സ്വരാജ് ട്രോഫി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കേരള സർക്കാർ നൽകുന്ന സമ്മാനമാണ് സ്വരാജ് ട്രോഫി.[1]മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന പഞ്ചായത്തുകളെ ആദരിക്കുന്നത് ഈ സ്ഥാപനങ്ങൾക്ക് കൂടുതൽ കരുത്തുപകരുമെന്നും മാതൃകാപരമായ പ്രവർത്തനം കാഴ്ചവയ്ക്കാൻ സഹായിക്കുമെന്നും സർക്കാർ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് എല്ലാ വർഷവും മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തെരഞ്ഞെടുത്ത് ആദരിക്കാൻ തീരുമാനിച്ചത്. 1995-96 വർഷം മുതലാണ് മികച്ച ഗ്രാമപഞ്ചായത്തുകളെ സംസ്ഥാനതലത്തിലും ജില്ലാതലത്തിലും തെരഞ്ഞെടുത്ത് ട്രോഫിയും ക്യാഷ് അവാർഡും സാക്ഷ്യപത്രവും നൽകി ആദരിച്ചുവരുന്നത്. എന്നാൽ 1996-97 മുതൽ മഹാത്മജി വിഭാവനം ചെയ്ത ഗ്രാമസ്വരാജിനെ അനുസ്മരിച്ചുകൊണ്ട് ട്രോഫിയ്ക്ക് സ്വരാജ് ട്രോഫി എന്ന് നാമകരണം ചെയ്തു. 1999-2000 മുതൽ മുനിസിപ്പാലിറ്റികൾക്കും 2000-01 മുതൽ ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പൽ കോർപ്പറഷൻ എന്നിവയ്ക്കും സ്വരാജ് ട്രോഫി ഏർപ്പെടുത്തി.

സംസ്ഥാനതലത്തിൽ മികച്ച ഗ്രാമപഞ്ചായത്തിന് സ്വരാജ് ട്രോഫിയും 25 ലക്ഷം രൂപ പ്രത്യേക പദ്ധതി സഹായധനമായും ലഭിക്കും. ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടുന്ന ഗ്രാമപഞ്ചായത്തുകൾക്ക് സ്വരാജ് ട്രോഫിയും പദ്ധതി സഹായധനമായി 10 ലക്ഷം രൂപ വീതവും ലഭിക്കും. രണ്ടാം സ്ഥാനം നേടുന്ന പഞ്ചായത്തുകൾക്ക് സാക്ഷ്യപത്രവും കൂടാതെ പ്രത്യേക പദ്ധതി സഹായധനമായി 5 ലക്ഷം രൂപ വീതവും ലഭിക്കുന്നതാണ്. ഒന്നാം സ്ഥാനം നേടുന്ന മുനിസിപ്പാലിറ്റിക്കും ബ്ലോക്ക് പഞ്ചായത്തിനും സ്വരാജ് ട്രോഫിയും പദ്ധതി സഹായധനമായി 25 ലക്ഷം രൂപ വീതവും രണ്ടാം സ്ഥാനം നേടുന്ന സ്ഥാപനങ്ങൾക്ക് 15 ലക്ഷം രൂപ വീതവും മൂന്നാം സ്ഥാനം നേടുന്ന സ്ഥാപനങ്ങൾക്ക് 10 ലക്ഷം രൂപ വീതവും പദ്ധതി സഹായധനമായി ലഭിക്കുന്നതാണ്. മികച്ച മുനിസിപ്പൽ കോർപ്പറേഷനും ജില്ലാ പഞ്ചായത്തിനും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും നൽകി് ആദരിക്കുന്നു.

2013-2014 സ്വരാജ് ട്രോഫി വിജയികൾ

നാദാപുരം ഗ്രാമപഞ്ചായത്ത് കോഴിക്കോട്

മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പത്തനംതിട്ട കൊല്ലം ജില്ലാ പഞ്ചായത്ത്

അവലംബം[തിരുത്തുക]

  1. http://www.lsg.kerala.gov.in/htm/SwarajTrophy.php


"https://ml.wikipedia.org/w/index.php?title=സ്വരാജ്_ട്രോഫി&oldid=3148236" എന്ന താളിൽനിന്ന് ശേഖരിച്ചത്