Jump to content

കലാമണ്ഡലം കുട്ടൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കലാമണ്ഡലം കുട്ടൻ
ദേശീയതഇന്ത്യൻ
തൊഴിൽകഥകളി നടൻ

2017ലെ കേരള കലാമണ്ഡലം ഫെലോഷിപ്പ് നേടിയ കഥകളി കലാകാരനാണ് കലാമണ്ഡലം കുട്ടൻ ആശാൻ. 2008ലെ കേന്ദ്രസംഗീത അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.[1]

ജീവിതരേഖ[തിരുത്തുക]

12ാം വയസ്സിൽ വെള്ളിനേഴി കാന്തള്ളൂർ ശ്രീകൃഷ്‌ണ ക്ഷേത്രത്തിൽ സുഭദ്രാഹരണത്തിലെ കൃഷ്‌ണവേഷം കെട്ടിയാണ്‌ അരങ്ങേറ്റം. കലാമണ്ഡലത്തിൽ പത്മനാഭൻ നായരുടെയും രാമൻകുട്ടി നായരുടെയും ശിക്ഷണത്തിലായിരുന്നു പഠനം. കലാമണ്ഡലം ഗോപിയാശാന്റെ ഒപ്പം കർണ്ണശപഥത്തിൽ ദുര്യോധനൻ, നളചരിതം രണ്ടാം ദിവസത്തിൽ പുഷ്‌കരൻ തുടങ്ങി നിരവധി വേഷങ്ങൾ ചെയ്തിട്ടുണ്ട്.

പുരസ്കാരങ്ങൾ[തിരുത്തുക]

കലാമണ്ഡലം അവാർഡ്‌, തളിപ്പറമ്പ്‌ രാജരാജേശ്വരി ക്ഷേത്രത്തിന്റെ നാട്യഭൂഷണം, കഥകളി ക്ലബ്ബ്‌ തുടങ്ങി നിരവധി അവാർഡുകൾ. പട്ടിക്കാംതൊടി രാവുണ്ണി മേനോൻ സ്മാരക പുരസ്‌കാരം, 2018ലെ സംസ്ഥാന കഥകളി പുരസ്‌കാരം

അവലംബം[തിരുത്തുക]

  1. https://www.madhyamam.com/local-news/thrissur/566890
"https://ml.wikipedia.org/w/index.php?title=കലാമണ്ഡലം_കുട്ടൻ&oldid=4024037" എന്ന താളിൽനിന്ന് ശേഖരിച്ചത്