ഉപയോക്താവിന്റെ സംവാദം:Khader patteppadam
നമസ്കാരം Khader patteppadam !,
മലയാളം വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
- വീഡിയോ പരിശീലനം
- മലയാളത്തിലെഴുതാൻ
- ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ ?
- സഹായ താളുകൾ
- ചിത്ര സഹായി
- കീഴ്വഴക്കങ്ങൾ
- എഴുത്തുകളരി
- വിക്കിപീഡിയയുടെ പഞ്ചസ്തംഭങ്ങൾ
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.
വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.
ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതുവശത്തെ ബാറിലുള്ള തൽസമയസംവാദം ലിങ്കിൽ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.
-- സ്വാഗത സംഘത്തിനു വേണ്ടി, ജോട്ടർബോട്ട് 00:14, 26 സെപ്റ്റംബർ 2011 (UTC)
ഖാദർ പട്ടേപ്പാടം[തിരുത്തുക]
മലയാളം വിക്കിപീഡിയയിലേക്ക് താങ്കൾക്ക് സ്വാഗതം. വിക്കിപീഡിയയിൽ ലേഖനം സൃഷ്ടിച്ചതിനു നന്ദി. താങ്കൾ സൃഷ്ടിച്ച ഖാദർ പട്ടേപ്പാടം എന്ന ലേഖനത്തിൽ പരാമർശിക്കുന്ന വ്യക്തി എന്തെങ്കിലും പുരസ്കാരങ്ങൾക്കുടമയാണോ? അല്ലെങ്കിൽ പ്രമുഖ പത്രങ്ങളിൽ വാർത്തകളിലൂടെ പ്രശസ്തനോ മറ്റോ ആണോ? എങ്കിൽ ആ വിവരങ്ങൾ ലേഖനത്തിൽ ഉൾക്കൊള്ളിക്കുവാൻ ശ്രമിക്കുമല്ലോ? അതിലൂടെ ആ ലേഖനത്തെ ശ്രദ്ധേയമാക്കി മാറ്റുവാൻ സാധിക്കും. നല്ലൊരു വിക്കി അനുഭവം ആശംസിച്ചു കൊണ്ട്.--റോജി പാലാ 02:11, 26 സെപ്റ്റംബർ 2011 (UTC)
- ലേഖനത്തിലുള്ള വിവരങ്ങൾ താങ്കളെക്കുറിച്ചുള്ളതാണെന്ന് കരുതുന്നു. അത് താങ്കളുടെ ഉപയോക്തൃമണ്ഡലത്തിലേക്ക് മാറ്റിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ വിക്കി:ആത്മകഥ എന്ന താളിൽനിന്നും അറിയുക. --Vssun (സുനിൽ) 06:03, 26 സെപ്റ്റംബർ 2011 (UTC)
ലേഖനം തുടങ്ങാൻ[തിരുത്തുക]
താങ്കൾ പുതുമുഖം താളിലെഴുതിയ സംശയം കണ്ടൂ. വിക്കിപീഡിയയിൽ ലേഖനം തുടങ്ങുന്നതിനെക്കുറിച്ചറിയാൻ വിക്കി:കളരി എന്ന താൾ കാണുക. സംശയങ്ങളെന്തെങ്കിലുമുണ്ടെങ്കിൽ ചോദിക്കുക. ആശംസകളോടെ --Vssun (സുനിൽ) 17:38, 27 സെപ്റ്റംബർ 2011 (UTC)
വിക്കി സഹായം[തിരുത്തുക]
പ്രിയ ഖാദർ സർ, താങ്കൾ മലയാളം വിക്കിപീഡിയയിലേക്കു് മുന്നിട്ടിറങ്ങുന്നതും അതിലേക്കു് തനതായ സംഭാവനകൾ നൽകാൻ ശ്രമിക്കുന്നതും ശ്രദ്ധിച്ചു. എന്റെ വ്യക്തിപരമായ സന്തോഷം അറിയിക്കട്ടെ.
വിക്കിപീഡിയ രചനയിൽ ആദ്യമായി പങ്കെടുക്കുമ്പോൾ സ്വാഭാവികമായും ധാരാളം സംശയങ്ങൾക്കു് സാദ്ധ്യതയുണ്ടു്. അത്തരം സംശയങ്ങൾക്കും മറ്റും നിവൃത്തി വരുത്താൻ, നാം നേരിട്ടുകാണുമ്പോളും, ഫോണിലൂടെയും എന്നെക്കൊണ്ടാവുന്നതുപോലെ ശ്രമിക്കാം. :) ViswaPrabha (വിശ്വപ്രഭ) 22:38, 27 സെപ്റ്റംബർ 2011 (UTC)
എം.എസ്. ബാബുരാജ്[തിരുത്തുക]
പ്രിയ സുഹൃത്തേ,
എം.എസ്. ബാബുരാജ് എന്ന താളിൽ അദ്ദേഹം ഈണം പകർന്ന ഗാനങ്ങളുടെ എണ്ണത്തിന് തെളിവുകൾ ആവശ്യപ്പെട്ടത് കണ്ടിരിക്കുമല്ലോ. താങ്കൾ അതിൽ '375' എന്നുണ്ടായിരുന്നത് അറുനൂറോളം എന്നാക്കിമാറ്റിയത് ശ്രദ്ധിച്ചു. അതിന്റെ തെളിവായി വെബ്സൈറ്റ് കണ്ണി കൊടുത്തതായി കണ്ടു. എന്നാൽ അപ്രകാരമല്ല തെളിവുകൾ ചേർക്കേണ്ടതെന്ന് അറിയിക്കട്ടെ(ഞാൻ താളിൽ അവലംബം ചേർത്തിട്ടുണ്ട്). ശരിയായി തെളിവ് ചേർക്കേണ്ട രീതി ഇവിടെ കാണാം. സംശയമുണ്ടെങ്കിൽ ചോദിക്കാൻ മടിക്കില്ലല്ലോ.. :) --വൈശാഖ് കല്ലൂർ 04:50, 28 സെപ്റ്റംബർ 2011 (UTC)
- ഈ തിരുത്തൽ ഒരു വിജ്ഞാനകോശസ്വഭാവമുള്ളതായി തോന്നുന്നില്ല. അതിനാൽ പൂർവ്വസ്ഥിതിയിലാക്കുന്നു. താളുകൾക്ക് വൈജ്ഞാനിക സ്വഭാവം വേണമെന്ന് അങ്ങയ്ക്കറിയാമല്ലോ (എം.എസ്. ബാബുരാജിന്റെ മരണത്തെക്കുറിച്ച് പറയുന്ന ഭാഗത്തെക്കുറിച്ച് എനിക്കും സംശയമുണ്ട്). --വൈശാഖ് കല്ലൂർ 17:15, 1 ഒക്ടോബർ 2011 (UTC)
വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം[തിരുത്തുക]
If you are not able to read the below message, please click here for the English version
നമസ്കാരം! Khader patteppadam,
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക
താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 06:35, 29 മാർച്ച് 2012 (UTC)
വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം[തിരുത്തുക]
If you are not able to read the below message, please click here for the English version
നമസ്കാരം! Khader patteppadam
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു. പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. 2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 11:15, 16 നവംബർ 2013 (UTC)