Jump to content

ജാംബവാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹിന്ദുപുരാണങ്ങൾ പരാമർശിക്കുന്ന ചിരജ്ഞീവിയായ ഒരു കരടിയാണ് ജാംബവാൻ. ജാംബവാൻ ഒരു കരടിയല്ല ഒരു കുരങ്ങാണെന്നും ചില വാദം ഉണ്ട്. ഇംഗ്ലീഷ്: Jambavan അഥവാ Jamvanta) ഹിന്ദി:जाम्‍बवान. കൃതയുഗം മുതൽ ദ്വാപരയുഗം വരെ ജാംബവാൻ ജീവിച്ചിരുന്നു എന്നാണ് വിശ്വസിക്കുന്നത്. കേരളത്തിലും മറ്റും വളരെ കാലപ്പഴക്കം ചെന്നത് എന്ന് സൂചിപ്പിക്കാൻ ജാംബവാന്റെ കാലം എന്ന് പറയാറുണ്ട്. എന്നാണ് ജീവിച്ചിരുന്നതെന്ന് ഓർക്കാൻ കൂടി വയ്യാത്ത അത്ര പഴക്കമുണ്ട് എന്നാണ് അതു കൊണ്ട് ഉദ്ദേശിക്കുന്നത്.

"https://ml.wikipedia.org/w/index.php?title=ജാംബവാൻ&oldid=3964101" എന്ന താളിൽനിന്ന് ശേഖരിച്ചത്