Jump to content

ത്വവാഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇസ്‌ലാമിലെ ആരാധനാകർമങ്ങളിൽ അഞ്ചാമത്തേതായ ഹജ്ജിലെ ഒരു കർമമാണ് ത്വവാഫ്. കഅ്ബ തന്റെ ഇടതുവശത്ത് വരത്തക്കവിധം ഏഴ് പ്രവാശ്യം ചുറ്റുന്നതിനെയാണ് ത്വവാഫ് എന്നറിയപ്പെടുന്നത്. ആദ്യത്തെ മൂന്ന് പ്രദക്ഷിണത്തിൽ പാദങ്ങൾ അടുത്തടുത്ത് വെച്ച ധൃതിയിലും പിന്നീടുള്ള നാലെണ്ണം സാധാരണ നിലയിലുമാണ് നടക്കേണ്ടത്. ആരംഭത്തിൽ ഹജറുൽ അസ് വദിനെ ചുംബിക്കുകയോ സാധ്യമാകുന്ന രൂപത്തിൽ ആഗ്യം കാണിക്കുകയോ ചെയ്യേണ്ടതുണ്ട്.

ത്വവാഫിനിടയിൽ പ്രാർഥിക്കുകയും അവസാനിക്കുമ്പോൾ മഖാമു ഇബ്രാഹീമിനടത്ത് വെച്ച് രണ്ട് റക്അത്ത് നമസ്‌കരിക്കുകയും ചെയ്യുന്നു.[1]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ത്വവാഫ്&oldid=2681965" എന്ന താളിൽനിന്ന് ശേഖരിച്ചത്