Jump to content

ബഹ്ലൂൽ ലോധി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


സയ്യിദ് ഭരണകാലത്ത് ദില്ലി സുൽത്താനത്തിൽ പഞ്ചാബിലെ സർഹിന്ദ് പ്രവിശ്യയിലെ ഗവർണറായിരുന്ന മാലിക് സുൽത്താൻ ഷാ ലോധിയുടെ അനിന്തിരവൻ ആയിരിന്നു ബഹ്ലൂൽ ലോധി(ഭ.കാ.1451–89). സുൽത്താൻ ഷായുടെ മരണശേഷം സർഹിന്ദിലെ ഗവർണറായ ബഹ്ലൂൽ ലോധി അവിടെ അമീർ (സൈന്യാധിപൻ) ആയി ഉയർത്തപ്പെട്ടു. പഞ്ചാബിലെ ശക്ത്തനും ധൈര്യശാലിയുമായ ഭാരണാധികാരിയായിരിന്നു ബഹ്ലൂൽ ലോധി. അദ്ദേഹം വിവിധ പ്രവിശ്യകളിലെ കലാപങ്ങൾ അടിച്ചമർത്തുകയും ബന്ധുക്കളായ അഫ്ഘാൻ പ്രഭുക്കൾക്ക് ഭൂമിയുടെ അധികാരം നൽകി വ്യാപകമായ രാഷ്ട്രീയപിന്തുണ നേടുകയും ചെയ്തു. 1451-ൽ അവസാനത്തെ സയ്യിദ് സുൽത്താനായിരുന്ന അലാവുദ്ധീൻ ആലം ഷായുടെ കീഴടങ്ങലിനുശേഷം ബഹ്ലൂൽ ലോധി ദില്ലി സുൽത്താനത്തിൻറെ ഭരണം ഏറ്റെടുക്കുകയും ലോധി രാജവംശം സ്ഥാപിക്കുകയും ചെയ്തു.

"https://ml.wikipedia.org/w/index.php?title=ബഹ്ലൂൽ_ലോധി&oldid=3939724" എന്ന താളിൽനിന്ന് ശേഖരിച്ചത്