സംവാദം:നൂർ ജഹാൻ (നടി)

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തലക്കെട്ടിലെ വലയത്തിലുള്ള സംഗീതം എന്തെന്ന് മനസ്സിലായില്ല. ലേഖനത്തിന്റെ തലക്കെട്ട് കണ്ടമാത്രയിൽ ഇതുവല്ല സംഗീതത്തിലെ രാഗമോ മറ്റെന്തെങ്കിലും ആവും എന്നു കരുതി.ലേഖനത്തിൽ നൂർജഹാൻ എന്ന ചലച്ചിത്ര നടിയെകുറിച്ചാണല്ലോ പറയുന്നത്.--വിചാരം (സംവാദം) 12:58, 20 ഡിസംബർ 2011 (UTC)[മറുപടി]

അതെ. നൂർ ജഹാൻ (ഗായിക) അല്ലെങ്കിൽ നൂർ ജഹാൻ (നടി) ആയിരിക്കും ഉചിതം. --Jairodz (സംവാദം) 13:02, 20 ഡിസംബർ 2011 (UTC)[മറുപടി]
നടി എന്ന പേരിലല്ലേ കൂടുതൽ പ്രശസ്തി. നടി മതി. --Vssun (സംവാദം) 14:57, 20 ഡിസംബർ 2011 (UTC)[മറുപടി]
അക്കാര്യത്തിൽ സംശയമുണ്ട്. ഗായികയായും വളരെയധികം ശ്രദ്ധിക്കപ്പെട്ട വ്യക്തിയല്ലേ? Malika-e-Tarannum (Queen of melody) എന്നും അറിയപ്പെടുന്നു. --Jairodz (സംവാദം) 15:14, 20 ഡിസംബർ 2011 (UTC)[മറുപടി]

എഴുതിയത്...ukravi ഒരുവട്ടംകൂടിയെൻ വാനമ്പാടി ...!


