ഹാർലെം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹാർലെം
Brick townhouse along a street, which is lined with trees.
Apartment buildings next to Morningside Park
Nickname(s): 
Motto(s): 
"Making It!"
Map
Location in New York City
Country United States
State New York
City New York City
Borough Manhattan
Community DistrictManhattan 10[1]
Founded1660
സ്ഥാപകൻPeter Stuyvesant
നാമഹേതുHaarlem, Netherlands
വിസ്തീർണ്ണം
 • ആകെ3.63 ച.കി.മീ.(1.400 ച മൈ)
ജനസംഖ്യ
 (2016)[2]:2
 • ആകെ116,345
 • ജനസാന്ദ്രത32,000/ച.കി.മീ.(83,000/ച മൈ)
Economics
 • Median income$49,059
സമയമേഖലUTC−5 (Eastern)
 • Summer (DST)UTC−4 (EDT)
ZIP Codes
10026–10027, 10030, 10037, 10039
Area code212, 332, 646, and 917

ഹാർലെം ന്യൂയോർക്ക് സിറ്റി ബറോയിലെ മാൻഹാട്ടന്റെ വടക്കൻ ഭാഗത്തുള്ള ഒരു സമീപപ്രദേശമാണ്. ഫ്രെഡറിക് ഡഗ്ലസ് ബൊളിവാർഡ്, സെന്റ് നിക്കോളാസ് അവന്യൂ, മോർണിംഗ്സൈഡ് പാർക്ക് എന്നിവ ഇതിന്റെ പടിഞ്ഞാറും ഹാർലെം നദിയും 155-ാം സ്ട്രീറ്റും വടക്കുവശത്തും; ഫിഫ്ത്ത് അവന്യൂ കിഴക്കുഭാഗത്തും തെക്കുഭാഗത്ത് സെൻട്രൽ പാർക്ക് നോർത്തുമാണ് അതിരുകൾ. മറ്റ് പല സമീപപ്രദേശങ്ങളും ഉൾക്കൊള്ളുന്ന ഗ്രേറ്റർ ഹാർലെം പ്രദേശം, പടിഞ്ഞാറ് ഹഡ്‌സൺ നദി വരെയും വടക്ക് 155 ആം സ്ട്രീറ്റിലേക്കും കിഴക്ക് ഈസ്റ്റ് നദിയിലേക്കും തെക്ക് മാർട്ടിൻ ലൂതർ കിംഗ്, ജൂനിയർ, ബൊളിവാർഡിലേയ്ക്കും സെൻട്രൽ പാർക്ക്, ഈസ്റ്റ് 96 സ്ട്രീറ്റ് എന്നിവിടങ്ങളിലേക്കും വ്യാപിച്ചുകിടക്കുന്നു.

യഥാർത്ഥത്തിൽ ഡച്ച് ഗ്രാമമായി ഇത് 1658 ൽ[4] ഔദ്യോഗികമായി സംഘടിപ്പിക്കപ്പെടുകയും നെതർലാൻഡിലെ ഹാർലെം നഗരത്തിന്റെ പേരിൽ അറിയപ്പെടുകയും ചെയ്യുന്നു.ഹാർലെമിന്റെ ചരിത്രം നിർവചിച്ചിരിക്കുന്നത് സാമ്പത്തിക വികാസത്തിന്റെയും സങ്കോചത്തിന്റെയും ഒരു പരമ്പരയാണ്, ഓരോ കാലഗതിയിലും ഗണ്യമായ ജനസംഖ്യാ വ്യതിയാനങ്ങൾ സംഭവിച്ചിട്ടുണ്ട്.[5] പത്തൊൻപതാം നൂറ്റാണ്ടിൽ പ്രധാനമായും ജൂത-ഇറ്റാലിയൻ അമേരിക്കക്കാർ കൈവശപ്പെടുത്തിയിരുന്നുവെങ്കിലും ഇരുപതാം നൂറ്റാണ്ടിലെ മഹത്തായ കുടിയേറ്റ സമയത്ത് ആഫ്രിക്കൻ-അമേരിക്കൻ നിവാസികൾ ധാരാളമായി എത്തിത്തുടങ്ങി. 1920 കളിലും 1930 കളിലും ഒരു പ്രധാന ആഫ്രിക്കൻ-അമേരിക്കൻ സാംസ്കാരിക പ്രസ്ഥാനമായ ഹാർലെം നവോത്ഥാനത്തിന്റെ കേന്ദ്രമായിരുന്നു മദ്ധ്യ, പടിഞ്ഞാറൻ ഹാർലെം. 1930 കളിലെ മഹാമാന്ദ്യത്തിനിടയിലെ തൊഴിൽ നഷ്ടങ്ങളും രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ന്യൂയോർക്ക് നഗരത്തിന്റെ വ്യാവസായികവൽക്കരണത്തിലുമുള്ള തകർച്ചയും മൂലം കുറ്റകൃത്യങ്ങളുടെയും ദാരിദ്ര്യത്തിന്റെയും നിരക്ക് ഇവിടെ ഗണ്യമായി വർദ്ധിച്ചു.[6] ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ കുറ്റകൃത്യങ്ങളുടെ നിരക്ക് ഗണ്യമായി കുറഞ്ഞതോടെ ഹാർലെമിലെ അന്തരീക്ഷം മെച്ചപ്പെടുവാൻ തുടങ്ങി.

മദ്ധ്യ ഹാർലെം മാൻഹട്ടൻ കമ്മ്യൂണിറ്റി ഡിസ്ട്രിക്റ്റ് 10 ന്റെ ഭാഗമാണ്.

അവലംബം[തിരുത്തുക]

  1. 1.0 1.1 "NYC Planning | Community Profiles". communityprofiles.planning.nyc.gov. New York City Department of City Planning. Retrieved March 18, 2019.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; CHP2018 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; CB10PUMA എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. Pierce, Carl Horton, et al. New Harlem Past and Present: the Story of an Amazing Civic Wrong, Now at Last to be Righted. New York: New Harlem Pub. Co., 1903.
  5. "Harlem History |". Harlemworldmag.com. January 26, 1934. Archived from the original on December 13, 2012. Retrieved February 2, 2013.
  6. Roberts, Sam (January 5, 2010). "No Longer Majority Black, Harlem Is in Transition". The New York Times. Retrieved October 2, 2016.
"https://ml.wikipedia.org/w/index.php?title=ഹാർലെം&oldid=3815434" എന്ന താളിൽനിന്ന് ശേഖരിച്ചത്