Jump to content

എൻ. ശശിധരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളത്തിലെ സാഹിത്യ നിരൂപകനും നാടകകൃത്തും തിരക്കഥാകൃത്തുമാണ്‌ എൻ. ശശിധരൻ. കെ.പി. അപ്പൻ, നരേന്ദ്രപ്രസാദ് എന്നിവരുടെ തലമുറയ്ക്കു ശേഷം ആധുനികതയുടെ ആശയങ്ങൾ പിന്തുടർന്നു നിരൂപണരംഗത്ത് എത്തിയ ശശിധരൻ തുടർന്ന് മാർക്സിസ്റ്റ് ആശയങ്ങളുടെ സ്വാധീനവും ഉത്തരാധുനിക നിലപാടുകളും പ്രകടമാക്കാൻ തുടങ്ങി. പ്രശസ്ത എഴുത്തുകാരി സിതാര. എസ്. മകളാണ്‌.

N sasidharan

ജീവിതരേഖ[തിരുത്തുക]

കണ്ണൂർ ജില്ലയിലെ കുറ്റ്യാട്ടൂരിൽ ജനിച്ചു. ടി.ടി.സി. പരീക്ഷ ജയിച്ച് എൽ.പി. സ്കൂൾ അദ്ധ്യാപകനായി. ഏറെക്കാലം കാസറഗോഡായിരുന്നു ജോലി ചെയ്തത്. ഇക്കാലത്ത് സി.പി.ഐ(എം.എൽ) ന്റെ മുൻകൈയിലുണ്ടായിരുന്ന ജനകീയ സാംസ്കാരിക വേദിയുമായി അനുഭാവം പുലർത്തി. തൊഴിലിൽ നിന്ന് അടുത്തൂൺ പറ്റി ഇപ്പോൾ തലശ്ശേരിയിൽ താമസിക്കുന്നു.

അദ്ധ്യാപകനായി കാസറഗോഡ് ജോലി ചെയ്യുന്ന കാലത്താണ് സാഹിത്യജീവിതം ആരംഭിക്കുന്നത്. ആനുകാലികങ്ങളിൽ സാഹിത്യവിഷയകമായ ലേഖനങ്ങൾ എഴുതി. ചെറുകഥാശതാബ്ദിയോടെ ചെറുകഥാരംഗത്തുണ്ടായ നവേന്മേഷം പരിശോധനാവിധേയമാക്കുന്ന ലേഖനങ്ങളിലൂടെയാണ് ശ്രദ്ധേയനാകുന്നത്. അസ്തിത്വവാദികൾക്കു ശേഷം വന്ന തലമുറയെക്കുറിച്ച് എഴുതിയ ലേഖനങ്ങൾ സമാഹരിച്ച് കഥ കാലം പോലെ എന്ന പേരിൽ പ്രസിദ്ധീകരിച്ചു. ഭാഷാപരവും ആശയപരവുമായ കാലുഷ്യത്താൽ ഈ കൃതി ശ്രദ്ധിക്കപ്പെട്ടില്ല.

പുരോഗമന കലാസാഹിത്യസംഘവുമായുള്ള ബന്ധവും മുഖ്യധാരാ മാർക്സിസ്റ്റ് രാഷ്ട്രീയത്തോടുള്ള അടുപ്പവുമാണ് ഇദ്ദേഹത്തെ പ്രശസ്തനാക്കിയത്. നവമാർക്സിസ്റ്റ് നിലപാടുകളും ഉത്തരാധുനികതയും കൂട്ടിക്കലർത്തിയുള്ള നിരൂപണരീതി വിമർശനവിധേയമായി.

മക്കൾ: സിതാര. എസ്., സൂരജ്

കൃതികൾ[തിരുത്തുക]

നാടകങ്ങൾ[തിരുത്തുക]

  • ചരിത്രഗാഥ
  • കളി
  • ഉഷ്ണകാലം
  • വാണിഭം
  • ഉടമ്പടിക്കോലം
  • കേളു - ഇ.പി. രാജഗോപാലനുമൊത്ത്
  • അടുക്കള
  • രാവണൻ കോട്ട
  • ഹിംസാടനം
  • ഏകാന്തത
  • പച്ചപ്ലാവില
  • ജീവചരിത്രം
  • ജാതിഭേദം
  • കുട്ടികളുടെ വീട് - കുട്ടികളുടെ നാടകങ്ങൾ

പഠനങ്ങൾ[തിരുത്തുക]

  • കഥ കാലം പോലെ
  • വാക്കിൽ പാകപ്പെടുത്തിയ ചരിത്രം

സ്‌മൃതി ചിത്രങ്ങൾ[തിരുത്തുക]

  • മെതിയടി
  • മഷി

തിരക്കഥ[തിരുത്തുക]

ലേഖന സമാഹാരം[തിരുത്തുക]

  • ഏകാന്തത പോലെ തിരക്കേറിയ പ്രവൃത്തി വേറെയില്ല

പുരസ്കാരങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എൻ._ശശിധരൻ&oldid=3357793" എന്ന താളിൽനിന്ന് ശേഖരിച്ചത്