Jump to content

പാപ്പച്ചൻ ഒളിവിലാണ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പാപ്പച്ചൻ ഒളിവിലാണ്
പോസ്റ്റർ
സംവിധാനംസിന്റോ സണ്ണി
നിർമ്മാണംതോമസ് തിരുവല്ല
രചനസിന്റോ സണ്ണി
അഭിനേതാക്കൾ
സംഗീതംഔസേപ്പച്ചൻ
ഛായാഗ്രഹണംശ്രീജിത്ത് നായർ
ചിത്രസംയോജനംരതിൻ രാധാകൃഷ്ണൻ
സ്റ്റുഡിയോതോമസ് തിരുവല്ല ഫിലിംസ്
വിതരണംതോമസ് തിരുവല്ല ഫിലിംസ്
റിലീസിങ് തീയതി
  • 4 ഓഗസ്റ്റ് 2023 (2023-08-04)[1]
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം134 മിനിറ്റുകൾ[2]

സിന്റോ സണ്ണി രചനയും സംവിധാനവും നിർവഹിച്ച് 2023-ൽ പുറത്തിറങ്ങിയ മലയാള ഹാസ്യ ചിത്രമാണ് പാപ്പച്ചൻ ഒളിവിലാണ്. സൈജു കുറുപ്പ് പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ സൃന്ദ, വിജയരാഘവൻ, അജു വർഗ്ഗീസ്, ജഗദീഷ്, ജോണി ആന്റണി, കോട്ടയം നസീർ, പ്രശാന്ത് അലക്സാണ്ടർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.[3][4] തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറിൽ തോമസ് തിരുവല്ല ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വിനോദ് ഷൊർണ്ണൂർ ആണ് ചിത്രത്തിന്റെ സഹനിർമ്മാതാവ്.[5][6] ഒരു മലയോര വനഗ്രാമത്തിൽ താമസിക്കുന്ന പാപ്പച്ചൻ എന്ന ട്രക്ക് ഡ്രൈവറെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ ഇതിവൃത്തം.[7]

അഭിനേതാക്കൾ[തിരുത്തുക]

  • സൈജു കുറുപ്പ് - പുത്തൻവീട്ടിൽ പാപ്പച്ചൻ / പോത്ത് പാപ്പച്ചൻ
  • വിജയരാഘവൻ - മീശ മാത്തച്ചൻ, പാപ്പച്ചന്റെ അച്ഛൻ
  • അജു വർഗ്ഗീസ് - മോനിച്ചൻ
  • ജഗദീഷ് - അഭിഭാഷകൻ പോളി
  • ജോണി ആന്റണി - ലാലപ്പൻ
  • കോട്ടയം നസീർ
  • പ്രശാന്ത് അലക്സാണ്ടർ - ജെയിംസ്കുട്ടി, സിവിൽ പോലീസ് ഉദ്യോഗസ്ഥൻ
  • സൃന്ദ അർഹാൻ - റീന
  • ദർശന എസ്. നായർ - സിസിലി
  • ശിവജി ഗുരുവായൂർ - ഫാദർ ഗീവർഗ്ഗീസ്
  • കലാഭവൻ റഹ്മാൻ - ജോസഫ്
  • ജിബു ജേക്കബ് - സെബാസ്റ്റ്യൻ പോൾ, പോലീസ് ഇൻസ്പെക്ടർ
  • ഷിജു ടോം - ഹക്കീം, പോലീസ് സബ് ഇൻസ്പെക്ടർ
  • ഗൗരി - അശ്വതി രാമചന്ദ്രൻ, ബീറ്റ് ഫോറസ്റ്റ് ഉദ്യോഗസ്ഥ
  • ശരൺ എസ്. രാജ് - വിനു സത്യൻ, ബീറ്റ് ഫോറസ്റ്റ് ഉദ്യോഗസ്ഥൻ
  • അരുൺ കൃഷ്ണമൂർത്തി - വിഷ്ണു, ബീറ്റ് ഫോറസ്റ്റ് ഉദ്യോഗസ്ഥൻ
  • എൽദോ രാജു - എബി തോമസ്, ബീറ്റ് ഫോറസ്റ്റ് ഉദ്യോഗസ്ഥൻ
  • അജോ മച്ചിങ്ങൽ - ബീറ്റ് ഫോറസ്റ്റ് ഉദ്യോഗസ്ഥൻ
  • കുടശ്ശനാട് കനകം - ജഡ്ജി
  • ചലഞ്ചർ വി. അരവിന്ദ് - പ്രോസിക്യൂട്ടർ
  • കവിത ബൈജു - കുഞ്ഞുമോൾ
  • സോന പൂപ്പാറ - ക്രിസ്റ്റീനാ
  • ജോർഡി പൂഞ്ഞാർ - തങ്കച്ചൻ
  • അരുൺ സോൾ - ജോക്കുട്ടൻ
  • ഷൈജോ അടിമാലി - ലോട്ടറി സാബു
  • ഹൈദർ അലി - കുക്ക് അബു
  • ഷംനാസ് - കരുമാടി മധു
  • റാഫി - അലി അക്ബർ, വീഡിയോഗ്രാഫർ
  • മുടിയൻ മണിക്കുട്ടൻ - വീഡിയോ അസിസ്റ്റന്റ്
  • ചന്ദ്രശേഖരൻ കൂടല്ലൂർ - പവിത്രൻ
  • ഷാൽബിൻ - സിക്കന്ദർ
  • ഷഹീർ മുഹമ്മദ് - ബ്രോക്കർ
  • ജോളി ചിറയത്ത്
  • ഷിജു മടക്കര

