Jump to content

പെരിഞ്ഞനം കൊല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തൃശ്ശൂർജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിൽ ഉൾപ്പെടുന്ന പെരിഞ്ഞനത്ത് മുഖംമൂടിസംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവമാണ് പെരിഞ്ഞനം കൊല എന്നറിയപ്പെടുന്നത്.[1] ഈ സംഭവത്തിൽ സി.പി.എം. ലോക്കൽ കമ്മിറ്റി സെക്രട്ടറി ഉൾപ്പെടെ എട്ടുപേർ അറസ്റ്റിലായിരുന്നു.[2][3] ആളുമാറിയാണ് കൊല അരങ്ങേറിയത്. ബി.ജെ.പി. പ്രവർത്തകനെ വധിക്കാൻ നടത്തിയ ശ്രമത്തിലാണ് ആളുമാറി യുവാവിനെ കൊലപ്പെടുത്തിയത്.[4]

കാട്ടൂർ സ്വദേശി തളിയപ്പാടത്ത് നവാസാണ് കൊല്ലപ്പെട്ടത്. 40 വയസായിരുന്നു നവാസിന്. 2014 മാർച്ച് 2നാണ് സംഭവം നടന്നത്.[5] സംഭവത്തിൽ സി.പി.എം. പെരിഞ്ഞനം ലോക്കൽ സെക്രട്ടറിയും ചക്കരപ്പാടം സ്വദേശിയുമായ നെല്ലിപ്പറമ്പത്ത് എൻ.കെ. രാമദാസ്, സി.പി.എം. പ്രവർത്തകരും പെരിഞ്ഞനം സ്വദേശികളുമായ നടയ്ക്കൽ ഉദയകുമാർ, പെരിഞ്ഞനം വെസ്റ്റ് കിഴക്കേടത്ത് സനീഷ്, കയ്പമംഗലം വഴിയമ്പലം സ്വദേശി ചുള്ളിപ്പറമ്പിൽ ഹബീബ് എന്നിവരും പുതുക്കാട് കല്ലൂർ പ്രദേശത്തെ ക്വട്ടേഷൻ സംഘാംഗങ്ങളായ ചെറുവാൾക്കാരൻവീട്ടിൽ റിന്റോ, അറയ്ക്കൽ സലേഷ്, ചിറ്റിയത്ത് ബിഥുൻ, പൂക്കോളി വീട്ടിൽ ജിക്സൺ, എന്നിവരാണ് സംഭവത്തിൽ അറസ്റ്റ് ചെയ്യപ്പെട്ടവർ. സി.പി.എം. ലോക്കൽ സെക്രട്ടറി എട്ടാംപ്രതിയാണ് ഈ കൊലക്കേസിൽ. കൊടുങ്ങല്ലൂർ ഒന്നാം ക്ലാസ്സ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി പ്രതികളെ 3 ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ടു.[6]

മുൻപ് കൊടുങ്ങല്ലൂരിൽ നടന്ന മറ്റൊരു കൊലക്കേസിലെ പ്രതിയെ വധിക്കാനായി ലക്ഷ്യമിട്ട പദ്ധതിയാണ് ആളു മാറി കൊല്ലപ്പെടാൻ സാഹചര്യം ഉണ്ടാക്കിയത്.[7] ആ സംഭവത്തിൽ ഉൾപ്പെട്ട ബി.ജെ.പി. പ്രവര്ത്തകനായ കല്ലാടൻ ഗിരീഷിനെയാണ് വധിക്കാനായി പ്രതികൾ തയ്യാറായത്.[8] എന്നാൽ അവസാനം നിമിഷം ആളുമാറി കൊല നടക്കുകയും ചെയ്തു. പെരിഞ്ഞനം പാർട്ടി ഓഫീസിലാണ് കൊലയ്ക്കുള്ള ആസൂത്രണം നടന്നതെന്ന് പോലീസ് പറഞ്ഞു.[9] മുഖംമൂടി ധരിച്ചാണ് പ്രതികൾ കൊല നടത്തിയത്.[10]

കേസിൽ 10 പ്രതികളെ ഇരിങ്ങാലക്കുട സെഷൻസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഇതിനെതിരെ പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചു.

കേസിൽ പ്രതിയായിരുന്ന സി.പി.എം. പെരിഞ്ഞനം ലോക്കൽ സെക്രട്ടറിയായിരുന്ന നെല്ലിപ്പറമ്പത്ത് എൻ.കെ. രാമദാസ് അപ്പീൽ പരിഗണനയിലിരിക്കേ അസുഖബാധിതനായി മരിച്ചു .കേസിൽ പ്രതിയായിരുന്ന സുമേഷിനെ വിചാരണ കോടതി വെറുതെ വിട്ടു.


2021 ഡിസംബർ 22 ന് അപ്പീൽ അംഗീകരിച്ചുകൊണ്ട് മുഴുവൻ പ്രതികളെയും ഹൈക്കോടതി വെറുതെ വിട്ടു.


വിവാദ സംഭവം

[തിരുത്തുക]

കൊല്ലപ്പെട്ടയാളുടെയും പരിക്കേറ്റവരുടെയും കുടുംബത്തെ സഹായിക്കാനായി കൊലനടത്തിയവരും കൊല ആസൂത്രണം ചെയ്യുകയും ചെയ്തവർ തന്നെ പണം പിരിച്ചത് വിവാദമുണ്ടാക്കിയിരുന്നു.[5] എന്നാൽ ഈ പണം തങ്ങൾക്ക് ലഭിച്ചില്ലെന്നും അഥവാ നൽകിയാൽ തന്നെ വാങ്ങില്ലെന്നും നവാസിന്റെ വീട്ടുകാർ പറഞ്ഞു.[അവലംബം ആവശ്യമാണ്]

അവലംബങ്ങൾ

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-03-19. Retrieved 2014-07-17.
  2. http://veekshanam.com/print/1285[പ്രവർത്തിക്കാത്ത കണ്ണി]
  3. http://www.madhyamam.com/news/276267/140315[പ്രവർത്തിക്കാത്ത കണ്ണി]
  4. https://archive.today/20140716215239/www.thejasnews.com/index.jsp?tp=det&det=yes&news_id=201402115125553678
  5. 5.0 5.1 "ആർക്കൈവ് പകർപ്പ്". Archived from the original on 2014-03-18. Retrieved 2014-07-17.
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-03-20. Retrieved 2014-07-17.
  7. https://archive.today/20140506165233/www.mangalam.com/ipad/latest-news/160330
  8. http://www.chandrikadaily.com/contentspage.aspx?id=74105[പ്രവർത്തിക്കാത്ത കണ്ണി]
  9. https://archive.today/20140709122007/www.metrovaartha.com/2014/03/15190541/PERINJANAM-MURDER20140315.html
  10. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-06-17. Retrieved 2014-07-17.
"https://ml.wikipedia.org/w/index.php?title=പെരിഞ്ഞനം_കൊല&oldid=3970229" എന്ന താളിൽനിന്ന് ശേഖരിച്ചത്