<>---------------------

പത്താംക്ലാസ്സും ,ഗുസ്തിയുമായ് തെക്കുവടക്കു (തെക്കേത് വടക്കേതെന്നറിയാതെ ) നടക്കുന്ന കാലം .കുടുംബത്തിനുതകാത്ത മുടിയനായ പുത്രനായതുകൊണ്ട് .മൂന്നു നേരവും മൃഷ്ടാന്നത്തിനു സൈഡ് ഡിഷായി യഥേഷ്ടം ശകാരങ്ങളും .വീട്ടിൽ ആകെയൊരാശ്വാസം കൊച്ചു ട്രാൻസിസ്റ്റർ മാത്രം .ഏവരും ഉറങ്ങിയെന്ന് ബോധ്യപ്പെട്ടാൽ മുറിയടച്ച് ,പുതപ്പിനുള്ളിൽ അതിനെ കൂട്ടുകിടത്തിഅറിയാസ്റ്റേഷനുകളിലൂടെ സൂചിയോടിക്കുമ്പോൾ സഡൺ ബ്രേക്കിട്ട ഉറുദുസ്റ്റേഷൻ .ഹാ ... അവിടുന്നങ്ങോട്ട് ഉത്തരേന്ത്യൻ സംഗീതസ്വരങ്ങളുടെ അവരോഹണങ്ങളിൽ മതിമറന്ന ഏകാന്തമായ എത്രയെത്ര പാതിരാവുകൾ .അങ്ങിനെയാണല്ലോ ഇന്ത്യൻ സംഗീതരംഗത്തെ കുലപതികളായ നൗഷാദ് ജീ , മദൻമോഹൻ ,സി .രാംചന്ദ് ,എസ്‌ .ഡി .ബർമ്മൻ ,ഖയ്യാം, റോഷൻ തുടങ്ങിയവരെ അറിഞ്ഞത് .ഗായകരിൽ സൈഗാൾ ,പങ്കജ്മല്ലിക് ,റഫിസാബ്‌ ,മന്നാഡേ ,ഹേമന്ത്കുമാർ ,തലത്ത് മെഹ് മുദ് ,മുകേഷ് ,സാക്ഷാൽ കിഷോർദാ ..... , ഗായികമാരിൽ സുരയ ,ഷംഷദ് ബീഗം ,ഗീദാ ദത്ത് ,ലതാജി ,സുമൻ കല്യാൺപൂർ ,ആശാഭോസ്ലേ .... എന്നിവരെയും .എങ്കിൽ ഇത്രയും പറഞ്ഞ് ഒരു വാനമ്പാടിയെ വിട്ടുകളഞ്ഞല്ലോ എന്നല്ലേ .... എന്ത് ..!ലതാജിയല്ലേ വാനമ്പാടിയെന്നോ ?ആയിരിക്കാം (ഇപ്പോൾ ആണ് ) എന്നാൽ " ആജാ.. ആജാ... ആജാ മേരി പര് ബാത് മൊഹബത്ത് .... എന്ന് അൻമോൽഘാടി എന്ന ചിത്രത്തിൽ നൗഷാദ്ജിയുടെ സംഗീതത്തിൽ പാടിയ ഭിനയിച്ച നൂർജഹാൻ എന്ന ഗായികയാണ് എന്റെ വാനമ്പാടി .സുന്ദരിയായിരുന്ന നൂർജഹാന്റെ ശബ്ദവും ആലാപനവും അതിലും മനോഹരമാണ് .എന്താ പറയാ ... നൈസർഗികമായ ശബ്ദവും ആലാപനവും .ഒരു ഇരുപത്തഞ്ചു വയസ്സിൽ അവരതു പാടുമ്പോൾ വെറും പന്ത്രണ്ടു വയസ്സുള്ള ബാലികയുടെ നിഷ്കളങ്കമായ ശബ്ദം .പാട്ടുകാരിൽ രണ്ടു ശബ്ദമുള്ളവരുണ്ടെന്നാണ് തോന്നിയിട്ടുള്ളത് .നൈസർഗികമായ ശബ്ദമുള്ളവരും ,കൃത്രിമ ശബ്ദമുള്ളവരും .നൂർജഹാൻ ,സുരയ ,ഷം ഷദ്ബീഗം ,സൗത്തിന്ത്യയിൽ പി.ലീല ,പി ,സുശീല ,ജിക്കി തുടങ്ങിയവർ സ്വതസിദ്ധമായ ശബ്ദത്തിനുടമകളാണ് .എന്നാൽ ആ ലാപനത്തിൽ അത്യുന്നതിയിൽ നില്ക്കുന്ന ഏറെ ബാഹുമാന്യ വ്യക്തിത്വങ്ങളായ ലതാജി ,ആശാജി ,സുമൻ കല്യാൺപൂർ ഇവിടെ ജാനകിയമ്മ ,വാണിയമ്മ ,ചിത്ര ... തുടങ്ങിയവർ ആലാപന സൗന്ദര്യത്തിനു ശബ്ദക്രമീകരണത്തിൽ ശ്രദ്ധിക്കുന്നവരാണ് .രണ്ടും രണ്ടു തരത്തിൽ ആസ്വദിക്കപ്പെടുന്നവരും അംഗീകരിക്കപ്പെടുന്നവരാണ് .( ആദരപൂർവ്വം ആലാപനവ്യത്യാസം വിലയിരുത്തിയതാണ്.ഇകഴ്ത്തുകയല്ല )

