സൂപ്പർകോപ്പ ഇറ്റാലിയാന അഥവാ ഇറ്റാലിയൻ സൂപ്പർ കപ്പ് സാധാരണയായി ഇറ്റലിയിൽ കളി നടക്കുയാണെങ്കിൽ സീസൺ ആരംഭിക്കുന്നതിന് ഒരാഴ്ച മുമ്പോ മറ്റേതെങ്കിലും രാജ്യമാണ് വേദിയെങ്കിൽ ശൈത്യകാലത്തും നടക്കുന്ന ഒരു വാർഷിക ഫുട്ബോൾ മത്സരമാണ്. പുതിയ സീസണിന്റെ തുടക്കമായി കഴിഞ്ഞ സീസണിലെ സീരി എ, കോപ്പ ഇറ്റാലിയ എന്നിവയുടെ വിജയികളാണ് ഇതിൽ മത്സരിക്കുന്നത്. കഴിഞ്ഞ സീസണിൽ ഒരേ ടീം സീരിയ എ, കോപ്പ ഇറ്റാലിയ കിരീടങ്ങൾ നേടിയിട്ടുണ്ടെങ്കിൽ, സൂപ്പർകോപ്പയെ സെരി എ വിജയിയും കോപ്പ ഇറ്റാലിയ റണ്ണറപ്പുമാണ് മത്സരിക്കുന്നത്, ചുരുക്കത്തിൽ കഴിഞ്ഞ വർഷത്തെ കോപ്പ ഇറ്റാലിയ ഫൈനലിന്റെ പതിപ്പായി മാറുന്നു.