യിന്‍ യാങ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചൈനീസ് തത്ത്വചിന്തയില്‍, വിപരീത ശക്തികള്‍ തമ്മിലുള്ള പരസ്പര ബന്ധവും പരസ്പരാശ്രയത്വവും വിശദീകരിക്കുന്ന ഒരു ആശയമാണ് യിന്‍ യാങ്. പല ചൈനീസ് ശാസ്ത്ര-തത്വചിന്താ ശാഖകളുടേയും അടിസ്ഥാനം ഈ ആശയമാണ്. പരമ്പരാഗത ചൈനീസ് വൈദ്യശാസ്ത്രത്തിന്റെ അടിസ്ഥാന മാര്‍ഗ്ഗരേഖകളിലൊന്നായ യിന്‍ യാങ് ബഗ്വാസാങ്, തയ്ജിക്വാന്‍, ക്വിഗോങ് തുടങ്ങിയ ആയോധനകലകളുടെ കേന്ദ്ര തത്വങ്ങളിലൊന്നാണ്.
ഏതൊന്നിനും യിന്‍ പ്രകൃതവും യാങ് പ്രകൃതവുമുണ്ട്. അവ എല്ലായ്പ്പോഴും പരസ്പരം ബന്ധപ്പെട്ടുകൊണ്ടിരിക്കും. ഒന്നും പൂര്‍ണമായി സന്തുലിതാവസ്ഥയിലല്ല. തയ്ജിതുവിന്റെ പല രൂപങ്ങളുപയോഗിച്ചാണ് യിന്‍ യാങിനെ ചിത്രീകരിക്കുന്നത്.