Jump to content

നിയമസഭാമന്ദിരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നിയമസഭാമന്ദിരം
Map
അടിസ്ഥാന വിവരങ്ങൾ
തരംനിയമസഭാ മന്ദിരം
വാസ്തുശൈലികേരള വാസ്തുനിർമ്മാണ മാത്രക
സ്ഥാനംതിരുവനന്തപുരം
രാജ്യംഇന്ത്യ
നിർമ്മാണം ആരംഭിച്ച ദിവസം1979
ഉടമസ്ഥതകേരള സർക്കാർ
സാങ്കേതിക വിവരങ്ങൾ
നിലകൾ8 നില
തറ വിസ്തീർണ്ണം61,760 ചതുരശ്രമീറ്റർ
രൂപകൽപ്പനയും നിർമ്മാണവും
പ്രധാന കരാറുകാരൻസംസ്ഥാന പൊതുമരാമത്ത് വകുപ്പ്

കേരളത്തിന്റെ നിയമസഭാ മന്ദിരം (Kerala State Legislative Assembly) സ്ഥിതിചെയുന്നത് തലസ്ഥാനമായ തിരുവനന്തപുരത്താണ്. ഇപ്പോഴത്തെ നിയമസഭാ മന്ദിരത്തിന്റെ ഉദ്ഘാടനം 1998 മെയ്‌ 22 ന് അന്നത്തെ രാഷ്ട്രപതി കെ. ആർ. നാരായണൻ അണ് നിർവഹിച്ചത്[1]. 1998 ജൂൺ 30 നാണ് ഈ മന്ദിരത്തിൽ ആദ്യമായി സമ്മേളിച്ചത്. നിയമസഭാ മന്ദിരത്തിന്റെ പ്രധാന കവാടവും മന്ദിരത്തിനു മുകളിലുള്ള കുംഭഗോപുരവും കേരള വാസ്തുനിർമ്മാണ മാതൃകയിലാണ് നിർമിച്ചിരിക്കുന്നത്.16 മീറ്റർ ഉയരമുള്ള കവാടം ഗവർണറുടെ സന്ദർശനം പോലുള്ള ആചാരപരമായ അവസരങ്ങളിൽ മാത്രമെ തുറക്കുകയുള്ളു. നിയമസഭാ സമുച്ചയത്തിന്റെ ആകെ വിസ്തീർണ്ണം 61,760 ചതുരശ്രമീറ്ററാണ്. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന് 19,180 ചതുരശ്രമീറ്ററും നിയമസഭാ മന്ദിരത്തിനു 42,583 ചതുരശ്രമീറ്ററും വിസ്തീർണ്ണമുണ്ട്. സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, നിയമസഭാ സെക്രട്ടറി എന്നിവർക്ക് താമസിക്കാനുള്ള കെട്ടിടിങ്ങളും സമുച്ചയത്തിന്റെ ഭാഗമാണ്. ഏട്ടു നിലകളുള്ള നിയമസഭാ മന്ദിരത്തിന്റെ മൂന്നു നിലകൾ തറനിരപ്പിനു താഴെയും അഞ്ച് നിലകൾ തറനിരപ്പിനു മുകളിലുമായിട്ടാണ്. 1340 ചതുരശ്രമീറ്റർ വിസ്തീർണ്ണമുള്ള നിയമസഭാ ഹാളിന് 29 മിറ്റർ ഉയരമുണ്ട് ഇപ്പോൾ 189 ഇരിപ്പിടങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. ചിഫ് ആർക്കിടെക്റ്റ് രാമ സ്വാമി അയ്യർ ആണ് മന്ദിരം രൂപകൽപന ചെയ്തത്. പുതിയ ഹൈക്കോടതി എറണാക്കുളത്തു സജ്ജമാകുന്നതു വരെ നിയമസഭാ മന്ദിരമായിരുന്നു സംസ്ഥാന പൊതുമരാമത്ത് വകുപ്പ് നിർമിച്ച ഏറ്റവും വലിയ കെട്ടിടം.

അവലംബം[തിരുത്തുക]

  1. "Rediff On The NeT: Kerala House bids adieu to home of old". Rediff.com. 23 ഏപ്രിൽ 1998. Retrieved 20 ഒക്ടോബർ 2013.
"https://ml.wikipedia.org/w/index.php?title=നിയമസഭാമന്ദിരം&oldid=2716831" എന്ന താളിൽനിന്ന് ശേഖരിച്ചത്