പറഞ്ഞുവന്നത് എന്റെ പ്രിയപ്പെട്ട വാനമ്പാടിയെക്കുറിച്ചാണ് .ബ്രിട്ടീഷ് ഇന്ത്യയിലെ പഞ്ചാബ് പ്രവിശ്യയിലെ കസൂർ പട്ടണത്തിൽ 1925-ൽ ജനിച്ച രഖി വസായ് എന്ന നൂർജഹാൻ ഇന്ത്യ - പാക് വിഭജനത്തിൽ പാകിസ്ഥാനിലേക്ക് ചേക്കേറിയിരുന്നില്ലായിരുന്നെങ്കിൽ ഇന്നും മെലഡിയുടെ രാജ്ഞിയെന്നറിയപ്പെട്ടിരുന്ന അവർ ഭാരതത്തിന്റെ ഏക വാനമ്പാടിയായി അറിയപ്പെടുമായിരുന്നിരിക്കാം .എൺപതുകളുടെ ഒടുവിലാണെന്നു തോന്നുന്നു .പഴയ സംഗീതജ്ഞരെ ഇന്ത്യയിൽ ആദരിക്കുന്ന ചടങ്ങിൽ അറുപതു പിന്നിട്ട നൂർജഹാൻ അവിടെ ഒരു ഗാനമാലപിച്ചപ്പോൾ അവിടെയുണ്ടായിരുന്ന ലതാജി എഴുന്നേറ്റ് ആ പാദങ്ങൾ തൊട്ട് വന്ദിച്ച് പറഞ്ഞത് ഞാൻ കുഞ്ഞായിരിക്കുമ്പോൾ കേട്ട അതേ ശബ്ദം എന്നാണ് .

സംഗീത കുടുംബത്തിൽ പിറന്ന നൂർജഹാന് അഭിനയത്തിലായിരുന്നു താല്പര്യം .ഉറുദു ,പഞ്ചാബി ,സിന്ദി ,പേർഷ്യൻ ... തുടങ്ങിയ ഭാഷകളിൽ പതിനെട്ടായിരത്തിൽപ്പരം ഗാനങ്ങൾ ആലപിച്ച നൂർജഹാൻ എക്കാലത്തെയും മെലഡിയുടെ രാജ്ഞിതന്നെയാണ് .അവർ ഒരു ബഹുമുഖ പ്രതിഭ കൂടിയാണ് . പാകിസ്ഥാനിലെ ആദ്യത്തെ ചലച്ചിത്ര സംവിധായക കൂടിയായ അവർക്ക് പാകിസ്ഥാന്റെ സമഗ്ര സംഭാവനകൾക്കുള്ള ബഹുമതിയും ലഭിച്ചിട്ടുണ്ട് .ഡിസംബർ 23 -2000-ൽ കറാച്ചിയിലെ സിന്ദിൽ എഴുപത്തിയഞ്ചാം വയസ്സിൽ മറ്റൊരു ലോകത്തേക്ക് പറന്നുപോയ ആ വാനമ്പാടിയുടെ സാമഗാനങ്ങൾ ആസ്വാദക ഹൃദയങ്ങളിൽ ഇന്നും ചിറകടിക്കുന്നു .

ഹിന്ദിയിലെ ആ ജാ തുജ് ഹേ ... (മിസ്രാസാഹിബാൻ 1947) ,,ഹേ ... സിന്ദഗി കേ....(മേള - 1948) ,മാതാ തേരി ... (ബഡി മാ - 1945) ,മേരി അമലാ കാ .... (കുന്ദൻ - 1942) ..... തുടങ്ങി എത്രയോ മധുര ഗീതങ്ങൾ .

നൂർജഹാൻ പാകിസ്ഥാനിലേക്ക് പോയപ്പോൾ ഇനി എന്റെ ഗാനങ്ങൾ ആരു പാടും എന്ന് വിലപിച്ച സംഗീത കുലപതിയായ നൗഷാദ്ജിയുടെ ആ ഒരു ആശങ്ക പങ്കു വെയ്ക്കൽ മാത്രം മതിയല്ലോ ,ആ മഹാഗായികയുടെ ആലാപന സൗകുമാര്യം അളക്കാൻ .

അൻമോൽഘാടിയിലെ ആജാ... ആ ജാ ... എന്ന് ആസ്വാദകരെ മുഴുവൻ ആനയിക്കാൻ ആ വാനമ്പാടി ഒരുവട്ടം കൂടി വന്നിരുന്നെങ്കിൽ ....

"https://ml.wikipedia.org/w/index.php?title=സംവാദം:നൂർ_ജഹാൻ_(നടി)&oldid=2658689" എന്ന താളിൽനിന്ന് ശേഖരിച്ചത്