നിര്‍മ്മാണാവകാശം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാന്‍ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതല്‍ വിശദീകരണങ്ങള്‍ നല്‍കാനാഗ്രഹിക്കുന്നെങ്കില്‍ ദയവായി സംവാദം താള് കാണുക. |
ഏതെങ്കിലുമൊരു കണ്ടുപിടുത്തത്തിന്, അതിന്റെ ഉടമക്ക് സര്‍ക്കാര്‍, ഒരു നിശ്ചിതകാലത്തേക്ക്, നിര്‍മ്മിക്കുന്നതിനും ഉപയോഗിക്കുന്നതിനും, ഉല്പന്നം വില്‍ക്കുന്നതിനും മറ്റും നല്‍കുന്ന കുത്തകാവകാശമാണ് നിര്‍മ്മാണാവകാശം(Patent) .
നിര്‍മ്മാണാവകാശം നല്‍കപ്പെട്ട ഒരു കണ്ടുപിടുത്തം മറ്റൊരാള്‍ അതിന്റെ ഉടമയുടെ അനുവാദമില്ലാതെ നിര്‍മ്മിക്കുന്നതും, ഉപയോഗിക്കുന്നതും, വില്‍പ്പന നടത്തുന്നതും, സ്വന്തമാക്കി വെക്കുന്നതും നിഷിദ്ധമാകുന്നു. ഒരു കണ്ടുപിടുത്തതിനു നിര്‍മ്മാണാവകാശം ലഭിക്കുമ്പോള്‍ ധനം, കച്ചവടം എന്നിവ പോലെ അതു ഉടമസ്ഥന്റെ സ്വന്തമാകുന്നു. ശാസ്ത്ര സാങ്കേതിക രംഗങ്ങളിലാണ് പേറ്റന്റ് പ്രചാരത്തിലുള്ളത്. ഒരു കണ്ടുപിടുത്തതിന്റെ നിര്‍മ്മാണാവകാശത്തിന് അപേക്ഷിക്കുന്നയാള്‍ പ്രസ്തുത കണ്ടെത്തല്‍ ലോകത്ത് ഒരിടത്തും അതുവരെ പുറത്ത് വിട്ടിട്ടില്ല എന്നും, മറ്റൊരാളോ മറ്റോരിടത്തൊ ഇത്തരമൊരു കണ്ടെത്തലിന് നിര്‍മ്മാണാവകാശം നേടിയിട്ടില്ലെന്നും ബോധിപ്പിച്ചിരിക്കണം. ഏതങ്കിലുമൊരു മേഖലയില്‍ (വ്യാവസായിക) ഉപയോഗപ്പെടുത്താന്‍ യോജിച്ചതായിരിക്കണം നിര്‍മ്മാണാവകാശത്തിന് അപേക്ഷിക്കുന്ന കണ്ടുപിടുത്തം.
ഉള്ളടക്കം |
[തിരുത്തുക] മേന്മകള്‍
തന്റെ കണ്ടുപിടുത്തം മറ്റുള്ളവര്‍ ഉപയോഗപ്പെടുത്തുന്നതിനെയും ദുരുപയോഗപ്പെടുത്തുന്നതിനെയും എതിരെ നിയമ നടപടികള്‍ സ്വീകരിക്കാന്‍ പേറ്റന്റ് ഉടമക്ക് സാധ്യത നല്‍കുന്നു. ഒരിക്കല്‍ നിര്‍മ്മാണാവകാശം നല്‍കിയ കണ്ടുപിടുത്തമോ സങ്കേതമോ അതേ രൂപത്തില്‍ മറ്റൊരാള്‍ക്ക് ഉപയോഗിക്കാന്‍ പറ്റാത്തതിനാല്‍ നവീന കണ്ടുപിടുത്തങ്ങളിലും ഉല്പാദനരീതികളും വികസിപ്പിക്കുന്നതില്‍ മുതല്‍ മുടക്കാന്‍ വ്യക്തികളും കമ്പനികളും കൂടുതല്‍ തയ്യാറാവുകയും അങ്ങനെ സൃഷ്ടിക്കപ്പെടുന്ന കൂടുതല്‍ മെച്ചപ്പെട്ട കണ്ടുപിടുത്തങ്ങള്‍ മൂലം പൊതുജനത്തിന് കൂടുതല്‍ ഗുണമേന്മയുള്ള വസ്തുക്കള്‍ ലഭ്യമാക്കാനും ഇത് അവസരം നല്‍കുന്നു.