നിർമ്മാണം[തിരുത്തുക]

ചിത്രീകരണം[തിരുത്തുക]

സിനിമയുടെ ചിത്രീകരണം 18 ജനുവരി 2023 ന് കോതമംഗലത്തിനടുത്തുള്ള നാടുകാണിയിൽ ആരംഭിച്ചു. ചിത്രീകരണം കുട്ടമ്പുഴ, ഭൂതത്താൻകെട്ട്, നേര്യമംഗലം എന്നിവിടങ്ങളിലായി പൂർത്തിയായി.[5][8]

സംഗീതം[തിരുത്തുക]

ബി.കെ. ഹരിനാരായണനും സിന്റോ സണ്ണിയും എഴുതിയ വരികൾക്ക് ഔസേപ്പച്ചനാണ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയത്.[9]

ഗാനം ഗായകർ ഗാനരചയിതാവ് ദൈർഘ്യം
"മുത്തുക്കുട മാനം" എം.ജി. ശ്രീകുമാർ, സുജാത മോഹൻ ബി. കെ. ഹരിനാരായണൻ 4:47
"കൈയെത്തും ദൂരത്ത്" വിനീത് ശ്രീനിവാസൻ സിന്റോ സണ്ണി 3:14
"പുണ്യ മഹാ സന്നിധേ" വൈക്കം വിജയലക്ഷ്മി 3:27
"പാപ്പച്ചാ പാപ്പച്ചാ" റിച്ചുക്കുട്ടൻ, ലക്ഷ്യ കിരൺ, ആദ്യ നായർ, മുക്തിത മുരുകേഷ്, സാഗരിക, സൈജു കുറുപ്പ് 3:11
"തിരുബലിത്താരയിൽ" ദേവ രഘുചന്ദ്രൻ നായർ 1:33
ആകെ ദൈർഘ്യം: 16:12

റിലീസ്[തിരുത്തുക]

തീയേറ്റർ[തിരുത്തുക]

ചിത്രം ആദ്യം 28 ജൂലൈ 2023 ന് ആയിരുന്നു റിലീസ് ചെയ്യാൻ നിശ്ചയിച്ചിരുന്നത്,[10] എന്നാൽ പിന്നീട് റിലീസ് തീയതി മാറ്റിവച്ചു.[11] 4 ഓഗസ്റ്റ് 2023 ന് ചിത്രം തീയേറ്ററിൽ റിലീസ് ചെയ്തു.[5]

ഹോം മീഡിയ[തിരുത്തുക]

സൈന പ്ലേ ആണ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം നേടിയിരിക്കുന്നത്.[12]

സ്വീകരണം[തിരുത്തുക]

നിരൂപക സ്വീകരണം[തിരുത്തുക]

മനോരമ ഓൺലൈനിന് വേണ്ടി നിരൂപകൻ ജിതൻ ടോം എഴുതി, "വമ്പൻ ട്വിസ്റ്റുകളോ സംഘട്ടനങ്ങളോ ഒന്നും ചിത്രത്തിലില്ല. എങ്കിലും പ്രേക്ഷകരെ രണ്ടുമണിക്കൂർ എന്റർടെയ്ൻ ചെയ്യാൻ ചിത്രത്തിനാകുന്നുണ്ട്. പാപ്പച്ചന്റെ വികൃതികൾ പ്രേക്ഷകർക്ക് ഇഷ്ടമാകുമെന്ന് തീർച്ച."[13]

