ജോസഫ് മറ്റം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു പ്രമുഖ മലയാള എഴുത്തുകാരനും വിവർത്തകനുമാണ് ജോസഫ് മറ്റം. സമഗ്ര സംഭാവനക്കുള്ള 2010 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.[1]

ജീവിതരേഖ[തിരുത്തുക]

കോട്ടയം ജില്ലയിലെ ചേർപ്പുങ്കൽ (പാലാ) മറ്റത്തിൽ അബ്രാഹമിന്റെയും അന്നമ്മയുടെയും മകനായി ജനിച്ചു. പാലാ സെന്റ്‌ തോമസ്‌ കോളജിൽനിന്ന്‌ 1954-ൽ ഒന്നാം ക്ലാസ്സോടെ ബി.എ. പാസ്സായി. ഒരു വർഷത്തെ അധ്യാപകവൃത്തിക്കുശേഷം ദീപിക ദിനപത്രത്തിൽ സബ്‌ എഡിറ്ററായി. 1967-ൽ ചങ്ങനാശ്ശേരി എസ്‌.ബി. കോളജിൽനിന്ന്‌ എം.എ പൂർത്തിയാക്കി. തുടർന്ന്‌ പാലാ സെന്റ്‌ തോമസ്‌ കോളജിൽ പ്രൊഫസറായി സേവനം ചെയ്തു. 1986-ൽ റിട്ടയർ ചെയ്‌തു. നോവൽ, കഥകൾ, ജീവചരിത്രം തുടങ്ങിയ ശാഖകളിൽ 80-ൽ പരം കൃതികൾ രചിച്ചു.[2] വാർദ്ധക്യസഹജമായ അസുഖത്താൽ 2013 നവംബർ 5-ന് 83-ആം വയസ്സിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു.[3]

ഭാര്യ : പരേതയായ ലീലാമ്മ നെടുന്തകിടി മക്കൾ : ബോബി, ഗീതാഞ്ജലി, മാത്തുക്കുട്ടി

വിവർത്തന കൃതികൾ[തിരുത്തുക]

  1. കസൻദ്‌ സാക്കീസിന്റെ ഗോഡ്‌സ്‌ പോപ്പർ
  2. കാതറീൻ ഹ്യൂമിന്റെ നൺസ്‌ സ്‌റ്റോറി
  3. ഹെന്റി മോർട്ടൻ റോബിൻസന്റെ കാർഡിനൽ
  4. ഉമാ വാസുദേവിന്റെ റ്റൂ ഫെയ്‌സസ്‌ ഓഫ്‌ ഇന്ദിരാഗാന്ധി

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-01-19. Retrieved 2012-01-19.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-06-16. Retrieved 2012-01-19.
  3. "നോവലിസ്റ്റ് പ്രഫ. ജോസഫ് മറ്റം അന്തരിച്ചു". മനോരമ ഓൺലൈൻ. 2013 നവംബർ 5. Archived from the original on 2013-11-05. Retrieved 2013 നവംബർ 5. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=ജോസഫ്_മറ്റം&oldid=3776012" എന്ന താളിൽനിന്ന് ശേഖരിച്ചത്