[തിരുത്തുക] ദൂഷ്യഫലങ്ങള്‍
നിത്യോപയോഗ വസ്തുക്കള്‍ പോലും നിര്‍മ്മാണാവകാശം കാരണം കുത്തകവല്‍കരിക്കപ്പെടുന്നുവെന്നത് ഈ സമ്പ്രദായത്തിന്റെ ഏറ്റവും വലിയ ദൂഷ്യഫലമാണ്.
[തിരുത്തുക] നിര്‍മ്മാണാവകാശം ഇന്ത്യയില്‍
- ഇന്ത്യയില്‍ നിര്‍മ്മാണവകാശം നിയമപരമായി സ്ഥാപിച്ചെടുക്കാവുന്ന കാര്യങ്ങള്‍:
- - കല, നിമ്മാണരീതി,
- - യന്ത്രം, ഉപകരണം, സമാനവസ്തുക്കള്‍,
- - ഉല്പാദിപ്പിക്കാനാവുന്ന വസ്തുക്കള്‍;
- - മൃദുവര്‍ത്തികള്‍ (Software),
- - ആഹാരപദാര്‍ഥങ്ങള്‍, മരുന്ന്, രാസവസ്തുക്കള്‍ തുടങ്ങുയവയ്ക്ക് ഉല്പന്നാവകാശം
- നിര്‍മ്മാണാവകാശം ഇല്ലാത്തവ:
- - നിസ്സാരമായ കണ്ടുപിടുത്തങ്ങള്‍.
- - നിയമപരമല്ലാത്തതോ, സംസ്കാരത്തിനു യോജിക്കാത്തതോ ആയവ
- - മനുഷ്യനോ, ജീവികള്‍ക്കോ,സസ്യങ്ങള്‍ക്കോ, പരിസ്ഥിതിക്കോ ഹാനികരമായവ
- - ശാസ്ത്രരംഗത്ത് നടത്തുന്ന അമൂര്‍ത്തമായ സൈദ്ധാന്തിക കണ്ടെത്തലുകള്‍
- - പ്രകൃതിയിലുള്ള ജീവികളെ കണ്ടെത്തുന്നത്
- - ഒരു വസ്തുവിന്റെ / യന്ത്രത്തിന് പുതിയ ഉപയോഗമോ ഗുണമോ കണ്ടെത്തുന്നത്
- - വസ്തുക്കള്‍ മിശ്രണം മാത്രം നടത്തി അല്ലെങ്കില്‍ പുതിയ രീതിയില്‍ ക്രമീകരിച്ച് പുതിയ ഉല്പന്നം നിര്‍മ്മിക്കുന്നത്.
- - വൈദ്യശാസ്ത്രരംഗത്തെ പുതിയ ചികില്‍സാരീതികള്‍
- - സസ്യങ്ങള്‍ ഉല്പാദിപ്പിക്കുന്നതിനും വളര്‍ത്തുന്നതിനുമുള്ള നൂതന സമ്പ്രദായങ്ങള്‍; (എന്നാല്‍, പുതിയ വിത്തിനങ്ങള്‍ ഉല്പാദിപ്പിക്കുന്നതിന് നിര്‍മ്മാണാവകാശം ലഭിക്കും).
- - നൂതന ഗണിതക്രീയാക്രമങ്ങള്‍; രീതികള്‍. (Algorithms and Methods)
- - പുതിയ വാണിജ്യസമ്പ്രദായങ്ങള്‍.
- - വ്യാവസായികമായി ഉപയോഗമുള്ളതോ അല്ലെങ്കില്‍ ഒരു ഖരവര്‍ത്തിയോടൊപ്പമുള്ളതോ (Hardware) അല്ലാത്ത മൃദുവര്‍ത്തികള്‍ (Softwares).
- - കലാഗുണമുള്ള ടെലിവിഷന്‍-ചലച്ചിത്ര ഉല്‍പ്പന്നങ്ങള്‍.
- - വിവരപ്രദര്‍ശനം (Presentation)
- - സമാകലിതപഥങ്ങളുടെ പ്രതലചിത്രങ്ങള്‍. (Topography of Integrated Circuits)
- - പരമ്പരാഗതഅറിവോ ഉല്പന്നങ്ങളോ സമ്യോജിപ്പിച്ചെടുക്കുന്ന പുതിയ കണ്ടെത്തലുകള്‍.
- - ആണവരംഗത്തെ പുതിയ കണ്ടുപിടുത്തങ്ങള്‍.[1]

