രാംസെസ്സ് രണ്ടാമൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Ramesses II
രാംസെസ്സ് രണ്ടാമൻ
'Ramesses the Great'
Ramesses II: one of four external seated statues at Abu Simbel
Ramesses II: one of four external seated statues at Abu Simbel
Pharaoh of Egypt
Reign 1279–1213 BC,  19th Dynasty
Predecessor Seti I
Successor Merneptah
Consort(s) Nefertari, Isetnofret, Maathorneferure, Meritamen, Bintanath, Nebettawy, Henutmire
Children Amun-her-khepsef
Prince Ramesses
Pareherwenemef
Khaemweset
Merneptah
Meryatum
Bintanath
Meritamen
Nebettawy
See also: List of children of Ramesses II
Father Seti I
Mother Queen Tuya
Born c. 1300s BC
Died 1213 BC
Burial KV7
Monuments Abu Simbel, Abydos,[3] Ramesseum, Luxor and Karnak temples[4]

മഹാനായ റാംസെസ്സ് എന്നറിയപ്പെട്ടിരുന്ന രാംസെസ്സ് രണ്ടാമൻ ഈജിപ്തിലെ മൂന്നാമത്തെ ഫറോവയായിരുന്നു. BC 1279 മുതൽ BC 1213 വരെയായിരുന്നു അദ്ദേഹത്തിന്റെ ഭരണകാലം. ഈജിപ്ഷ്യൻ സാമ്രാജ്യത്തിലെ ഏറ്റവും മഹാനും അധികാരവുമുണ്ടായിരുന്ന ഫറോവയായി രാംസെസ്സ് രണ്ടാമനെ കണക്കാക്കുന്നു. അദ്ദേഹത്തിന്റെ പിൻഗാമികളും പിൽക്കാല ഈജിപ്തുകാരും അദ്ദേഹത്തെ മഹാനായ പിതാമഹൻ എന്ന് വിളിച്ചു. ഈജിപ്തിന്റെ ആധിപത്യമുറപ്പിക്കാനായി കാനാനിലേയ്ക്കും സമീപ പ്രദേശങ്ങളിലേക്കും അനേകം സൈനിക പര്യവേഷണങ്ങൾ നടത്തിയിരുന്നു.

പതിനാലാം വയസ്സിൽ രാംസെസ്സിനെ പിതാവ് സെറ്റി ഒന്നാമൻ യുവരാജാവായി നിയമിച്ചു. കൗമാരത്തിന്റെ അവസാന കാലഘട്ടത്തിൽ സിംഹാസനത്തിലെത്തിയെന്ന് വിശ്വസിക്കുന്ന രാംസെസ്സ് ബി.സി 1279 മുതൽ ബി.സി 1213 വരെ നീണ്ട അറുപത്താറു വർഷം ഈജിപ്ത് ഭരിച്ചു. അദ്ദേഹം 99 വയസ്സ് വരെ ജീവിച്ചിരുന്നതായി പറയപ്പെടുന്നു എങ്കിലും തൊണ്ണൂറാമത്തെയോ തൊണ്ണൂറ്റൊന്നാമത്തെയോ വയസ്സിൽ മരണപ്പെട്ടിരിക്കാനാണ് കൂടുതൽ സാധ്യത. അദ്ദേഹത്തിന്റെ മരണ ശേഷം രാജാക്കന്മാരുടെ താഴ് വരയിൽ അടക്കം ചെയ്തു. പിന്നീട് ശരീരം ഒരു രാജകീയ ശേഖരത്തിലേയ്ക്ക് മാറ്റുകയും അവിടെ നിന്നും 1881ന് കണ്ടെടുക്കപ്പെടുകയും ചെയ്തു. രാംസെസ്സ് രണ്ടാമന്റെ മമ്മി ഇപ്പോൾ കെയ്റോ മ്യൂസിയത്തിൽ പ്രദർശനത്തിലാണ്.

പാലായന കഥയിലെ ഫറോവ[തിരുത്തുക]

ബൈബിളിലും ഖുറാനിലും പ്രതിപാദിക്കപ്പെടുന്ന ഫറോവ രാംസെസ്സ് രണ്ടാമനാണ് എന്നൊരു പ്രചാരണം നിലവിലുണ്ട്. മറവു ചെയ്ത ശേഷം വീണ്ടും മാറ്റപ്പെട്ട ശവശരീരം പിന്നീടു പിനുദ്ജെം രണ്ടാമന്റെ കല്ലറയിലേക്ക് മാറ്റുകയും എംബാം ചെയ്ത് സൂക്ഷിക്കുകയും ചെയ്തു. 1974_ൽ ഫംഗസ് ബാധ കണ്ടെത്തിയ തുടർന്നുണ്ടായ പരിശോധനയിൽ കഴുത്തിനകത്ത് മരക്കഷ്ണം വെച്ച് എംബാം ചെയ്തതും കണ്ടെത്തി. മൃതശരീരം കേടുവരാതിരിക്കാൻ ശാസ്ത്രീയമായി എംബാം ചെയ്തതിനാൽ മതഗ്രന്ഥങ്ങൾ അവകാശപ്പെടുന്ന പ്രകൃത്യാ സംരക്ഷിക്കപ്പെട്ടു എന്ന വാദം തെറ്റാണെന്ന് നിരീക്ഷിക്കാം. ("Ramesses the Great". BBC. Retrieved 2008-05-15).

ഇതും കൂടി കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 Clayton (1994) p. 146
  2. 2.0 2.1 2.2 Tyldesly (2001) p. xxiv
  3. "Mortuary temple of Ramesses II at Abydos". ശേഖരിച്ചത് 2008-10-28. 
  4. Anneke Bart. "Temples of Ramesses II". ശേഖരിച്ചത് 2008-04-23. 
"http://ml.wikipedia.org/w/index.php?title=രാംസെസ്സ്_രണ്ടാമൻ&oldid=1953216" എന്ന താളിൽനിന്നു ശേഖരിച്ചത്