മഹ്‌ലുഹാന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| മാര്‍ഷല്‍ മക്‌ലൂഹന്‍ | |
|---|---|
![]() മാര്‍ഷല്‍ മക്‌ലൂഹന്‍ 1970-കളില്‍ |
|
| ജനനം | ജൂലൈ 21 1911 Edmonton, Alberta |
| മരണം | ഡിസംബര്‍ 31 1980 (പ്രായം 69) Toronto, Ontario |
കനേഡിയന്‍ വിദ്യാഭ്യാസ വിചക്ഷണനും,തത്വജ്ഞാനിയും പണ്ഡിതനും ആയ മാര്‍ഷല്‍ മക്‌ലൂഹന്‍ (ജൂലൈ 21, 1911 – ഡിസംബര്‍ 31, 1980), ആംഗലേയ സാഹിത്യം,സാഹിത്യ നിരൂപണം എന്നിവയില്‍ അധ്യാപകനും ആശയവിനിമയ ചിന്തകനും മാധ്യമ സൈദ്ധാന്തികനും കൂടിയായിരുന്നു. ഇദ്ദേഹത്തിന്റെ കൃതികള്‍ മാധ്യമ സിദ്ധാന്ത പഠനത്തിന്റെ ആധാരശിലകളായി കണക്കാക്കപ്പെടുന്നു.
[തിരുത്തുക] വിവരണം
ആശയവിനിമയ സാങ്കേതികവിദ്യയും മാധ്യമങ്ങളും ആധുനിക സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനത്തെപ്പറ്റി പ്രവചനസ്വഭാവത്തോടെ മക്‌ലൂഹന്‍ എഴുതി. അച്ചടി,എഴുത്ത്,മാധ്യമങ്ങള്‍,പരസ്യങ്ങള്‍ തുടങ്ങിയ മേഖലകളെല്ലാം സ്പര്‍ശിക്കുന്നതാണ് അദ്ദേഹത്തിന്റെ ചിന്താലോകം. മാധ്യമമാണ് സന്ദേശം (the medium is the message),ആഗോള ഗ്രാമം(global village) എന്നീ പ്രശസ്ത വാചകങ്ങള്‍ ഇദ്ദേഹത്തിന്റേതാണ്
