ദ സിംസണ്‍സ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുകളില്‍ ഇടതുനിന്ന് ഘടികാര ദിശയില്‍: ഹോമര്‍, മാര്‍ജ്, മാഗി, സാന്റാസ് ലിറ്റില്‍ ഹെല്‍പര്‍ (നായ), ബാര്‍ട്ട്, സ്നോബോള്‍ II (പൂച്ച), ലിസ.
ഒരു അമേരിക്കന്‍ ആനിമേഷന്‍ പരമ്പരയാണ് ദ സിംസണ്‍സ്. ഫോക്സ് ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് വേണ്ടി മാറ്റ് ഗ്രോണിങ്ങാണ് ഈ പരമ്പര സൃഷ്ടിച്ചത്. ഇതില്‍ അമേരിക്കയിലെ മധ്യവര്‍ഗ കുടുംബങ്ങളുടെ ജീവിതരീതിയെ ഫലിതരൂപത്തില്‍ വിമര്‍ശിക്കുന്നു. ഹോമര്‍, മാര്‍ജ്, ബാര്‍ട്ട്, ലിസ, മാഗി എന്നിവരടങ്ങിയ സിംസണ്‍സ് കുടുംബമാണ് ഇതിലെ കേന്ദ്രബിന്ദു. കഥ നടക്കുന്നത് സ്പ്രിങ്ഫീല്‍ഡ് എന്ന സാങ്കല്‍പിക പട്ടണത്തിലാണ്.
1989 ഡിസംബര്‍ 17ന് അരങ്ങേറ്റം കുറിച്ച ഈ പരമ്പരയുടെ 19-ആം സീസണാണ് ഇപ്പോള്‍ പ്രക്ഷേപണം ചെയ്യുന്നത്. 2007 ഡിസംബര്‍ 26നും 27നുമായി സിംസണ്‍സിന്റെ ചലച്ചിത്ര രൂപം ലോകവ്യാപകമായി പുറത്തിറങ്ങി.

