Jump to content

കാപ്പിൽ പിടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കണ്ണൂർ ജില്ലയിൽ ചെറുതാഴം പഞ്ചായത്തിലെ വയലപ്ര പരപ്പ്, രാമപുരം പുഴ, ചെമ്പല്ലിക്കുണ്ട് പുഴ എന്നിവിടങ്ങളിൽ എഴുപതുകളുടെ അവസാനം വരെ നടന്നിരുന്ന ഒരു ആചാരം. ഇത് ഒരു സാമൂഹിക മത്സ്യ ബന്ധന പരിപാടിയാണ്. ഈ കൂട്ടായ്മയ്ക് മടായി കാവിനോളം പഴക്കമുണ്ട്. മാടായിക്കാവിലെ കലശത്തോടനുബന്ധിച്ചുള്ള മീനമൃതിനായുള്ള [മത്സ്യ സമർപ്പണം] ഒരു ഗ്രമോത്സവമായി ഇതിനെ കാണാം. ഇടവമാസം പിറക്കുന്ന സംക്രാന്തി, കലശം കുറിക്കുന്ന ദിവസം, കലശത്തിൻറെ തലേന്നാൾ എന്നിങ്ങനെ മൂന്ന് ദിവസങ്ങളിലായാണ് കാപ്പിൽ പിടി നടക്കുക. ഈ ദിവസങ്ങളിൽ ജാതിഭേദമന്യേ എല്ലാ വീടുകളിൽനിന്നും പുരുഷന്മാർ കുത്തൂട്, വീശുവല, തണ്ടുവല, കോരുവല തുടങ്ങിയ മത്സ്യബന്ധന ഉപകരണങ്ങളുമായി വയലപ്ര പരപ്പിലും രാമപുരം ചെമ്പല്ലിക്കുണ്ട് പുഴകളിലും എത്തി മത്സ്യ ബന്ധനത്തിൽ ഏർപ്പെടും. ഇന്ന് ഈ ആചാരം നിലവിലില്ല.

"https://ml.wikipedia.org/w/index.php?title=കാപ്പിൽ_പിടി&oldid=3375101" എന്ന താളിൽനിന്ന് ശേഖരിച്ചത്