Jump to content

ഫാത്വിമ അൽ സമർഖന്ദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പന്ത്രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു ഇസ്‌ലാമിക പണ്ഡിതയും കർമ്മശാസ്ത്ര വിദഗ്ദയുമായിരുന്നു ഫാത്വിമ അൽ സമർഖന്ദി എന്ന പേരിൽ വിശ്രുതയായി മാറിയ ഫാത്വിമ ബിൻത് മുഹമ്മദ് ബിൻ അഹ്‌മദ് അൽ സമർഖന്ദി.[1][2]

ജീവിതരേഖ[തിരുത്തുക]

പ്രശസ്ത ഹനഫി പണ്ഡിതനായിരുന്ന മുഹമ്മദ് ബിൻ അഹ്‌മദ് സമർഖന്ദിയുടെ പുത്രിയാണ് ഫാത്വിമ. ഫാത്വിമയുടെ വിദ്യാഭ്യാസം നൽകിയതും അദ്ദേഹം തന്നെയായിരുന്നു[1]. ഇന്നത്തെ ഉസ്ബെക്കിസ്താനിലെ സമർഖന്ദിലാണ് ഫാത്വിമയുടെ ജനനം. ഈ പ്രദേശത്തിന്റെ പേര് ചേർത്താണ് ഫാത്വിമ അറിയപ്പെട്ടത്. പിതാവിന്റെ ശിഷ്യനായിരുന്ന അലാവുദ്ദീൻ അൽ കസാനിയെ വിവാഹം ചെയ്ത ഫാത്വിമ, അദ്ദേഹത്തിന്റെ കൃതിയാണ് മഹ്‌ർ ആയി സ്വീകരിച്ചത്[3]. അദ്ദേഹത്തിന്റെ ഫത്‌വകളിലും നിരീക്ഷണങ്ങളിലും ഫാത്വിമ വലിയ സ്വാധീനം ചെലുത്തിയതായി കാണപ്പെടുന്നു[4]. അദ്ദേഹത്തിന്റെ പല നിരീക്ഷണങ്ങളേയും പ്രമാണബദ്ധമായി തിരുത്തിക്കാൻ അവർക്ക് സാധിച്ചു[1].

അലപ്പോയിലെ ഗവർണ്ണറായിരുന്ന നൂറുദ്ദീൻ സിൻകിയുടെ ഉപദേഷ്ടാവായിരുന്നു ഫാത്വിമ അൽ സമർഖന്ദി[1].

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 Abdullah, Umar Farooq. "The Empowering Jurist: Fatima al-Samarqandi". MSA McGill. Muslim Students' Association. Archived from the original on 17 February 2015. Retrieved 17 February 2015.
  2. Suleman, Mehrunisha; Rajbee, Afaaf. "The Lost Female Scholars of Islam". Emel. Retrieved 17 February 2015.
  3. "Fatima bint Mohammed ibn Ahmad Al Samarqandi". Mosaic: Recognizing extraordinary Muslim women. Archived from the original on 2015-02-17. Retrieved 17 February 2015.
  4. Nadwi, Mohammad Akram (2007). Al Muhaddithat: the women scholars in Islam. London: Interface Publishers. p. 144. ISBN 978-0955454516.
"https://ml.wikipedia.org/w/index.php?title=ഫാത്വിമ_അൽ_സമർഖന്ദി&oldid=3970134" എന്ന താളിൽനിന്ന് ശേഖരിച്ചത്