Jump to content

ഐസോബാറുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു മൂലകത്തിന്റെ അണുകേന്ദ്രത്തിലെ ന്യൂക്ലിയോണുകളുടെ (ന്യൂട്രോണുകളുടെയും പ്രോടോണുകളുടെയും ആകെ തുക) എണ്ണം മറ്റൊരു മൂലകത്തിന്റെ അണുകേന്ദ്രത്തിലെ ന്യൂക്ലിയോണുകളുടെ എണ്ണത്തിന് തുല്യമാണെങ്കിൽ ഇത്തരം ഒരേ അണുകേന്ദ്രങ്ങളുള്ള വ്യത്യസ്ത മൂലകങ്ങളുടെ അണുക്കളെ ഐസോബാറുകൾ അഥവാ പിണ്ഡസമങ്ങൾ (Isobars) എന്നു പറയാം. അതായത് വ്യത്യസ്ത അണുസംഖ്യയും ഒരേ പിണ്ഡസംഖ്യയും ഉള്ളവയാണ്‌ ഐസോബാറുകൾ. 1918-ൽ ആൽഫ്രഡ് വാൾട്ടർ സ്റ്റ്യുവർട്ട് എന്ന ശാസ്ത്രജ്ഞനാണ്‌ 'ഐസോബാർ' (യഥാർത്ഥത്തിൽ അദ്ദേഹം 'ഐസോബാർസ്'എന്നാണ് പ്രയോഗിച്ചത്.) എന്ന പദം ആദ്യമുപയോഗിച്ചത്. ഇവയ്ക്കുള്ള ഉദാഹരണങ്ങളാണ് 40S, 40Cl, 40Ar, 40K, 40Ca എന്നിവ. ഇവയുടെയെല്ലാം ന്യൂക്ലിയോണുകളുടെ എണ്ണം 40 ആണ്. എന്നാൽ മൂലകങ്ങൾ വ്യത്യസ്തമാണു താനും.

"https://ml.wikipedia.org/w/index.php?title=ഐസോബാറുകൾ&oldid=3612490" എന്ന താളിൽനിന്ന് ശേഖരിച്ചത്