ഔട്ട്ലൈൻസ് ഓഫ് എ ഗ്രാമർ ഓഫ് ദ മലയാളിം ലാംഗ്വേജ്
കർത്താവ് | എഫ്. സ്പ്രിംഗ് |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | ഇംഗ്ലീഷ് |
സാഹിത്യവിഭാഗം | നിഘണ്ടു |
പ്രസിദ്ധീകരിച്ച തിയതി | 1839 |
ഏടുകൾ | 122 |
ബ്രിട്ടീഷുകാരനായ എഫ്. സ്പ്രിംഗ് തയ്യാറാക്കിയ മലയാള വ്യാകരണ ഗ്രന്ഥമാണ് ഔട്ട്ലൈൻസ് ഓഫ് എ ഗ്രാമർ ഓഫ് ദ മലയാളിം ലാംഗ്വേജ് - Outlines of a Grammar of the Malayalim Language [1] 1839-ലാണ് ഈ പുസ്തകം സ്പ്രിങ് പ്രസിദ്ധീകരിച്ചത്. ഈസ്റ്റിന്ത്യാ കമ്പനിയിൽ ജോലി ചെയ്തിരുന്ന യൂറോപ്യൻ ഉദ്യോഗസ്ഥർക്കു മലയാളഭാഷാ സഹായിയായിട്ടാണ് ഈ ഗ്രന്ഥം രചിച്ചതെന്നു ചരിത്രരേഖകളിൽ പറയുന്നു. ഇംഗ്ലീഷിലാണ് പുസ്തകത്തിന്റെ ഉള്ളടക്കം.
മലബാറിന്റെ ആസ്ഥാനമായിരുന്ന തലച്ചേരിത്തുക്കിടി എന്ന തലശേരിയിൽ കോളനി വാഴ്ച കാലഘട്ടത്തിൽ നാട്ടുരാജാക്കന്മാർ, പ്രമാണിമാർ, കമ്പനികാര്യക്കാരായ ഉദ്യോഗസ്ഥർ എന്നിവർ അയയ്ക്കുന്ന ഹർജികൾക്കു ഇംഗ്ളീഷ് കമ്പനി അധികാരികൾ നൽകുന്ന മറുപടികൾ മലയാളത്തിലാക്കി കൊടുത്തിരുന്ന ഉദ്യോഗസ്ഥനായിരുന്നു എഫ്. സ്പ്രിംഗ് എന്നു കരുതപ്പെടുന്നു.
അവലംബം[തിരുത്തുക]
- F. സ്പ്രിങിന്റെ വ്യാകരണ ഗ്രന്ഥം – 1839, കേരളവും മലയാളവും ആയി ബന്ധപ്പെട്ട പൊതുസഞ്ചയരേഖകളുടെ ശേഖരം, ഗ്രന്ഥപ്പുര, ഷിജു അലക്സ്