ഹൂ ജിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ചൈനയിലെ പ്രമുഖ വിമതനേതാവും മനുഷ്യാവകാശ പ്രവർത്തകനുമാണ് ഹൂ ജിയ (Hu Jia ) (ജനനം:1973 ജൂലൈ 25, ബെയ്ജിങ്). 2011 ജൂൺ 26നു ഇദ്ദേഹം ജയിൽ മോചിതനായി. യൂറോപ്യൻ യൂണിയന്റെ സമുന്നത മനുഷ്യാവകാശ പുരസ്‌കാരമായ സഖാറോവ് സമ്മാനം നേടിയിട്ടുണ്ട്.

ചൈനീസ്‌ ഭരണകൂടത്തെ വിമർശിച്ച്‌ നിരന്തം മാധ്യമങ്ങളിൽ എഴുതുകയും അഭിമുഖങ്ങൾ നടത്തുകയും ചെയ്‌തതിനാണ്‌ ഹൂവിനെ 2008-ൽ സർക്കാർ തടവിലാക്കിയത്‌. 2007-ൽ, വീട്ടു തടങ്കലിൽ ആയിരുന്നപ്പോൾ ചിത്രീകരിച്ച വീഡിയോ (Prisoners in Freedom City) യൂട്യൂബിൽ വളരെ പ്രശസ്തമാണ്. 2008-ൽ ചൈനയിൽ നടന്ന ഒളിമ്പിക്‌സിനെയും ഹൂ വിമർശിച്ചിരുന്നു. മുന്നര വർഷത്തെ തടവറ ജീവിതത്തിനു ശേഷമാണ്‌ സ്വതന്ത്രനാക്കപ്പെട്ടത്‌

ഹൂവിന്‌ പിന്തുണയുമായി രാജ്യാന്തര തലത്തിൽ മനുഷ്യാവകാശ സംഘടനകൾ രംഗത്തുവന്നിരുന്നു. ഭാര്യ സെൻ ജിംഗ്‌യാൻ , ട്വിറ്ററിലൂടെ ഹൂവിന്റെ മോചനം പുറംലോകത്തെ അറിയിച്ചു. ഹൂവിന്റെ വസതിയിലേക്കുള്ള റോഡ്‌ പോലീസ്‌ അടച്ചു . ഹൂ മാധ്യമങ്ങളോട്‌ വീണ്ടും പ്രതികരിക്കുന്നത്‌ ഒഴിവാക്കുന്നതിനാണിത്‌. ഹൂ ഉടൻ മാധ്യമങ്ങളെ കാണില്ലെന്ന്‌ ഭാര്യ വെളിപ്പെടുത്തി.

ചൈനീസ്‌ പ്രധാനമന്ത്രി വെൻ ജിയാബാവോയുടെ യൂറോപ്യൻ പര്യടനത്തിന്‌ മുന്നോടിയായാണ്‌ മോചനമെന്ന്‌ റിപ്പോർട്ടുണ്ട്‌. പാശ്‌ചത്യ മനുഷ്യാവകാശ പ്രവർത്തകരുടെ എതിർപ്പ്‌ ഒഴിവാക്കാനാണ്‌ ഈ നടപടിയെന്നും വിദേശ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നു. ഹു ജിയ്‌ക്കൊപ്പം അറസ്‌റ്റിലായിരുന്ന ചിത്രകാരനായ അലി വീവീ നേരത്തെ മോചിതനായിരുന്നു. ഹൂവിനൊപ്പം മറ്റു നാലുപേർ കൂടി മോചിതരായെന്നും റിപ്പോർട്ടിൽ പറയുന്നു.

അവലംബം[തിരുത്തുക]

  1. http://www.bbc.co.uk/news/world-asia-pacific-13920680
  2. http://www.youtube.com/watch?v=6mHrfE_1yf4
"https://ml.wikipedia.org/w/index.php?title=ഹൂ_ജിയ&oldid=2926270" എന്ന താളിൽനിന്ന് ശേഖരിച്ചത്