ഹാരിസ് കൗണ്ടി (ടെക്സസ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹാരിസ് കൗണ്ടി, ടെക്സസ്
Seal of ഹാരിസ് കൗണ്ടി, ടെക്സസ്
Seal
Map of ടെക്സസ് highlighting ഹാരിസ് കൗണ്ടി
Location in the U.S. state of ടെക്സസ്
Map of the United States highlighting ടെക്സസ്
ടെക്സസ്'s location in the U.S.
സ്ഥാപിതംഡിസംബർ 22, 1836
സീറ്റ്ഹ്യൂസ്റ്റൺ
വിസ്തീർണ്ണം
 • ആകെ.1,778 sq mi (4,605 km2)
 • ഭൂതലം1,729 sq mi (4,478 km2)
 • ജലം49 sq mi (127 km2), 2.75%
ജനസംഖ്യ
 • (2007)39,35,855
 • ജനസാന്ദ്രത2,248/sq mi (868/km²)
Websitewww.co.harris.tx.us

അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്തെ ഹ്യൂസ്റ്റൺ-ഷുഗർലാൻഡ്-ബേടൗൺ മെട്രോപ്പൊളിറ്റൻ പ്രദേശത്തുൾപ്പെട്ട ഒരു കൗണ്ടിയാണ്‌ ഹാരിസ് കൗണ്ടി. 2000ത്തിലെ യു.എസ്. സെൻസസ് പ്രകാരം കൗണ്ടിയിൽ 3,400,578 പേർ വസിക്കുന്നു (2007ലെ കണക്കുപ്രകാരം 3.935,855). ഇതുപ്രകാരം ഹാരിസ് കൗണ്ടി ടെക്സസിലെ ഏറ്റവും ജനവാസമുള്ള കൗണ്ടിയാണ്. ഹാരിസ് കൗണ്ടിയുടെ ആസ്ഥാനം ഹ്യൂസ്റ്റൺ[1] ആണ്‌.

ഹാരിസ് കൗണ്ടി എന്ന പേര് ഇവിടത്തെ ആദ്യകാല കുടിയേറ്റക്കാരിലൊരാളായ ജോൺ റിച്ചാർഡ്സൺ ഹാരിസിന്റെ ബഹുമാനാർത്ഥമാണ്‌ നൽകപ്പെട്ടത്.

ചരിത്രം[തിരുത്തുക]

ഹാരിസ് കൗണ്ടി 1836 ഡിസംബർ 22ന്‌ ഹാരിസ്ബർഗ് കൗണ്ടി എന്ന പേരിൽ സ്ഥാപിതമായി. പിന്നീട് ഡിസംബർ 1839ൽ പേര്‌ ഹാരിസ് കൗണ്ടി എന്നു മാറ്റി.

ഭൂമിശാസ്ത്രം[തിരുത്തുക]

യു.എസ്. സെൻസസ് ബ്യൂറോയുടെ കണക്കുകൾപ്രകാരം ഹാരിസ് കൗണ്ടിയുടെ വിസ്താരം 1,778 ചതുരശ്ര മൈൽ (4,604 km²) ആണ്. ഇതിൽ 1,729 ചതുരശ്ര മൈൽ(4,478 km²) കരയും 49 ചതുരശ്ര മൈൽ(127 km²) വെള്ളപ്രദേശവുമാണ്‌.

പ്രധാനപ്പെട്ട ഹൈവേകൾ[തിരുത്തുക]

ഹാരിസ് കൗണ്ടിയിലൂടെയുള്ള കൂടുതൽ റോഡുകളെക്കുറിച്ചറിയാൻ ഹാരിസ് കൗണ്ടിയിലെ ഹൈവേകളുടെ പട്ടിക കാണുക.

അയൽക്കൗണ്ടികൾ[തിരുത്തുക]

ജനസംഖ്യാശാസ്ത്രം[തിരുത്തുക]

Historical population
Census Pop.
18504,668
18609,07094.3%
187017,37591.6%
188027,98561.1%
189037,24933.1%
190063,78671.2%
19101,15,69381.4%
19201,86,66761.3%
19303,59,32892.5%
19405,28,96147.2%
19508,06,70152.5%
196012,43,15854.1%
197017,41,91240.1%
198024,09,54738.3%
199028,18,19917.0%
200034,00,57820.7%
Est. 200638,86,207

2000ലെ സെൻസസ് പ്രകാരം ഇവിടെ 1,205,516 ഭവനങ്ങളിലായി 834,217 കുടുംബങ്ങളില്പ്പെട്ട 3,400,578 പേർ കൗണ്ടിയിൽ വസിക്കുന്നു. ഇതുമൂലം ടെക്സസ് സംസ്ഥാനത്തെ ഏറ്റവും ജനവാസമുള്ള കൗണ്ടിയാണ്‌ ഹാരിസ് കൗണ്ടി. ഇവിടുത്തെ ജനസാന്ദ്രത ചതുരശ്ര മൈലിന്‌ 1967 ജനങ്ങൾ (759/km²) എന്നതാണ്‌. ചതുരശ്രമൈലിന്‌ 751 (290/km²) എന്ന കണക്കിന്‌ 1,298,130 ആവാസകേന്ദ്രങ്ങൾ ഇവിടെയുണ്ട്.

ഇവിടുത്തെ ജനങ്ങളിൽ 58.73% പേർ വെള്ളക്കാരും, 18.49% പേർ കറുത്ത വർഗ്ഗക്കാരും, 0.45% പേർ അമേരിക്കൻ ആദിവാസിവർഗ്ഗക്കാരും, 5.14% പേർ ഏഷ്യക്കാരും, 0.06% പേർ പസിഫിക്ക് ദ്വീപുകാരും, 14.18% പേർ മറ്റു വർഗ്ഗങ്ങളില്പ്പെട്ടവരും 2.96% പേർ രണ്ടോ അതിലധികമോ വർഗ്ഗങ്ങളില്പ്പെട്ടവരുമാണ്‌. ഇവിടുത്തെ 58.73% പേർ ഹിസ്പാനിക്ക് അഥവാ ലാറ്റിനോ വംശജരും 7.2% പേർ ജർമൻ വംശജരും 6.2% പേർ അമേരിക്കൻ വം‌ശജരും 5.2% പേർ ആംഗ്ലിക്കൻ വംശജരുമാണ്‌. 63.8% പേർ ഇംഗ്ലീഷ് സംസാരിക്കുമ്പോൾ 28.8% പേർ സ്പാനിഷും 1.6% പേർ വിയറ്റ്നാമീസും മാതൃഭാഷയായി ഉപയോഗിക്കുന്നു.

അവലംബം[തിരുത്തുക]

  1. "Find a County". National Association of Counties. Retrieved 2008-01-31.
"https://ml.wikipedia.org/w/index.php?title=ഹാരിസ്_കൗണ്ടി_(ടെക്സസ്)&oldid=1690063" എന്ന താളിൽനിന്ന് ശേഖരിച്ചത്