ഹിപ്പിയിസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആധുനിക നാഗരികതയുടെ പൊള്ളത്തരത്തിനെതിരെ 1960-കളിൽ അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ഇറ്റലി മുതലായ സമ്പന്ന മുതലാളിത്തരാജ്യങ്ങളിൽ രൂപംകൊണ്ട യുവജനങ്ങളുടെ പ്രതിഷേധ പ്രസ്ഥാനം. കാലിഫോർണിയയിലെ സാൻ ഫ്രാൻസിസ്‌കോയിലായിരുന്നു ഉദ്ഭവം. അക്രമരഹിതമായ അരാജകത്വം, പരിസ്ഥിതിയോടുള്ള ആഭിമുഖ്യം, പാശ്ചാത്യഭൗതികവാദത്തിന്റെ തിരസ്കാരം എന്നിവയായിരുന്നു പ്രസ്ഥാനത്തിന്റെ മുഖ്യലക്ഷണങ്ങൾ. രാഷ്ട്രീയ വിമുഖവും യുദ്ധവിരുദ്ധവും കലാത്മകവുമായ ഒരു പ്രതിസംസ്കാരം വടക്കെ അമേരിക്കയിലും യൂറോപ്പിലും ഹിപ്പികൾ രൂപവത്കരിച്ചു. അതിന്റെ അനുരണനം ലോകവ്യാപകമായി ഉണ്ടായി . എൽ.എസ്.ഡി. പോലുള്ള മയക്കുമരുന്നുകളുടെ ഉപയോഗവും പൗരസ്ത്യമിസ്റ്റിസിസത്തോടുള്ള താത്പര്യവും ഹിപ്പികളുടെ മുഖമുദ്രയായിരുന്നു. ഫാഷൻ, കല, സംഗീതം എന്നിവയിലെല്ലാം ഹിപ്പിയിസം വലിയ ചലനങ്ങളുണ്ടാക്കി.

ഹിപ്പികൾ വുഡ് സ്റ്റോക്ക്‌ ഫെസ്റ്റിവലിൽ(1969)

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹിപ്പിയിസം&oldid=3386653" എന്ന താളിൽനിന്ന് ശേഖരിച്ചത്