ദ ഇന്ത്യൻ എക്‌സ്‌പ്രസിന് വേണ്ടി നിരൂപകൻ അനന്തു സുരേഷ് ചിത്രത്തിന് 5-ൽ 0.5 സ്റ്റാർ റേറ്റിംഗ് നൽകി എഴുതി, "സൈജു കുറുപ്പ്, വിജയരാഘവൻ, ശ്രിന്ദ, അജു വർഗീസ് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച പാപ്പച്ചൻ ഒളിവിലാണ് ദുർബലമായ എഴുത്ത് മൂലം തുടക്കം മുതൽ ഒടുക്കം വരെ നിരാശാജനകമാണെന്ന് തെളിയിക്കുന്നു."[14]

ഓൺമനോരമക്ക് വേണ്ടി നിരൂപക സ്വാതി പി. അജിത്ത് എഴുതി, "സിനിമയുടെ നർമ്മം അതിനെ ഒന്നിച്ചുനിർത്തുന്ന ഒരു ശ്രദ്ധേയമായ ഘടകമായി വർത്തിക്കുന്നു, ഇത് പ്രേക്ഷകരെ അതിന്റെ പോരായ്മകളെ അവഗണിക്കാൻ പ്രേരിപ്പിക്കുന്നു."[15]

അവലംബം[തിരുത്തുക]

  1. "ചിരിപ്പൂരം ഒരുക്കിയ 'പാപ്പച്ചൻ'; റിവ്യൂ". Retrieved 2023-08-04.
  2. "Saiju Kurup's 'Pappachan Olivilanu' gets a release date". The Times of India. 2023-07-26. ISSN 0971-8257. Retrieved 2023-08-03.
  3. "Saiju Kurupp's Pappachan Olivilanu trailer is out". The New Indian Express (in ഇംഗ്ലീഷ്). Retrieved 2023-08-03.
  4. "Saiju Kurup's Pappachan Olivilanu Set to Enthrall Audiences Tomorrow". onlookersmedia (in അമേരിക്കൻ ഇംഗ്ലീഷ്). 2023-08-03. Retrieved 2023-08-03.
  5. 5.0 5.1 5.2 "Pappachan Olivilaanu | പാപ്പച്ചൻ ഒളിവിലാണ് - Mallu Release | Watch Malayalam Full Movies" (in english). Retrieved 2023-08-03.{{cite web}}: CS1 maint: unrecognized language (link)
  6. "Saiju Kurup's next is Pappachan Olivilanu". The New Indian Express. Retrieved 2023-08-03.
  7. "Pappachan Olivilanu 2023 Cast, Trailer, Videos & Reviews". OTTPlay (in ഇംഗ്ലീഷ്). Retrieved 2023-08-03.
  8. "പാപ്പച്ചനായി വിസ്മയിപ്പിക്കാൻ സൈജു; 'പാപ്പച്ചൻ ഒളിവിലാണ്' ഓണം റിലീസിന്". ManoramaOnline. Retrieved 2023-08-03.
  9. "പാപ്പച്ചൻ പ്രേക്ഷകരുടെ സ്വന്തമാകാൻ ഇനി മണിക്കൂറുകൾ മാത്രം; റിലീസ് വെള്ളിയാഴ്ച". Mathrubhumi (in ഇംഗ്ലീഷ്). 2023-08-03. Retrieved 2023-08-03.
  10. Entertainment, The Cue (2023-07-26). "പോത്ത് പാപ്പച്ചൻ ഇനി വൈകില്ല ; 'പാപ്പച്ചൻ ഒളിവിലാണ്' ഓഗസ്റ്റ് നാലിന് തിയറ്ററുകളിൽ". The Cue. Retrieved 2023-08-03.
  11. "Here are the new release dates of Pappachan Olivilaanu & Kunjammini's Hospital". OTTPlay (in ഇംഗ്ലീഷ്). Retrieved 2023-08-03.
  12. "Pappachan Olivilanu Ott Update: സൈജു കുറുപ്പിന്റെ 'പാപ്പച്ചൻ ഒളിവിലാണ്' എത്തുന്നത് ഈ ഒടിടി പ്ലാറ്റ്ഫോമിൽ; എപ്പോൾ കാണാം?". 2023-08-21. Retrieved 2023-08-24.
  13. "ചിരിവെടി പൊട്ടിച്ച് സൈജു; പാപ്പച്ചൻ ഒളിവിലാണ്; റിവ്യു". Retrieved 2023-08-04.
  14. "Pappachan Olivilaanu movie review: A mediocre plot dragged down even more by poor writing" (in ഇംഗ്ലീഷ്). 2023-08-04. Retrieved 2023-08-04.
  15. "'Pappachan Olivilaanu' review: A film balancing quirky characters with lacklustre pace". Retrieved 2023-08-04.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പാപ്പച്ചൻ_ഒളിവിലാണ്&oldid=3961038" എന്ന താളിൽനിന്ന് ശേഖരിച്ചത്