ഹെൻട്രി വാൾടർ ബേറ്റ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Henry Walter Bates
ജനനം(1825-02-08)8 ഫെബ്രുവരി 1825
മരണം16 ഫെബ്രുവരി 1892(1892-02-16) (പ്രായം 67)
അന്ത്യ വിശ്രമംEast Finchley Cemetery
ദേശീയതEnglish
അറിയപ്പെടുന്നത്Amazon voyage
Batesian mimicry
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംMimicry, natural history, geography

ഹെൻട്രി വാൾടർ ബേറ്റ്സ് FRS FLS, FGS (8 February 1825 ലസസ്റ്ററിൽ ജനിച്ചു. – 16 February 1892 ലണ്ടനിൽ നരിച്ചു) ഇംഗ്ലണ്ടുകാരനായ പ്രകൃതിശാസ്ത്രജ്ഞനായിരുന്നു. പര്യവേഷകനുമായിരുന്നു അദ്ദേഹം. ജന്തുക്കളിൽ കാണപ്പെടുന്ന ശബ്ദ രൂപാനുകരണം ആദ്യമായി പഠിച്ച ശാസ്ത്രജ്ഞന്മാരിലൊരാളാണ്. 1848ൽ ആൽഫ്രഡ് വാലസ്സിന്റെകൂടെ ആമസോൺ മഴക്കാടുകളിൽ പര്യവേക്ഷണം നടത്തി. 1852ൽ വാലസ്സ് തിരികെ വന്നു. പക്ഷെ, അദ്ദേഹത്തിന്റെ ശേഖരിച്ച സ്പെസിമനുകൾ കപ്പൽ കത്തിപ്പോയതിനാൽ നഷ്ടമായി. 1859ൽ 11 വർഷങ്ങൾക്കു ശേഷം ബേറ്റ്സ് ഒറ്റയ്ക്ക് തിരികെ വന്നപ്പോൾ 14,712 സ്പീഷീസുകളുടെ ശേഖരങ്ങളാണ് അദ്ദേഹം അയച്ചത്. അതിൽ 8000 എണ്ണം ശാസ്ത്രത്തിനുതന്നെ പുതുതായിരുന്നു. അദ്ദേഹം തന്റെ The Naturalist on the River Amazons എന്ന ഗ്രന്ഥത്തിൽ തന്റെ കണ്ടുപിടിത്തങ്ങളെപ്പറ്റി എഴുതിയിട്ടുണ്ട്.

ജീവിതം[തിരുത്തുക]

ബേറ്റ്സ്' ലസസ്റ്ററിലെ ഒരു മധ്യവർഗ്ഗ കുടുംബത്തിലാണ് ജനിച്ചത്. വാലസിനെപ്പോലെയും റ്റി. എച്ച്. ഹക്സിലിയെപ്പോലെയും ഹെർബെർറ്റ് സ്പെൻസെറെപ്പോലെയും അദ്ദേഹത്തിന്റെ 13ആം വയസ്സുവരെ സാധാരണ വിദ്യാഭ്യാസമാണു ലഭിച്ചത്. പിന്നെ അദ്ദേഹം Mechanics' Instituteൽ ചേർന്നു. അവിറ്റെയൊരു വായനശാലയുണ്ടായിരുന്നു. ചാൺ വുഡ് വനത്തിൽനിന്നും പ്രാണികളെ ശേഖരിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ഹോബി. 1843ൽ അദ്ദേഹം Zoologist എന്ന ജേർണലിൽ വണ്ടുകളെപ്പറ്റി ഒരു പ്രബന്ധം പ്രസിദ്ധീകരിച്ചു.

ബേറ്റ്സ് ലെയ്സെസ്റ്റർ കോളേഗിയറ്റ് സ്കൂളിൽ പഠിപ്പിക്കുകയാരുന്ന വാലസ്സുമായി സൗഹൃദത്തിലായി. വാലസ്സും സസ്യങ്ങളിൽ വളരെ താല്പര്യം ഉള്ള ആളായിരുന്നു. ബേറ്റ്സിനെ പ്പോലെയുള്ള താല്പര്യങ്ങൾ തന്നെയായിരുന്നു വാലസിനും. അദ്ദേഹവും ബേറ്റ്സും ഡാർവിനും ഹക്സിലിയും ഇഷ്ടപ്പെട്ട പുസ്തകങ്ങൾതന്നെ വായിച്ചു. മാൽത്തൂസിന്റെ ജനസംഖ്യയെപ്പറ്റിയുള്ള പുസ്തകവും ധാതുശാസ്ത്രത്തിൽ ഹട്ടനും ലയലും രചിച്ച പുസ്തകവും ഡാർവിന്റെ ബീഗിളിലെ യാത്രയും അദ്ദേഹം ഇഷ്ടപ്പെട്ടു.

ആ മഹത്തായ സാഹസികത[തിരുത്തുക]

1847ൽ വല്ലാസും ബേറ്റ്സും ആമസോണിലേയ്ക്കു പര്യവേഷണം നടത്താനായി ആലോചിച്ചു. യാത്രയ്ക്കുള്ള പണം യാത്രാസമയം ലഭിക്കുന്ന സ്പെസിമെൻസ് ലണ്ടനിലേയ്ക്ക് അയച്ചുകൊടുക്കുന്നതിൽനിന്നും കണ്ടെത്താമെന്നു ധാരണയായി. അവിടെ ഒരു ഏജന്റ് ഇവ ഒരു കമ്മിഷനെടുത്ത് വിൽക്കും. ബേറ്റ്സിനോടു വലാസ് എഴുതിയ ഒരു കത്തിൽ പറഞ്ഞപ്രകാരം ജീവിവർഗ്ഗങ്ങളുടെ ഉൽഭവത്തെപ്പറ്റിയുള്ള പ്രശ്നം പരിഹരിക്കാനുള്ള തെളിവുകൾ ലഭ്യമാക്കുകയെന്നതാണ് ഈ യാത്രയുടെ ലക്ഷ്യം.

അവസാനം വീട്ടിൽ[തിരുത്തുക]

1863ൽ അദ്ദേഹം സാറാ ആൻ മേസണെ വിവാഹം കഴിച്ചു. റോയൽ ജ്യോഗ്രഫി സൊസൈറ്റിയുടെ അസ്സിസ്റ്റന്റ് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹം താൻ ശേഖരിച്ച പല ശേഖരങ്ങൾ വിൽക്കുകയും അവയിൽ പ്രാണികളെപറ്റി മാത്രം പഠനം തുടരുകയും ചെയ്തു.

അദ്ദേഹം 1892ൽ ബ്രോങ്കൈറ്റിസ് (എംഫിസിമ)ബാധിച്ച് മരിച്ചു. ഇന്ന് നാചുറൽ ഹിസ്റ്ററി മ്യൂസിയത്തിലാണ് അദ്ദേഹത്തിന്റെ ഭൂരിപക്ഷം ശേഖരങ്ങളും സൂക്ഷിച്ചിരിക്കുന്നത്.

അവലംബം[തിരുത്തുക]

  • Edwards W.H. 1847. Voyage up the river Amazons, including a residence at Pará. London. [the book that sparked Wallace and Bates to travel to the Amazon; scanned copy of US edition at Cornell University Library website]
  • Bates, H.W. (1843). "Notes on Coleopterous insects frequenting damp places". The Zoologist 1: 114–5.
"https://ml.wikipedia.org/w/index.php?title=ഹെൻട്രി_വാൾടർ_ബേറ്റ്സ്&oldid=2290347" എന്ന താളിൽനിന്ന് ശേഖരിച്ചത്