ബേസിക്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

BASIC
Paradigm: structured, later procedural
പുറത്തുവന്ന വര്‍ഷം: 1964
രൂപകല്‍പ്പന ചെയ്തത്: John Kemeny and Thomas Kurtz
Typing discipline: strong
പ്രധാന രൂപങ്ങള്‍: Apple BASIC, BBC BASIC, Microsoft BASIC, TI-BASIC
സ്വാധീനിക്കപ്പെട്ടത്: ALGOL 60, FORTRAN II, JOSS
സ്വാധീനിച്ചത്: COMAL, Visual Basic, Visual Basic .NET, Realbasic, REXX, Perl, GRASS

ഹൈ ലെവല്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ് ഭാഷകളുടെ ഒരു കുടുംബം ആണ് ബേസിക്. ബിഗിനേഴ്സ് ഓള്‍ പര്‍പ്പസ് സിംബോളിക് ഇന്‍സ്ട്രക്ഷന്‍ കോഡ് എന്നാണ് ഇതിന്റെ പൂര്‍ണനാമം. 1964-ല്‍ ജോണ്‍ ജോര്‍ജ്ജ് കെമിനി, തോമസ് യൂജീന്‍ കുര്‍ട്സ് എന്നിവര്‍ ചേര്‍ന്നാണ് ആദ്യ ബേസിക്ക് രൂപകല്‍പ്പന ചെയ്തത്.

സാധാരണ ഉന്നതതല പ്രോഗ്രാമിങ് ഭാഷകളില്‍ നിന്നും വ്യത്യസ്ഥമായി ബേസിക് പ്രോഗ്രാമുകളെ കൈകാര്യം ചെയ്യുന്നതിന്‌ കമ്പൈലറുകള്‍ക്കു പകരം പൊതുവേ ഇന്റര്‍പ്രറ്ററുകളാണ്‌ ഉപയോഗിക്കാറുള്ളത്. ജി.ഡബ്ല്യു. ബേസിക്, ക്വിക്ക് ബേസിക് എന്നിവ ഇത്തരം ഇന്റര്‍പ്രട്ടറുകളാണ്‌. ഇന്റര്‍പ്രട്ടറുകള്‍ പ്രോഗ്രാമിന്റെ ഓരോരോ നിര്‍ദ്ദേശങ്ങളായി കൈകാര്യം ചെയ്യുന്നതിനാല്‍ പ്രോഗ്രാമില്‍ വരുന്ന തെറ്റുകള്‍ തിരുത്തുന്നത് എളുപ്പമാണ്‌.

"http://ml.wikipedia.org/wiki/%E0%B4%AC%E0%B5%87%E0%B4%B8%E0%B4%BF%E0%B4%95%E0%B5%8D%E2%80%8C" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം