Jump to content

ഷാജഹാൻ്റെ വീഞ്ഞ് പാത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മുഗൾ ചക്രവർത്തിയായിരുന്ന ഷാജഹാന് വേണ്ടി ചൈന, ഇറാൻ, യൂറോപ്പ്, ഇന്ത്യ എന്നിവിടങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് 1657 -ൽ നിർമ്മിച്ചതാണ് ഈ വീഞ്ഞ് പാത്രം. മുഗൾ കാലഘട്ടത്തിലെ ഏറ്റവും മനോഹരമായ വസ്തുക്കളിലൊന്നാണിതെന്നാണ്‌ ഇപ്പോൾ ഇത് സൂക്ഷിക്കുന്ന വിക്ടോറിയ ആൻഡ് ആൽബർട്ട് മ്യൂസിയം പറയുന്നത് . വെള്ള ഹരിതാശ്മത്തിൽ നിർമിച്ച ഈ വീഞ്ഞ് പാത്രത്തിൻ്റെ നിർമ്മാണ വൈദഗ്ധ്യം എടുത്തു പറയേണ്ട ഒന്നാണ് . [1]

ഷാജഹാൻ്റെ വീഞ്ഞ് പാത്രം

പ്രത്യേകതകൾ[തിരുത്തുക]

വീഞ്ഞ് പാത്രത്തിൻ്റെ ഉൾവശം

ഷാജഹാൻ്റെ വീഞ്ഞ് പാത്രം പൂർണമായും വെള്ള നിറമുള്ള ഹരിതാശ്മം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത് . ഈ വീഞ്ഞ് പാത്രത്തിന് മുറിച്ച ഒരു മത്തങ്ങയുടെ ആകൃതിയും ആൺ ചെമ്മരിയാടിൻ്റെ തലയുള്ള ഒരു പിടിയുമുണ്ട് . ചുവട്ടിൽ അകാന്തസ് ചെടിയുടെ ഇലകളുടെ ആലേഖനവും വീഞ്ഞ് പാത്രത്തിനെ താങ്ങിനിർത്തുന്ന വിരിഞ്ഞ ഒരു താമരപ്പൂവുമുണ്ട് . മത്തങ്ങയുടെ ആകൃതി ചൈനക്കാരിൽനിന്നും താമരപ്പൂവും ആൺ ചെമ്മരിയാടിൻ്റെ തലയും ഹിന്ദുക്കളിൽ നിന്നും താമരപ്പൂവ് കൊണ്ടുള്ള വീഞ്ഞ് പാത്രത്തിൻ്റെ താങ്ങും അകാന്തസ് ചെടിയുടെ ഇലകളും യൂറോപ്യരിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടവയാണ്. ഈ പാത്രത്തിന് 18.7 സെൻ്റിമീറ്റർ നീളവും 14 സെൻ്റിമീറ്റർ വീതിയുമുണ്ട് . ഈ വീഞ്ഞ് പാത്രത്തിൽ "ഗ്രഹനിലയിൽ ശുഭോദർക്കമായ ഗ്രഹങ്ങളുടെ ഒത്തുചേരൽ ഉള്ള രണ്ടാമത്തെ ഭരണാധികാരി" (صَاحِبِ قِرَان) എന്ന് പേർഷ്യനിൽ കൊത്തിവെച്ചിട്ടുണ്ട് .

ചരിത്രം[തിരുത്തുക]

ഷാജഹാൻ

മുഗൾ ചക്രവർത്തിയായിരുന്ന ഷാജഹാന് വേണ്ടി 1657 -ൽ നിർമ്മിച്ച ഈ വീഞ്ഞ് പാത്രം 1857-ലെ വിപ്ലവത്തിനുശേഷം ബ്രിട്ടീഷുകാരനായ കേണൽ ചാൾസ് സെറ്റോൺ ഗുത്രി നാട് കടത്തി . ആർ എം വാക്കർ , ക്രിസ്റ്റി ആൻ്റ് കമ്പനി , മെസർസ് സ്പിങ്ക് , യുഗോസ്ലാവിയയിലെ രാജ്ഞി മരിയ , മിസ്റ്റർ ലാസറസ് എന്നിങ്ങനെ പലരിലൂടെ കൈമാറി 1962-ൽ വിക്ടോറിയ ആൻഡ് ആൽബർട്ട് മ്യൂസിയത്തിൽ ഇതെത്തി .

യുഗോസ്ലാവിയയിലെ രാജ്ഞി മരിയ

അവലംബങ്ങൾ[തിരുത്തുക]

  1. https://www.asianetnews.com/amp/magazine/the-valuables-british-looted-from-india-qkuwk7