Jump to content

അഷ്ടമിച്ചിറ മഹാദേവക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ അഷ്ടമിച്ചിറയിലാണ് ഈ പുരാതന ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്. 108 ശിവക്ഷേത്രങ്ങളിൽ പറയപ്പെടുന്ന മഹാദേവക്ഷേത്രത്തിലെ തേവർ അഷ്ടമൂർത്തി സങ്കല്പത്തിലാക്കിയാണ് പരശുരാമൻ പ്രതിഷ്ഠനടത്തിയിരിക്കുന്നത് എന്നാണ് വിശ്വാസം. അതുമൂലമാണ് സ്ഥലത്തിന് ആ പേരുവന്നതെന്ന് ഐതിഹ്യം [1].

അഷ്ടമിച്ചിറ മഹാദേവക്ഷേത്രം

അഷ്ടമിച്ചിറയിൽ രണ്ടു ശിവപ്രതിഷ്ഠകൾ നടത്തിയിരിക്കുന്നു. രണ്ടു ക്ഷേത്രങ്ങളും പഴയക്ഷേത്രങ്ങൾ തന്നെയാണ്. തെക്കുംതെവർ എന്നും വടക്കുംതേവർ എന്നും ഈ ശിവപ്രതിഷ്ഠകൾ അറിയപ്പെടുന്നു.

ക്ഷേത്രനിർമ്മാണം[തിരുത്തുക]

ചാലക്കുടിപ്പുഴയുടെ കൈവഴിയായ ചാലക്കുടി കനാലിനരുകിലായി കനാലിന്റെ കിഴക്കേ കരയിൽ അഷ്ടമിച്ചിറ മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നു. ശ്രീപരമശിവനൊപ്പം തന്നെ മഹാഗണപതിക്കും പ്രാധാന്യമുള്ളതാണ് അഷ്ടമിച്ചിറക്ഷേത്രം. കേരളത്തനിമ വിളിച്ചോതതക്കവണ്ണമാണ് രണ്ടു ശ്രീകോവിലുകളും നാലമ്പലവും പണിതീർത്തിരിക്കുന്നത്. തെക്കുംതേവരുടെ ശ്രീകോവിൽ വർത്തുളാകൃതിയിലും, വടക്കുംതേവരുടേത് ചതുരാകൃതിയിലും പണിതീർത്തിയിരിക്കുന്നു.

രണ്ടു ശിവപ്രതിഷ്ഠകൾ കൂടാതെ മഹാഗണപതിയുടെ പ്രതിഷ്ഠയും ഉണ്ട്. ഇവിടുത്തെ ഗണപതിപ്രതിഷ്ഠ വളരെ പ്രശസ്തമാണ്. ഉപദേവതാ സ്ഥാനീയനായ ഗണപതി ഇവിടെ പ്രധാന തേവർക്കൊപ്പം തന്നെ പ്രസിദ്ധിയാർജ്ജിച്ചിട്ടുണ്ട്. അതുകൂടാതെ ശ്രീകൃഷ്ണ പ്രതിഷ്ഠയും ഉപദേവതാ സ്ഥാനീയനായി ഇവിടെ വിരാജിക്കുന്നു.

പൂജാവിധികളും വിശേഷങ്ങളും[തിരുത്തുക]

നിത്യേന മൂന്നു പൂജകൾ ശിവക്ഷേത്രങ്ങളിൽ പടിത്തരമായുണ്ട്.

ശിവരാത്രി[തിരുത്തുക]

മഹാശിവരാത്രി; ഫാൽഗുന മാസത്തിലെ (കുംഭമാസം) കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രി ആഘോഷിക്കുന്നത്. അഷ്ടമിച്ചിറ്യിലെ ശിവരാത്രി ആഘോഷം വളരെ പ്രശസ്തിയേറിയതാണ്. അന്നേദിവസം ക്ഷേത്രദർശനം നടത്തി തേവരുടെ അനുഗ്രഹത്തിനായി ഭക്തർ ക്ഷേത്ര മതിൽക്കകത്ത് എത്തിചേരുന്നു.

വിനായക ചതുർത്ഥി[തിരുത്തുക]

ഉപദേവാലയങ്ങൾ[തിരുത്തുക]

  • മഹാഗണപതി
  • അയ്യപ്പൻ
  • ശ്രീകൃഷ്ണൻ
  • നാഗദൈവങ്ങൾ

ക്ഷേത്രത്തിൽ എത്തിചേരാൻ[തിരുത്തുക]

തൃശ്ശൂർ ജില്ലയിലെ മാള പഞ്ചായത്തിൽ അഷ്ടമിച്ചിറയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മാള-തൃശൂർ വഴിയിൽ അഷ്ടമിച്ചിറ കവലയിൽ നിന്ന് 100 മീറ്റർ മാറിയാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

ക്ഷേത്രഭരണം[തിരുത്തുക]

കൊച്ചിൻ ദേവസ്വം ബോർഡാണ് ക്ഷേത്രഭരണം നടത്തുന്നത്

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. കുഞ്ഞികുട്ടൻ ഇളയതിന്റെ “108 ശിവക്ഷേത്രങ്ങൾ“