ആര്‍എസ്എസ് ഫീഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

RSS
The Firefox and Internet Explorer 7 Feed icon.
File extension: .rss, .xml
മൈം തരം: application/rss+xml (Registration Being Prepared)[1]
Extended from: XML


ഇന്റര്‍നെറ്റില്‍ ഓരോ നിമിഷവും പ്രസിദ്ധീകരിക്കപ്പെടുന്ന വിവിധങ്ങളായ ‘കണ്ടന്റുകളെ’ തരംതിരിച്ച്‌ ആവശ്യക്കാര്‍ വേണ്ടത്‌ ലഭ്യമാക്കാന്‍ സൗകര്യം ഒരുക്കുന്ന വെബ്‌ അധിഷ്‌ഠിത സേവനമാണ്‌ ആര്‍ എസ്‌ എസ്‌. ആര്‍ എസ്‌ എസ്‌ ഡോക്കുമെന്റുകളെ ‘ഫീഡുകള്‍’ എന്നോ ‘വെബ്‌ ഫീഡുകള്‍’ എന്നോ ‘ചാനല്‍’ എന്നോ അറിയപ്പെടുന്നു. റിയലി സിമ്പിള്‍ സിന്‍ഡിക്കേഷന്‍ എന്നതിന്‍റെ ചുരുക്കപ്പേരാണ്‌ ആര്‍ എസ്‌ എസ്‌. ഒരു വെബ്‌സൈറ്റിലെ വാര്‍ത്തകളുടേയും വിവരങ്ങളുടേയും ചുരുക്കമോ പൂര്‍ണ്ണ വിവരങ്ങളോ ആര്‍ എസ്‌ എസില്‍ ഉണ്ടാകും. ഇഷ്ടമുള്ള വിഷയങ്ങളിലെ ഏറ്റവും പുതിയ വിവരങ്ങള്‍ അതിവേഗം ലഭിക്കാന്‍ നിങ്ങള്‍ക്ക്‌ ആര്‍ എസ്‌ എസ്‌ ഫീഡുകളുടെ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്‌. നെറ്റിലെ അലച്ചില്‍ കുറയ്‌ക്കാന്‍ ആര്‍ എസ്‌ എസ്‌ ഫീഡുകള്‍ സഹായിക്കും

കായികരംഗത്തെ ഏറ്റവും പുതിയ വിവരങ്ങളാണ്‌ നിങ്ങള്‍ക്ക്‌ അറിയേണ്ടെതെന്നിരിക്കട്ടെ, നിങ്ങള്‍ക്ക്‌ ഇഷ്ടപ്പെട്ട കായിക വെബ്‌സൈറ്റുകളുടെ കണ്ടന്റുകള്‍ ആര്‍ എസ്‌ എസ്‌ വഴി ലഭ്യമാക്കാം. ആ സൈറ്റുകളിലെ പുതിയ വാര്‍ത്തകള്‍ അറിയാന്‍ എല്ലായ്‌പ്പോഴും സൈറ്റില്‍ എത്തണമെന്നില്ല. പ്രസ്‌തുത സൈറ്റുകള്‍ ഈ വിഭാഗത്തില്‍ അപ്പ്‌ ചെയ്യുന്ന വിവരങ്ങളെ കുറിച്ച്‌ ആര്‍ എസ്‌ എസ്‌ നിങ്ങളെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കും.

നിങ്ങള്‍ക്ക്‌ ഇഷ്ടപ്പെട്ട സൈറ്റുകളിലെ ആര്‍ എസ്‌ എസ്‌ ഫീഡുകള്‍ സ്വീകരിക്കാന്‍ ‘ആര്‍ എസ്‌ എസ്‌ ഫീഡ്‌ റീഡര്‍’ എന്ന സോഫ്‌ട്‌ വെയര്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്‌തിരിക്കണം. നെറ്റില്‍ നിന്ന്‌ സൗജന്യമായി ഡൗണ്‍ലോഡ്‌ ചെയ്യാവുന്ന ആര്‍ എസ്‌ എസ്‌ റീഡറുകള്‍ ഉണ്ട്‌. ഈ റീഡര്‍ ആയിരിക്കും നിങ്ങള്‍ക്ക്‌ ഇഷ്ടപ്പെട്ട സൈറ്റുകളിലെ വിവരങ്ങളെ കുറിച്ച്‌ നിങ്ങളെ ഓര്‍മ്മിപ്പിക്കുന്നത്‌.

സ്വീകരിക്കേണ്ട സൈറ്റുകളുടെ മേല്‍വിലാസം ആര്‍ എസ്‌ എസ്‌ റീഡറുകള്‍ക്ക്‌ നല്‌കിയാല്‍ മതിയാകും. ഫീഡുകള്‍ ലഭ്യമാണെന്ന്‌ സൂചിപ്പിക്കുന്ന ഓറഞ്ച്‌ നിറത്തിലുള്ള ബട്ടണുകള്‍ മിക്ക സൈറ്റുകളിലും ഉണ്ടാകും. ചില ആര്‍ എസ്‌ എസ്‌ റീഡറുകളില്‍ തെരയാനുള്ള സൗകര്യവും ഉണ്ടാകും.

റീഡറുകള്‍ എല്ലായ്‌പ്പോഴും അവയില്‍ നിര്‍ദേശിച്ചിരിക്കുന്ന സൈറ്റുകളുടെ ഏറ്റവും പുതിയ അപ്‌ഡേറ്റുകള്‍ പരിശോധിച്ചു കൊണ്ടിരിക്കും. അവയില്‍ നിങ്ങള്‍ വായിക്കാത്തവയോ കാണാത്തവയോ ഉണ്ടെങ്കില്‍ അത്‌ സൂക്ഷിച്ച്‌ വയ്‌ക്കും, അടുത്ത തവണ നിങ്ങല്‍ ലോഗിന്‍ ചെയ്യുമ്പോള്‍ അവ നിങ്ങള്‍ക്ക്‌ ലഭ്യമാക്കും. ഇഷ്ടപ്പെട്ട വിഷയത്തിലെ പുതിയ കാര്യങ്ങള്‍ തേടി നെറ്റില്‍ അലയേണ്ടി വരില്ല എന്ന്‌ ചുരുക്കം.

വിന്‍ഡോസ്, ലിനക്സ്, മാക് പ്ലാറ്റ്‌ഫോമുകളില്‍ ആര്‍ എസ്‌ എസ്‌ റീഡറുകള്‍ ലഭ്യമാണ്‌. മെയില്‍ ബോക്‌സുമായി ബന്ധിപ്പിക്കാന്‍ പറ്റുന്ന റീഡറുകളും ഉണ്ട്‌. ഏറ്റവും പുതിയ മെയിലുകളെ അവ ഓര്‍മ്മിപ്പിക്കും.

ഓരോ വിഷയത്തിലും താത്‌പര്യമുള്ള വായനക്കാരെ കിട്ടും എന്നുള്ളതിനാല്‍ ആര്‍ എസ്‌ എസ്‌ ഫീഡുകള്‍ ലഭ്യമാക്കുന്ന സൈറ്റുകളുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്‌.

[തിരുത്തുക] അവലംബം

  1. The application/rss+xml Media Type. Network Working Group (May 22 2006). ശേഖരിച്ചത് 2007-08-16.
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം