സംവാദം:രാശിചക്രം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഖഗോള മധ്യരേഖ എന്നാൽ Celestial Equator അല്ലേ? രാശിചക്രത്തിലെ രാശികളെല്ലാം Ecliptic ന്റെ സമീപത്തായി വരും എന്നതല്ലേ ശരി? തീർച്ചയായും Cancer, Gemini എന്നിവയിലൂടെ ഖഗോള മധ്യരേഖ പോകുന്നില്ല Razimantv 05:14, 24 ഫെബ്രുവരി 2009 (UTC)[മറുപടി]

മാറ്റിയെഴുതിയിട്ടുണ്ടു്. ക്രാന്തിവൃത്തം എന്നാക്കി. --Shiju Alex|ഷിജു അലക്സ് 06:12, 24 ഫെബ്രുവരി 2009 (UTC)[മറുപടി]

ഖഗോളം ഭൂമിയുടെ ചുറ്റും തിരിയുമ്പോൾ 30 ദിവസത്തോളം സൂര്യൻ ഈ 12 രാശികളിൽ ഒന്നിന്റെ ഉള്ളിൽ ആയിരിക്കും. അപ്പോൾ ആ മാസത്തെ നമ്മൾ ആ രാശിയുടെ പേരിട്ട്‌ വിളിക്കുന്നു. ഇത് തീരെ approximate അല്ലേ? ഏതോ ഒരു രാശിയിൽ ഒരാഴ്ച മാത്രമേ സൂര്യൻ നിൽക്കുന്നുള്ളൂ എന്ന് വായിച്ചതോർകുന്നു

-റസിമാൻ ടി വി 05:15, 15 ജൂലൈ 2009 (UTC)[മറുപടി]

ഏതോ ഒരു രാശിയിൽ ഒരാഴ്ച മാത്രമേ സൂര്യൻ നിൽക്കുന്നുള്ളൂ എന്ന് വായിച്ചതോർകുന്നു

ആ ഓർമ്മ തെറ്റായിരിക്കാം. ശരിയെങ്കിൽ കൂടുതൽ വിശദീകരണം ആവശ്യമാണു്. ഭാരതത്തിന്റെ പഞ്ചാംഗത്തിലെ മാസങ്ങൾ അതിനെ അടിസ്ഥാനമാക്കിയാണു് നിർമ്മിച്ചിരിക്കുന്നതു്.--Shiju Alex|ഷിജു അലക്സ് 05:59, 15 ജൂലൈ 2009 (UTC)[മറുപടി]

ഇം വിക്കിയിൽ നിന്ന് :Astronomically, the sun is in Scorpius for just one week, from 23 November–30 November -- റസിമാൻ ടി വി 06:05, 15 ജൂലൈ 2009 (UTC)[മറുപടി]


അപ്പോൾ ഏതൊക്കെ രാശികളിൽ ആണു് ഇവിടെ നഷ്ടപ്പെട്ട സമയം വിനിയോഗിക്കുന്നതു്? ഈ 12 രാശികളീൽ ഒന്നിലായിരിക്കും സൂര്യൻ വർഷം മുഴുവനും. ഒന്നിൽ കുറഞ്ഞാൽ മറ്റൊന്നിൽ കൂടും. രാശി ചക്രം പാശ്ചാത്യം പൗരസ്ത്യം എന്ന രീതിയിൽ പിരിച്ചെഴുതെണ്ടി വരും. എതെങ്കിലും പാശ്ചത്യരാശിയുടെ ഘടന യായിരിക്കും റസിമാൻ മുകളിൽ സൂചിപ്പിച്ചതു്. --Shiju Alex|ഷിജു അലക്സ് 06:19, 15 ജൂലൈ 2009 (UTC)[മറുപടി]

സൂര്യൻ സർപ്പധരൻ രാശിയിലൂടെയും കടന്നുപോകുന്നുണ്ട് - അതും വൃശ്ചികം രാശിയെക്കാൾ കൂടുതൽ സമയം. പക്ഷെ ഇത് പാശ്ചാത്യ വ്യവസ്ഥയാണ്‌. എങ്കിലും അവർക്കും ophiuchus എന്ന മാസം ഇല്ലല്ലോ.

ഞാൻ കരുതുന്നതെന്തെന്നാൽ, ഒരു വർഷത്തെ 12 മാസങ്ങളായി വിഭജിക്കണം എന്നായിരുന്നു ഒറിജിനൽ "പ്ലാൻ" - ഒരു മാസം ഒരു ചാന്ദ്രമാസത്തിന്‌ സമാനമാക്കാൻ. അതിനുവേണ്ടി രാശിചക്രത്തിലെ പന്ത്രണ്ട് രാശികളെടുക്കുകയും ഓരോന്നിനും ഏകദേശം ഒരു മാസം സമയമിട്ടുകൊടുക്കുകയും ചെയ്തു. ഇങ്ങനെ വന്നപ്പോൾ ചിങ്ങം രാശിയും ചിങ്ങം നക്ഷത്രരാശിയും തമ്മിൽ വ്യത്യാസം വന്നു. ചിങ്ങ മാസത്തിൽ മുഴുവൻ സൂര്യൻ ചിങ്ങം നക്ഷത്രരാശിയിൽ ആയിരിക്കില്ല - അല്പം അങ്ങോട്ടോ ഇങ്ങോട്ടോ ആകാം. മാത്രമല്ല, പുരസ്സരണം മൂലം കുറച്ചുകാലം കഴിഞ്ഞാൽ ചിങ്ങമാസത്തിൽ സൂര്യൻ ചിങ്ങം രാശിയിൽ ഒരിക്കലും ആയിരിക്കില്ല എന്ന ഗതി വരും -- റസിമാൻ ടി വി 06:36, 15 ജൂലൈ 2009 (UTC)[മറുപടി]


ഇം വിക്കി : As of 2008[update], the Sun appears in the constellation Gemini from June 20 to July 20. In tropical astrology, the Sun is considered to be in the sign Gemini from May 22 to June 23, and in sidereal astrology, from June 16 to July 15.

ഇതിന്റെ അർഥമെന്താ? നക്ഷത്രരാശിയിൽ സൂര്യൻ ഉണ്ടാകുന്ന സമയവും രാശിയിൽ സൂര്യൻ ഉണ്ടാകുന്ന സമയവും തമ്മിൽ വ്യത്യാസമുണ്ടെന്നാണ്‌ ഞാൻ മനസ്സിലാക്കുന്നത് -- റസിമാൻ ടി വി 06:40, 15 ജൂലൈ 2009 (UTC)[മറുപടി]

ഈ ലേഖനം പൗരസ്ത്യരാശിയെ അടിസ്ഥാനമാക്കി എഴുതിയതാണു്. നമ്മുടെ കൊല്ലവർഷത്തിന്റെ മാസഗണനനോക്കിയാൽ ഇതു് കൂടുതൽ മനസ്സിലാകും. ലേഖനം കൂടുതൽ വിപുലീകരിക്കുകയും പാശ്ചാത്യവും പൗരസ്ത്യവുമായുള്ള വിവിധ രാശികളെക്കുറിച്ചുള്ള വിവരം ചെർക്കുകയും വേണം. --Shiju Alex|ഷിജു അലക്സ് 06:46, 15 ജൂലൈ 2009 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:രാശിചക്രം&oldid=676986" എന്ന താളിൽനിന്ന് ശേഖരിച്ചത്