ലൈംഗികന്യൂനപക്ഷം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(എൽജിബിടി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ലെസ്ബിയൻ(സ്വവർഗപ്രണയിനി), ഗേ(സ്വവർഗപ്രണയി), ബൈസെക്ഷ്വൽ(ഉഭയവർഗപ്രണയി), ട്രാൻസ്ജെൻഡർ(അപരലിംഗർ) എന്നീ സമൂഹങ്ങളെ മൊത്തമായി സംബോധന ചെയ്യുന്നതിനുപയോഗിക്കുന്ന ചുരുക്കപ്പേരാണ് ലൈംഗികന്യൂനപക്ഷം / LGBT. ഈ സമൂഹങ്ങളെ മുൻപ് സംബോധന ചെയ്യുവാൻ ഉപയോഗിച്ചിരുന്ന ഗേ(gay) കമ്മ്യൂണിറ്റി എന്ന വാക്കിനു പകരം 1980കളിൽ LGB എന്ന പദം നിലവിൽ വരികയും , കാലാനുഗുണമായി 1990ഇൽ LGB പരിഷ്കരിച്ചു LGBT എന്നാക്കുകയും ചെയ്തു . [1] അമേരിക്കയിലും മറ്റു ഇംഗ്ലീഷ് ഭാഷാ രാജ്യങ്ങളിലും ലിംഗഭേദം/ലൈംഗികത എന്നിവ അടിസ്ഥാനമാക്കിയുള്ള സംഘടനകൾക്കിടയിൽ ഈ ചുരുക്കപ്പേര് വളരെ വേഗം പ്രചാരം നേടുകയും അത് ഈ സമൂഹങ്ങളെ അഭിസംബോധന ചെയ്യുവാനുള്ള മുഖ്യധാരപദമായി മാറുകയും ചെയ്തു. .[2][3] ചിലപ്പോൾ intersex ആയുള്ള സമൂഹങ്ങളെ കൂടി ഉൾകൊള്ളിച്ചു കൊണ്ട് LGBTI എന്നും വിളിക്കാറുണ്ട്. [4]. Yogyakarta Principles in Action പ്രകാരം ഉള്ള പ്രവർത്തക മാർഗ്ഗദർശിയിൽ LGBTI എന്നാ പദം വ്യാപകമായി പ്രദിപാദിച്ചിട്ടുണ്ട് [5]. ഇന്ത്യയിൽ നിലവിൽ ഉള്ള മൂന്നാം ലിംഗഭേദമായ ഹിജറ/ഹിജഡകളെ കൂടി ഉൾപ്പെടുത്തിക്കൊണ്ട് LGBTIH എന്നും ഉപയോഗിക്കാറുണ്ട്.[6]. LGBT എന്നതിനെ പൊതുവിൽ ക്വിയർ (Queer) എന്നും അഭിസംബോധന ചെയ്യാറുണ്ട്.

അവലംബങ്ങൾ[തിരുത്തുക]

  1. Acronyms, initialisms & abbreviations dictionary, Volume 1, Part 1uu Gale Research Co., 1985, ISBN 978-0-8103-0683-7. Factsheet five, Issues 32-36, Mike Gunderloy, 1989
  2. The 2008 Community Center Survey Report: Assessing the Capacity and Programs of Lesbian, Gay, Bisexual, and Transgender Community Centers August 29, 2008, Terry Stone, CenterLink (formerly The National Association of Lesbian, Gay, Bisexual and Transgender Community Centers).Report link[പ്രവർത്തിക്കാത്ത കണ്ണി](2012 Report link)
  3. National Lesbian & Gay Journalists Association: Stylebook Supplement on LGBT Terminology, NLGJA 2008. Stylebook Supplement
  4. William L. Maurice, Marjorie A. Bowman, Sexual medicine in primary care, Mosby Year Book, 1999, ISBN 978-0-8151-2797-0
  5. "Yogyakarta Principles in Action, Activist's Guide". Ypinaction.org. ശേഖരിച്ചത് 2011-10-23. 
  6. HIV Awareness and First LGBT March in Pune a Short Report, December 22, 2011

പുറം കണ്ണികൾ[തിരുത്തുക]

Commons:Category
വിക്കിമീഡിയ കോമൺസിലെ LGBT എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
"http://ml.wikipedia.org/w/index.php?title=ലൈംഗികന്യൂനപക്ഷം&oldid=2112107" എന്ന താളിൽനിന്നു ശേഖരിച്ചത്