ഇത്തിൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Loranthus
Loranthus europaeus
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
Division: Magnoliophyta
ക്ലാസ്സ്‌: Magnoliopsida
നിര: Santalales
കുടുംബം: Loranthaceae
ജനുസ്സ്: Loranthus
Jacq.

പരാദ സസ്യങ്ങൾ എന്ന വിഭാഗത്തില്പ്പെട്ട ഒരു സസ്യമാണ്‌ ഇത്തിൾ. ചെടിയുടെ തൊലിയിൽ ആഴ്ന്നിറങ്ങി സസ്യങ്ങളുടെ വളർച്ചക്കാവശ്യമായ സസ്യമൂലകങ്ങളെ സ്വീകരിച്ച് വളരുന്നതിനാൽ ഇത്തിൾ പിടിച്ചിരിക്കുന്ന മരം കാലക്രമേണ ഉണങ്ങി നശിക്കുന്നു[1].

ഇത്തിൾ

[തിരുത്തുക] വംശവർദ്ധന

ഇത്തിളിന്റെ വംശവർദ്ധന അതിന്റെ കായ്കൾ മൂലമാണ്‌ നടത്തപ്പെടുന്നത്. മധുരമുള്ളതും പശിമയാർന്നതുമായ പഴം കൊത്തിത്തിന്നുന്ന കിളികളുടെ കൊക്കുകളിൽ പറ്റിപ്പിടിക്കുന്ന വിത്ത് മറ്റൊരിടത്ത് ഉരുമ്മി മാറ്റുമ്പോൾ അവിടെ നിക്ഷേപിക്കപ്പെടുകയും അവിടെ കിളിർത്ത് വരികയും ചെയ്യുന്നു[1].

ഇത്തിൾ പൂവ്

[തിരുത്തുക] നിയന്ത്രണം

ഇത്തിളിന്റെ തുടക്കത്തിലേ വേരുകൾ ഇറങ്ങിയ ഭാഗം താഴ്ചയിൽ കുഴിച്ച് ഇളക്കിക്കളയുകയാണ്‌ നല്ലത്. ഇവയുടെ വളർച്ച കൂടുതലായി കണ്ടാൽ ഇത്തിൾ ബാധിച്ച ശിഖരം തന്നെ മുറിച്ച് മാറ്റേണ്ടിവരും. കൂടാതെ മരത്തോടുചേർന്ന് ഇത്തിൾ ചെത്തിമാറ്റുന്നത് പൂവിടുന്നതിനേയും കായ്ക്കുന്നതിനേയും തടസ്സപ്പെടുത്തും[1].

ഇത്തിൾ
ഇത്തിൾ ബാധിച്ച മരം

[തിരുത്തുക] അവലംബം

  1. 1.0 1.1 1.2 കർഷകശ്രീ മാസിക. ഏപ്രിൽ 2009. താൾ 46
"http://ml.wikipedia.org/w/index.php?title=ഇത്തിൾ&oldid=1305880" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