Jump to content

സംവാദം:കൊല്ലങ്കോട് ക്ഷേത്രം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എല്ലായിടത്ത്തും ബ്രാഹ്മണരാണല്ലോ ഇതു ചെയ്യുന്നത്. അവർക്ക് വേറേ പണിയില്ലേ> സത്യം പറഞ്ഞാൽ ഈ ക്ഷേത്രം പണികഴിപ്പിച്ചതാരാണ് ഏതു വർഷത്തിൽ? --ചള്ളിയാൻ 14:24, 14 നവംബർ 2006 (UTC)[മറുപടി]

അബ്രാഹ്മണർ വഴിപാടുകളും ക്ഷേത്രഭരണവും നിർവ്വഹിക്കുന്ന ചുരുക്കം ചില ക്ഷേത്രങ്ങളിൽ ഒന്നാണ് കൊല്ലങ്കോട്. തൂക്കം, പത്താമുദയം തുടങ്ങിയ ചില പ്രത്യേക സന്ദർഭങ്ങളിൽ മാത്രമാണ് ഇവിടെ ബ്രാഹ്മണർ വഴിപാറ്റുകൾ നിർവ്വഹിക്കുന്നത്. കന്യാകുമാരി ജില്ലയിലെ തന്നെ പ്രസിദ്ധമായ ക്ഷേത്രങ്ങളിലൊന്നായ മണ്ടയ്ക്കാടും ഇപ്രകാരമുള്ള ക്ഷേത്രങ്ങളിൽ ഒന്നാണ്. മണ്ടയ്ക്കാട് ദേവിയും കൊല്ലങ്കോട് ദേവിയും സഹോദരിമാരാണെന്നാണ് വയ്പ്പ്. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിൽ എന്തുകൊണ്ടാണ് മണ്ടയ്ക്കാടിൽ അബ്രാഹ്മണർ വഴിപാടുകൾ നിർവ്വഹിക്കുന്നതെന്ന് വിവരിച്ചിട്ടുണ്ട്. ഇവിടെയും കാരണം അതു തന്നെയാകാം. ഈ ക്ഷേത്രം പണിത കൃത്യമായ വർഷം അറിയില്ല. ഇതു നൂറ്റാണ്ടുകൾ പഴക്കം ഉള്ള ഒരു പുരാതന ക്ഷേത്രമാണ്.

മത, ജാതി വേര്പിരിവുകളില്ലാത്ത ക്ഷേത്രങ്ങളിൽ ഒന്നാണ് കൊല്ലങ്കോട്. അഹിന്ദുക്കൾക്കും കൃത്യമായ വൃതാനുഷ്ഠാനങ്ങൾ ഉണ്ടെങ്കിൽ തൂക്കനേർച്ചയിൽ പങ്കെടുക്കാം.