സംവാദം:കേരളത്തിലെ അണക്കെട്ടുകളുടെ പട്ടിക

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കുറച്ചു് കൂടി വിവരങ്ങൾ ചേർത്ത് ഇതൊരു സോർട്ടബിൾ പട്ടിക ആക്കുന്നതാവും നല്ലതു്.--Shiju Alex|ഷിജു അലക്സ് 04:27, 1 മാർച്ച് 2010 (UTC)[മറുപടി]

ഇത്തരത്തിൽ ഒരു പട്ടിക വേറെവിടെയോ കണ്ടതായി ഓർമ്മ. --Vssun 04:30, 1 മാർച്ച് 2010 (UTC)[മറുപടി]

ആവർത്തനം[തിരുത്തുക]

ഇത് കേരളത്തിലെ ജലസംഭരണികളുടെ പട്ടിക എന്ന ലേഖനവുമായി ലയിപ്പിക്കേണ്ടിവരില്ലേ? എന്തിനാണ് രണ്ട് പട്ടിക ? --രൺജിത്ത് സിജി {Ranjithsiji} 12:50, 30 ഓഗസ്റ്റ് 2018 (UTC)[മറുപടി]

  • രണ്ടു ലേഖനങ്ങളുടേയും ഉള്ളടക്കം ഒന്നായതിനാൽ ലയിപ്പിക്കുന്നതാണ് നല്ലത്....

Malikaveedu (സംവാദം) 04:19, 3 സെപ്റ്റംബർ 2018 (UTC)[മറുപടി]


  • പട്ടികയിൽ 35 ആമത് തുണക്കടവ് എന്നത് 41 ൽ തൂണക്കടവ് ആവർത്തനമായിരിക്കുമെന്നു വിശ്വസിക്കുന്നു. 35 ൽ തൃശൂർ ജില്ലയും 41 ൽ പാലക്കാടു ജില്ലയുമാണ്. ഇത് ആശയക്കുഴപ്പത്തിനു കാരണമാകുന്നു.

Malikaveedu (സംവാദം) 07:46, 9 സെപ്റ്റംബർ 2018 (UTC)[മറുപടി]

അണക്കെട്ടും, ജലസംഭരണയും രണ്ടാണു്. അണക്കെട്ട് ഒരു സിവിൽ നിർമ്മിതിയും, ജലസംഭരണി അതുമൂലം ഉണ്ടാകുന്ന വെള്ളക്കെട്ടുമാണു്. അണക്കെട്ടുകളുടെ പട്ടികയിൽ അണക്കെട്ടിന്റെ ഉയരം, ഏതു തരം അണക്കെട്ടാണു് (ആർച്ച്/ഗ്രാവിറ്റി) മുതലായവയാണു ലിസ്റ്റ് ചെയ്യേണ്ടത്. ജലസംഭരണിയുടെ പട്ടികയിൽ അതിന്റെ വിസ്തീർണ്ണം, ഉൾക്കൊള്ളുന്ന ജലത്തിന്റെ അളവു് മുതലായവയാണു ലിസ്റ്റ് ചെയ്യേണ്ടതും. ഇടുക്കി പോലെ ഒരു ജലസംഭരണി ഒന്നിലധികം അണക്കെട്ടു മൂലം ഉണ്ടാക്കപ്പെടാം. മാത്രമല്ല ജലസംഭരണിയിൽ അണക്കെട്ടുമൂലമല്ലാതെയുള്ള ജലസംഭരണികളും ചേർക്കാം. (ഉദാ: കൃത്രിമ തടാകങ്ങൾ) അതുകൊണ്ട് ലേഖനം രണ്ടായി നിലനിർത്തണമെന്ന് അഭിപ്രായപ്പെടുന്നു. --അഖിലൻ 14:24, 17 സെപ്റ്റംബർ 2018 (UTC)[മറുപടി]