Jump to content

ബ്രീഡർ റിയാക്റ്റർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Assembly of the core of Experimental Breeder Reactor I in Idaho, United States, 1951

ഊർജ്ജോല്പാദനം നടത്തുന്നതിനോടൊപ്പം മറ്റൊരു ന്യൂക്ലിയർ റിയാക്ഷനാവശ്യമായ ഇന്ധനം കൂടി ഉല്പാദിപ്പിക്കുന്ന തരത്തിലുള്ള ആണവറിയാക്റ്ററാണ് ബ്രീഡർ റിയാക്റ്റർ.

പ്രവർത്തനം

[തിരുത്തുക]

പ്ലൂട്ടോണിയം അടങ്ങിയ ഇന്ധനമാണ് ബ്രീഡർ റിയാക്റ്ററിൽ‍ ഉപയോഗിക്കുന്നത്. റിയാക്റ്ററിന്റെ കാമ്പിനകം മുഴുവൻ ഒരു പാളിയായി യുറേനിയം നിക്ഷേപിച്ചിരിക്കും. അണുവിഘടനം നടക്കുമ്പോൾ കാമ്പിനു പുറത്തേക്കു പോകുന്ന ന്യൂട്രോണുകൾ ഈ യുറേനിയം പാളിയിൽ പതിക്കുകയും അതിനെ പ്ലൂട്ടോണിയമാക്കി മാറ്റുകയും ചെയ്യുന്നു. ഈ പ്ലൂട്ടോണിയത്തെ വേർതിരിച്ച് വീണ്ടും ഇന്ധനമായി ഉപയോഗിക്കാം.

ബ്രീഡർ റിയാക്റ്ററുകളിൽ ന്യൂട്രോണുകളുടെ വേഗത നിയന്ത്രിക്കുന്നതിനുള്ള മോഡറേറ്റർ ഇല്ല എന്നത് ശ്രദ്ധേയമാണ്. അതു കൊണ്ട് വേഗതയേറിയ ന്യൂട്രോണുകൾ ഉപയോഗപ്പെടുത്തുന്ന ഇത്തരം റിയാക്റ്ററുകളെ ഫാസ്റ്റ് റിയാക്റ്റർ എന്നും വിളിക്കുന്നു.

അവലംബം

[തിരുത്തുക]
  • ഡോർലിങ് കിൻഡർസ്ലെയ് - കൺസൈസ് എൻസൈക്ലോപീഡിയ സയൻസ് - ലേഖകൻ: നീൽ ആർഡ്‌ലി

കൂടുതൽ അറിവിന്‌

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ബ്രീഡർ_റിയാക്റ്റർ&oldid=3069806" എന്ന താളിൽനിന്ന് ശേഖരിച്ചത്