Jump to content

ശ്രീ ശാരദാദേവി ശിശുവിഹാർ യു.പി.എസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശ്രീ ശാരദാദേവി ശിശുവിഹാർ യു.പി.എസ്
വിലാസം
വഴുതക്കാട്, തിരുവനന്തപുരം
വിവരങ്ങൾ
ആരംഭം1954 ജൂൺ 14
Houses     ദയ
     സ്നേഹ
     കർമ
     നന്മ
വെബ്സൈറ്റ്

1954 ജൂൺ 14-ന് ശ്രീ ശാരദാദേവി ശിശുവിഹാർ യു.പി.എസ് ആരംഭിച്ചു. 1960-ൽ പരുത്തിക്കുന്നിൽ സ്കൂൾ കെട്ടിടം സർക്കാർ അഡ്വൈസറായിരുന്ന ശ്രീ പി.വി.ആർ റാവു ഉദ്ഘാടനം ചെയ്തു. 1970 -ൽ ലോവേർപ്രൈമറി സ്കൂൾ അപ്പർ പ്രൈമറി സ്കൂളായി അപ്പ്‌ ഗ്രേഡ് ചെയ്തു . സ്കൂളിന്റെ രജത ജൂബിലി 1979 ൽ അന്നത്തെ ഗവർണ്ണർ ശ്രീമതി ജ്യോതി വെങ്കിടാചലത്തിന്റെ അദ്ധ്യക്ഷതയിൽ സമുചിതമായി ആഘോഷിക്കുകയുണ്ടായി. 2004 ൽ സ്കൂളിന്റെ സുവർണ ജൂബിലി ആഘോഷിച്ചു . 2014 ജൂൺ 13-ന് വജ്രജൂബിലി ആഘോഷങ്ങൾ ഗവർണർ ശ്രീമതി ഷീല ദീക്ഷിത് ഉദ്ഘാടനം ചെയ്തു.


അവലംബം[തിരുത്തുക]