Jump to content

ഇഗ്ഗോണി പുഷ്പ ലളിത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ ആന്ധ്രപ്രദേശ് സംസ്ഥാനത്തിലെ നന്ദ്യാൽ ബിഷപ്പാണ് ഇഗ്ഗോണി പുഷ്പ ലളിത എന്ന പുരോഹിത. തെക്കൻ ഏഷ്യയിലെ ആദ്യ വനിത ബിഷപ് എന്ന ബഹുമതിയും ഇവർക്ക് സ്വന്തം. 1956 നവമ്പർ 22 നു, ആന്ധ്രപ്രദേശിലെ കുർണൂൽ ജില്ലയിലെ, ദിഗുവപ്പാട് വില്ലേജിൽ ഇഗ്ഗോണി രത്ന സ്വാമിയുടെയും ദാനാമ്മയുടെയും മകളായി ഒരു കർഷക കുടുംബത്തിൽ ജനിച്ച ഇവരുടെ ഹൈസ്കൂൾ വിദ്യാഭ്യാസവും കോളേജ് പഠനവും കത്തോലിക്കാ സ്ഥാപനങ്ങളിലായിരുന്നു. സാമ്പത്തിക ശാസ്ത്രത്തിലും വേദാന്ത ശാസ്ത്രത്തിലും ബിരുദമുണ്ട്. തെക്കെ ഇന്ത്യയിലെ വിവിധ വില്ലേജുകളിൽ ഇവർ സേവനമനുഷ്ടിച്ചിട്ടുണ്ട്. 1984-ൽ വൈദിക പട്ടമണിഞ്ഞു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഇഗ്ഗോണി_പുഷ്പ_ലളിത&oldid=3624764" എന്ന താളിൽനിന്ന് ശേഖരിച്ചത്