Jump to content

കുഴൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുഴൂർ_ശ്രീ_സുബ്രമണ്യ_സ്വാമി_ക്ഷേത്രം-ഗോപുര വാതിൽ
കുഴൂർ ശ്രീ സുബ്രമണ്യ സ്വാമി ക്ഷേത്രം
കൊടിമരം-കുഴൂർ ശ്രീ സുബ്രമണ്യ സ്വാമി ക്ഷേത്രം

മധ്യകേരളത്തിൽ, തൃശ്ശൂർ ജില്ലയുടെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന കുഴൂർ എന്ന ഗ്രാമത്തിലെ പ്രധാനക്ഷേത്രമാണ് കുഴൂർ സുബ്രമണ്യ സ്വാമി ക്ഷേത്രം. ബാലഭാവത്തിലുള്ള സുബ്രമണ്യനാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. കിഴക്കോട്ട് ദർശനമായാണ് പ്രതിഷ്ഠ. ഐതിഹ്യമനുസരിച്ച് ഇവിടെ പ്രതിഷ്ഠ നടത്തിയത് ചേരമാൻ പെരുമാളാണ്. ഗണപതിയും അയ്യപ്പനും ശിവനും ഭഗവതിയും നാഗദൈവങ്ങളും ബ്രഹ്മരക്ഷസ്സും ഉപപ്രതിഷ്ഠകളാണ്. വൃശ്ചികമാസത്തിൽ തൃക്കാർത്തിക ആറാട്ടായി പത്തുദിവസത്തെ ഉത്സവവും മകരമാസത്തിലെ തൈപ്പൂയവുമാണ് ക്ഷേത്രത്തിലെ വിശേഷദിവസങ്ങൾ. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ ക്ഷേത്രം.

ഐതിഹ്യം[തിരുത്തുക]

ക്ഷേത്രനിർമ്മിതി[തിരുത്തുക]

കുഴൂർ ഗ്രാമത്തിന്റെ ഒത്തനടുക്കായാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കോട്ടാണ് ക്ഷേത്രദർശനം. ക്ഷേത്രത്തിന് മുന്നിലൂടെ ബസ് റൂട്ട് കടന്നുപോകുന്നു. പ്രധാന വഴിയിൽ നിന്നു നോക്കിയാൽത്തന്നെ ക്ഷേത്രപരിസരം മുഴുവൻ കാണാവുന്നതാണ്. കുഴൂർ പോസ്റ്റ് ഓഫീസ്, പെട്രോൾ പമ്പ്, അക്ഷയ സെന്റർ, ഹോട്ടലുകൾ, കടകംബോളങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ ക്ഷേത്രത്തിന്റെ നാലുഭാഗത്തുമായി കാണാം. വടക്കുകിഴക്കുഭാഗത്ത് ക്ഷേത്രക്കുളം സ്ഥിതിചെയ്യുന്നു. ഈ കുളത്തിൽ കുളിച്ചാണ് ശാന്തിക്കാരും ഭക്തരും മറ്റും ദർശനത്തിനെത്തുന്നത്. ഇവിടെത്തന്നെയാണ് ഉത്സവക്കാലത്ത് ഭഗവാന്റെ ആറാട്ടും. ക്ഷേത്രത്തിൽ ഒരുഭാഗത്തും ഗോപുരങ്ങൾ പണിതിട്ടില്ല. അവ പണിയാൻ ആലോചനയുണ്ട്. കിഴക്കുവശം ഒഴിച്ചുള്ള ഭാഗങ്ങളെല്ലാം ഇപ്പോഴും ഗ്രാമീണത്തനിമ പോകാതെ നിൽക്കുന്നു. കിഴക്കേ നടയിലെ പ്രവേശനകവാടത്തിന് ഇരുവശവുമായി രണ്ട് ആനകളുടെ രൂപങ്ങൾ കാണാം. ഇവയെ കണ്ടുകൊണ്ടാണ് ക്ഷേത്രദർശനത്തിന് പോകുന്നത്.

അനുബന്ധക്ഷേത്രങ്ങൾ[തിരുത്തുക]

കുഴൂർ നാരായണൻ‌കുളങ്ങര ക്ഷേത്രം.

അടുത്ത ക്ഷേത്രങ്ങളായ ശ്രീനാരായണൻ കുളങ്ങര ക്ഷേത്രം, കാവിൽകുളങ്ങര ശ്രീകൃഷ്ണ ക്ഷേത്രം എന്നിവ ഇതിന്റെ അനുബന്ധ ക്ഷേത്രങ്ങളാണ്. വർഷം തോറും നടക്കുന്ന ഷഷ്ഠി - പൂയ്യ ഉത്സവങ്ങളിൽ ഈ ക്ഷേത്രങ്ങൾക്ക് സുപ്രധാനമായ പങ്കുണ്ട്.

എത്തിച്ചേരാനുള്ള വഴി[തിരുത്തുക]