കരിമാറൻ കാട
കരിമാറൻ കാട | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | C. coromandelica
|
Binomial name | |
Coturnix coromandelica (Gmelin, 1789)
|
തെക്കൻ ഏഷ്യയിൽ കാണപ്പെടുന്ന ഒരിനം പക്ഷിയാണ് കരിമാറൻ കാട. ഇംഗ്ലീഷിൽ Rain Quail എന്നും Blackbrested Quail എന്നും അറിയപ്പെടുന്ന ഇവയുടെ ശാസ്ത്രനാമം Coturnix Coromandelica എന്നാണ്. തടിച്ചുരുണ്ട ശരീര പ്രകൃതിയുള്ള പക്ഷിയുടെ ഉപരിഭാഗം തവിച്ചുനിറമാണ്. ഇതിൽ വെള്ള നിറത്തിലുള്ള ചെറിയ വരകൾ കാണാം. കൂടാതെ ഇരുണ്ട തവിട്ടുനിറത്തിലും കറുത്ത നിറത്തിലുമുള്ള വരകളുണ്ട്. അടിവശം ചെമ്മണ്ണിന്റെ നിറമാണ്. വീതിയുള്ള കറുത്ത വരകളും പിൻകഴുത്തു വരെയെത്തുന്ന വെളുത്ത കൺപുരികം വളരേ വ്യക്തമായി കാണാം. തൊണ്ടയ്ക്കു താഴെ നല്ല കറുപ്പ് നിറം. ഇതിനെ മുറിച്ചുകൊണ്ടുള്ള വെള്ള പട്ടയും കാണാം. പിടയുടെ തൊണ്ടയിലെ കറുപ്പും വെള്ള പട്ടയും ഇല്ലെന്നൊഴിച്ചാൽ പൂവനുമായി മറ്റു വ്യത്യാസങ്ങളില്ല.
കേരളത്തിലിപ്പോൾ വളരേ അപൂർവമായും എന്നാൽ മുൻകാലങ്ങളിൽ ഇടയ്ക്കിടെ കണ്ടുവന്നിരുന്ന പക്ഷിയാണിത്. പുൽമേടുകളിലും കൃഷിയിടങ്ങളോടു ചേർന്ന പൊന്തക്കാടുകളിലും കാണപ്പെടുന്നു. എന്നാൽ ഇവയെ എളുപ്പത്തിൽ കണ്ടെത്തുകയെന്നത് വിഷമം പിടിച്ച കാര്യമാണ്. പക്ഷിനിരീക്ഷകരാണെങ്കിൽപോലും ക്ഷമയും സൂക്ഷ്മനിരീക്ഷണ പാടവമുള്ളവർക്ക് ഇവയെ കണ്ടെത്താൻ കഴിയും. മധ്യപാക്കീസ്ഥാനിലും ഇന്ത്യയിലെ ഗംഗാതടങ്ങളിലും ശ്രീലങ്കയിലും കാണുന്നതായും പറയപ്പെടുന്നു. തണുപ്പു കാലങ്ങളിലാണ് ഇവയെ ഇന്ത്യയുടെ തെക്കൻ ഭാഗങ്ങളിൽ കാണാറുള്ളത്.
തറയിൽ വീണുകിടക്കുന്ന പുൽവിത്തുകളും ധാന്യങ്ങളുമാണ് ഇവയുടെ ആഹാരം. പുല്ലുകൾക്കിടയിലും കുറ്റിക്കാടുകൾക്കിടയിലും സഞ്ചരിച്ച് ആഹരിക്കുന്നതിനിടയിൽ ശത്രുക്കളെയും മറ്റും സാന്നിധ്യമറിഞ്ഞാൽ പെട്ടെന്ന് പറന്നുയർന്ന് കുറച്ചു ദൂരം ചെന്ന് വീണ്ടും പുല്ലുകൾക്കിടയിലോ, പൊന്തകൾക്കിടയിലോ ഓടിയൊളിക്കുകയാണ് ചെയ്യുക. ഇത്തരത്തിൽ പെട്ടെന്ന് പറന്നുയരുന്ന പക്ഷിയെ കണ്ടാൽ നമ്മുടെ കാലിനടിയിൽനിന്നാണോ പറന്നതെന്ന് ഒരുവേള ആരും സംശയിച്ചുപോകും. മാർച്ച് മുതൽ ഒക്ടോബർ വരെ ഉള്ള കാലമാണ് ഇവയുടെ പ്രജനനകാലം. സാധാരണ ആറ് മുതൽ എട്ട് മുട്ടകൾ വരെ ഇടാറുണ്ട്
അവലംബം
[തിരുത്തുക]http://orientalbirdimages.org/search.php?Bird_ID=129&Bird_Image_ID=44422&Bird_Family_ID=&p=4%7C Archived 2015-10-29 at the Wayback Machine. ചിത്രം
ദക്ഷിണേന്ത്യയിലെ അപൂർവ പക്ഷികൾ- സി. റഹിം, ചിന്ത പബ്ളിഷേഴ്സ്
Birds of kerala- Salim Ali – page 147
- BirdLife International (2004). Coturnix coromandelica. 2006 IUCN Red List of Threatened Species. IUCN 2006. Retrieved on 06 May 2006. Database entry includes justification for why this species is of least concern