ഹിദായ മസ്ജിദ് തിരുവമ്പാടി
ഹിദായ മസ്ജിദ് തിരുവമ്പാടി Hidaya Masjid Thiruvambady | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
മതവിഭാഗം | ഇസ്ലാം |
ജില്ല | കോഴിക്കോട് |
സംസ്ഥാനം | കേരളം |
Region | തിരുവമ്പാടി |
പ്രവർത്തന സ്ഥിതി | പ്രസിഡന്റ് : പി. മമ്മുട്ടി സെക്രട്ടറി : ടി.സി അബ്ദുറസാഖ് ഖതീബ് : എ. അബൂബകർ മൗലവി ഓഫീസ് : 0495-2253737 |
വാസ്തുവിദ്യാ വിവരങ്ങൾ | |
തറക്കല്ലിടൽ | 1984 ഏപ്രിൽ 24 |
പൂർത്തിയാക്കിയ വർഷം | 1987 |
[1]തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ പ്രധാന മുസ്ലിം കേന്ദ്രങ്ങളിൽ ഒന്നാണ് ഹിദായ മസ്ജിദ്[2]. തിരുവമ്പാടി -കോഴിക്കോട് റോഡിൽ ഭാരത് പെട്രോൾ പമ്പിന് എതിർവശം സ്ഥിതി ചെയ്യുന്നു. ഓമശ്ശേരി കേന്ദ്രമായി പ്രവർത്തിക്കുന്ന ഇസ്ലാമിക് വെൽഫെയർ ട്രസ്റ്റ് മുൻകയ്യെടുത്താണ് ഇത് സ്ഥാപിച്ചത്.
ചരിത്രം[തിരുത്തുക]
1984 ഏപ്രിൽ 24 ന് ജമാഅത്തെ ഇസ്ലാമി കേരള അമീറായിരുന്ന കെ.സി അബ്ദുല്ല മൗലവി മസ്ജിദിന്റെ ശിലാസ്ഥാപനം നിർവഹിച്ചു. 1987-ലാണ് മസ്ജിദിന്റെ നിർമ്മാണം പൂർത്തിയായത്. കെ. മൊയ്തു മൗലവി ജുമുഅ ഖുതുബ നിർവഹിച്ചു കൊണ്ട് സ്ഥാപനത്തിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു.
ഹിദായ മഹല്ല്[തിരുത്തുക]
ഹിദായ മസ്ജിദിന്റെ ദൈനംദിന പ്രവർത്തനങ്ങൾ നടത്തുന്നത് 15 അംഗങ്ങളുള്ള ഹിദായ മഹല്ല് കമ്മറ്റിയാണ്. മഹല്ല് അംഗങ്ങളുടെ വിദ്യാഭ്യാസപരവും സാമൂഹികവുമായ ഉന്നമനം ലക്ഷ്യം വ്യത്യസ്തങ്ങളായ പരിപാടികൾ കമ്മറ്റി നിർവഹിക്കുന്നു. മഹല്ലിലെ പുതുതലമുറക്ക് ഇസ്ലാമിക വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ അൽമദ്റസ്ത്തുൽ ഇസ്ലാമിയ എന്ന പേരിൽ ഒരു മദ്റസയും ഈ കമ്മറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്നു. മഹല്ലിന്റെ ശ്രദ്ധേയമായ സംഭാവനകളിലൊന്നാണ് തണൽ ഭവന പദ്ധതി. ഭവനരഹിതരായ 14 കുടുംബങ്ങൾക്ക് വീടൊരുക്കിയ ഈ പദ്ധതി തിരുവമ്പാടി-പുന്നക്കൽ റോഡിലെ നാൽപതുമേനി പ്രദേശത്താണ് നടപ്പാക്കിയിരിക്കുന്നത്.
അവലംബം[തിരുത്തുക]
- ↑ "തിരുവമ്പാടിയിൽ സംയുക്ത ഈദ്ഗാഹ്". mathrubhumi.com. മാതൃഭൂമി. Archived from the original on 2019-12-20.
- ↑ "ബലിപെരുന്നാളിന് തിരുവമ്പാടിയിൽ സംയുക്ത ഈദ്ഗാഹ്". mathrubhumi.com. മാതൃഭൂമി. Archived from the original on 2021-09-25.