കുറുക്കൻ
| കുറുക്കൻ | |
|---|---|
| Red Fox (Vulpes vulpes) | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | ജന്തു |
| ഫൈലം: | കശേരുകി |
| ക്ലാസ്സ്: | സസ്തനി |
| നിര: | Carnivora |
| കുടുംബം: | Canidae |
| ജനുസ്സ്: | Vulpes |
| Species | |
|
Vulpes bengalensis |
|
മാംസഭോജിയായ ഒരു വന്യമൃഗമാണ് കുറുക്കൻ. ഇവ 37 ലധികം വർഗ്ഗങ്ങളിൽ ലോകത്ത് വിവിധ രാജ്യങ്ങളിലായി കാണപ്പെടുന്നു. ഇതിൽ 12 എണ്ണം Vulpes ജനുസ്സിൽ പെടുന്നു . ഏറ്റവും അധികം കാണപ്പെടുന്ന തരം കുറുക്കൻ സാധാരണ റെഡ് ഫോക്സ് എന്നറിയപ്പെടുന്നു.
[തിരുത്തുക] പ്രത്യേകതകൾ
വനത്തിൽ കാണപ്പെടുന്ന കുറുക്കന്മാർ സാധാരണ 10 വർഷം വരെ ജീവിക്കുന്നു. പക്ഷേ, സാധാരണ ഗതിയിൽ ഒരു കുറുക്കന്റെ ആയുസ്സ് 2 മുതൽ 3 വർഷം വരെയാണ്. നായാട്ട്, അപകടങ്ങൾ, അസുഖങ്ങൾ മുതലായവയും ഇവയുടെ ആയുസ്സ് കുറയുന്നതിന് കാരണമാണ്. നരി, ചെന്നായ, പട്ടി എന്നിവയിൽ നിന്നും സാധാരണ കുറുക്കന്മാർക്ക് വലിപ്പം കുറവാണ്. മരുഭൂമിയിൽ കണ്ടും വരുന്ന കിറ്റ് ഫോക്സ് എന്ന കുറുക്കന്മാർക്ക് നീളത്തിലുള്ള ചെവികളും, മൃദുരോമമുള്ള ശരീരവും കാണുന്നു. ആർടിക് ഫോക്സ് എന്ന വർഗ്ഗങ്ങൾക്ക് ചെറിയ ചെവികളും കനം കൂടിയ കട്ടിരോമ ശരീരവും കാണുന്നു. റെഡ് ഫോക്സ് എന്ന ഇനത്തിന് ചുവന്ന രോമങ്ങളും, വാലറ്റം വെളുത്തും കാണപ്പെടുന്നു. കുറുക്കന്മാർ ചെറിയ കുടുംബമായി താമസിക്കുന്നവയാണ്. ഇവ ഒന്നിച്ച് സാധാരണ കാണപ്പെടാറില്ല. ഇര പിടിച്ച് ജീവിക്കുന്നവയാണ് കുറുക്കന്മാർ.
[തിരുത്തുക] ഇവകൂടി കാണുക
[തിരുത്തുക] ബാഹ്യകണ്ണികൾ
ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്
- The fox website
- More fox sound files.
- Australian Department of the Environment and Heritage fact sheet, 2004