ബാറ്റ്മാന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Batman | |
Second printing cover of Batman #608 (Oct. 2002). Pencils by Jim Lee and inks by Scott Williams. |
|
| Publication information | |
|---|---|
| Publisher | DC Comics |
| First appearance | Detective Comics #27 (May 1939) |
| Created by | Bob Kane Bill Finger |
| In story information | |
| Alter ego | Bruce Wayne |
| Team affiliations | Batman Family Justice League Wayne Enterprises Outsiders |
| Partnerships | Robin |
| Notable aliases | Matches Malone |
ഡിസി കോമിക്സിന്റെ ഒരു കോമിക്ക് പുസ്തക കഥാപാത്രമാണ് ബാറ്റ്മാന്‍. ചിത്രകാരനായ ബോബ് കെയിന്‍ എഴുത്തുകാരനായ ബില്‍ ഫിങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ് ബാറ്റ്മാന്‍ എന്ന കഥാപാത്രത്തെ നിര്‍മിച്ചത്. 1939 മേയില്‍ പുറത്തിറങ്ങിയ ഡിക്ടറ്റീവ് കോമിക്സ് #27-ലാണ് ബാറ്റ്മാന്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടത്.
ധനിക വ്യവസായിയായ ബ്രൂസ് വെയ്ന്‍ ആണ് അനീതിക്കെതിരെ പോരാടാനായി ബാറ്റ്മാന്‍ ആയി മാറുന്നത്. ബാലനായിരിക്കുമ്പോള്‍ മാതാപിതാക്കള്‍ കൊലചെയ്യപ്പെടുന്നതിന് സാക്ഷിയായ ബ്രൂസ് തിന്മക്കെതിരെ പോരാടാനായി തീരുമാനിക്കുന്നു. പിന്നീട് ശാരീകമായും മാനസികമായും കഠിന പരിശീലനം നടത്തിയശേഷം ബ്രൂസ് വവ്വാലുമായി ബന്ധമുള്ള പേരും വേഷവും സ്വീകരിച്ച് തന്റെ ദൗത്യം ആരംഭിക്കുന്നു[1]. സാങ്കല്‍പിക നഗരമായ ഗോഥമിലാണ് ബാറ്റ്മാന്റെ പ്രവര്‍ത്തനം.
പ്രത്യക്ഷപ്പെട്ടതിന് അല്‍പകാലം കഴിഞ്ഞപ്പോള്‍ത്തന്നെ ബാറ്റ്മാന്‍ എന്ന കഥാപാത്രം വളരെ പ്രശസ്തമായി. അധികം വൈകാതെതന്നെ ബാറ്റ്മാനെ പ്രധാന കഥാപാത്രമഅക്കിക്കൊണ്ടുള്ള കോമിക് പുസ്തകങ്ങള്‍ പുറത്തിറങ്ങി. റേഡിയോ, ടെലിവിഷന്‍, ചലച്ചിത്രം തുടങ്ങി മറ്റ് മാദ്ധ്യമരൂപങ്ങളിലും ബാറ്റ്മാന്‍ പലതവണ ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്.
[തിരുത്തുക] അവലംബം
- ↑ Beatty, Scott (2008), "Batman", in Dougall, Alastair, The DC Comics Encyclopedia, London: Dorling Kindersley, pp. 40–44, ISBN 0-7566-4119-5