Jump to content

കവാടം:ജ്യോതിഃശാസ്ത്രം/തിരഞ്ഞെടുത്തവ/2016 ജനുവരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജ്യോതിർജീവശാസ്ത്രം[തിരുത്തുക]

പ്രപഞ്ചത്തിലെ ജീവന്റെ ഉത്ഭവത്തെ കുറിച്ചും പരിണാമത്തെ കുറിച്ചും വിതരണത്തെ കുറിച്ചും പഠിക്കുന്ന ശാസ്ത്രശാഖയാണ്‌ ജ്യോതിർജീവശാസ്ത്രം അഥവാ ആസ്ട്രോബയോളജി. എക്സോബയോളജി, എക്സോപേലിയോൺടോളജി, ബയോആസ്ട്രോണമി, ക്സീനോബയോളജി എന്നീ പേരുകളിലും ഇതറിയപ്പെടുന്നു. നമ്മുടെ സൗരയൂഥത്തിൽ ആവാസയോഗ്യമായ അന്തരീക്ഷങ്ങളും സൗരയൂഥത്തിനു പുറത്ത് ആവാസയോഗ്യമായ ഗ്രഹങ്ങളും കണ്ടെത്തുക, ജീവപൂർ‌വ രസതന്ത്രത്തിന്‌ തെളിവുകൾ കണ്ടെത്തുക, ചൊവ്വയിലും മറ്റു ഗ്രഹങ്ങളിലും ജീവൻ അന്വേഷിക്കുക, ഭൂമിയിലെ ജീവന്റെ ഉത്ഭവത്തെ കുറിച്ചും ആദിമ പരിണാമത്തെ കുറിച്ചും ഗവേഷണം നടത്തുക എന്നിവ ഈ ശാസ്ത്ര ശാഖയിൽ ഉൾപ്പെട്ടിരിക്കുന്നു.

മുഴുവൻ കാണുക