Jump to content

സ്മാരകശിലകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്മാരകശിലകൾ
Cover
പുറം ചട്ട
കർത്താവ്പുനത്തിൽ കുഞ്ഞബ്ദുള്ള
ചിത്രരചയിതാവ്ആർട്ടിസ്റ്റ് നമ്പൂതിരി
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകർഡി.സി. ബുക്ക്സ്
പ്രസിദ്ധീകരിച്ച തിയതി
മാർച്ച് 1977
ഏടുകൾ238

പുനത്തിൽ കുഞ്ഞബ്ദുള്ള രചിച്ച നോവലാണ് സ്മാരകശിലകൾ. നോവൽ സാഹിത്യത്തിനുള്ള 1978-ലെ കേരള സാഹിത്യ അക്കാദമി അവാർഡും 1980-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും ലഭിച്ച കൃതിയാണിത്.[1] പുനത്തിലിന്റെ മികച്ച കൃതിയായി സ്മാരകശിലകൾ കണക്കാക്കപ്പെടുന്നു.[2] വടക്കൻ മലബാറിലെ സമ്പന്നമായ അറയ്ക്കൽ തറവാടും അതിനെ ചുറ്റിപ്പറ്റിയുള്ള ഒരു വിഭാഗം ജനങ്ങളുടെയും കഥയാണ് ഈ നോവൽ പറയുന്നത്. ഖാൻ ബഹദൂർ പൂക്കോയ തങ്ങൾ, കുഞ്ഞാലി, പൂക്കുഞ്ഞീബി ആ‌റ്റബീ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങൾ. ഈ നോവലിന് അവതാരിക എഴുതിയത് പ്രശസ്ത സാഹിത്യകാരൻ കോവിലൻ.ആണ്. മീസാൻ കല്ലുകൾ എന്നോ കാരക്കാടൻ കുന്നുകൾ എന്നോ ആയിരുന്നു നോവലിന് കുഞ്ഞബ്ദുള്ള നൽകിയിരുന്ന പേര്. മാതൃഭൂമിയിൽ അത് പരമ്പരയായി പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് പത്രാധിപരായ എം.ടി.യാണ് സ്മാരകശിലകൾ എന്ന പേര് നൽകിയത്[3]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-18.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2005-02-25. Retrieved 2013-06-28.
  3. https://www.manoramaonline.com/opinion/thomas-jacob/2021/08/10/stories-behind-the-titles-of-famous-books.html
"https://ml.wikipedia.org/w/index.php?title=സ്മാരകശിലകൾ&oldid=3792976" എന്ന താളിൽനിന്ന് ശേഖരിച്ചത്