ഏൻജല മെർക്കൽ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഏൻജല മെർക്കൽ(ഉച്ചാരണം ˈaŋɡela doroˈteːa ˈmɛɐkəl അങ്കെല ഡൊറൊഹ്തെയ്യ മെർകെൽ) (ജനനം: ജൂലൈ 17, 1954, ഹാംബർഗ്, ജർമ്മനി) ജർമ്മനിയുടെ ആദ്യത്തെ വനിതാ ചാൻസലർ.(2005 നവംബർ 22) ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയൻ (സി. ഡി. യു.) നേതാവായ ഏൻജല 2005 ഒക്ടോബറിൽ ജർമ്മനിയുടെ ചാൻസലറായി തിരഞ്ഞെടുക്കപ്പെട്ടു. ചാൻസലർ പദവിയിലെത്തുന്ന ആദ്യ വനിതയാണിവർ, പഴയ കിഴക്കൻ ജർമ്മനിയിൽ നിന്നും ജർമ്മനിയുടെ ചാൻസലർ സ്ഥാനത്തെത്തുന്ന ആദ്യത്തെയാളും. ഇപ്പോഴത്തെ യൂറോപ്യൻ യൂണിയൻ സമിതിയുടെ പ്രസിഡൻറ് അഥവാ അദ്ധ്യക്ഷയും മെർകെൽ ആണ്.