സ്റ്റെല്ല ഗിബ്ബൺസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Stella Gibbons
Stella Gibbons, photographed in the 1980s
Stella Gibbons, photographed in the 1980s
ജനനംStella Dorothea Gibbons
(1902-01-05)5 ജനുവരി 1902
London, England
മരണം19 ഡിസംബർ 1989(1989-12-19) (പ്രായം 87)
London, England
തൊഴിൽWriter
ദേശീയതEnglish
Period1930–70
Plaque honouring Frances Buss, on the wall of the Camden buildings of the North London Collegiate
The Vale of Health on Hampstead Heath, where Gibbons lived with her brothers after their parents' deaths

സ്റ്റെല്ല ഡൊറോത്ത്യ ഗിബ്ബൺസ് (ജീവിതകാലം: 5 ജനുവരി 1902 – 19 ഡിസംബർ 1989) ഒരു ഇംഗ്ലീഷ് ഗ്രന്ഥകാരിയും പത്രപ്രവർത്തകയും കവയിത്രിയുമായിരുന്നു.

1932 ൽ രചിച്ച ആദ്യ നോവലായ “Cold Comfort Farm അവളെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ചു. ഈ  നോവൽ പലതവണ പുനപ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. ഒരു എഴുത്തുകാരിയെന്ന നിലയിൽ അരനൂറ്റാണ്ടോളം അവർ സജീവമായിരിക്കുയും ഏകദേശം 22 നോവലുകളോ സാഹിത്യസൃഷ്ടികളോ കോൾഡ് കംഫോർട്ട് ഫാമിൻറെ തുടർച്ചയായി മറ്റൊന്നുകൂടിയോ പ്രസിദ്ധീകരിക്കപ്പെട്ടുവെങ്കിലും ഇതിനൊന്നും അവരുടെ ആദ്യനോവലിൻറെയത്ര വിജയം കൈവരിക്കുവാൻ സാധിച്ചിരുന്നില്ല. 

ജീവിതരേഖ[തിരുത്തുക]

ലണ്ടനിലെ ഒരു ഡോക്ടറുടെ മകളായി ജനിച്ച ഗിബ്ബൺസിൻറെ കുട്ടിക്കാലം പ്രക്ഷുബ്ധവും അസന്തുഷ്ടി നിറഞ്ഞതുമായിരുന്നു. അശ്രദ്ധവും അലസവുമായ ഒരു സ്കൂൾ ജീവിത്തിനു ശേഷം അവർ ഒരു പത്രപ്രവർത്തകയായി പരിശീലനം നേടിയശേഷം “ഈവനിംഗ് സ്റ്റാൻഡാർഡ്”, “ദ ലേഡി” തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ലേഖികയായും ഫീച്ചർ എഴുത്തുകാരിയായും  ജീവിതമാരംഭിച്ചു. ആദ്യപുസ്തകം 1930 ൽ പ്രസിദ്ധീകരിക്കപ്പെട്ട കവിതാസമാഹാരമായിരുന്നു. ഇത് അനുവാചകരുടെയിടയിൽ വളരെ നന്നായി സ്വീകരിക്കപ്പെട്ടിരുന്നു. ഒരു നോവലിസ്റ്റ് എന്നതിലുപരി ഒരു കവയിത്രിയായി അറിയപ്പെടാനാണ് ആദ്യകാലങ്ങളിൽ അവർ ആഗ്രഹിച്ചിരുന്നത്.  ഒരു ആക്ഷേപഹാസ്യ സാഹിത്യരൂപമായ “കോൾഡ് കംഫർട്ട് ഫാം” അക്കാലത്തു വളരെ പ്രശസ്തമായ നോവലായിരുന്നു. ഇതിലെ പ്രതിപാദ്യവിഷയം ഗ്രാമീണമേഖലയിലെ ഇടത്തരക്കാരുടെ ജീവിതമായിരുന്നു. ഗിബ്ബൺസിന്റെ ഭൂരിഭാഗം നോവലുകളിലും അവർക്കു ചിരപരിചിതരായ നഗരപ്രാന്തത്തിലുള്ള ഇടത്തരക്കാരായിരുന്നു കഥാപാത്രങ്ങളായി പ്രത്യക്ഷപ്പെട്ടിരുന്നത്.  

സ്റ്റെല്ല ഗിബ്ബൺസ് 1950 ൽ റോയൽ സൊസൈറ്റി ഓഫ് ലിറ്ററേച്ചറിലെ അംഗമായിരുന്നു. അവരുടെ രചനാശൈലിയുടെ മനോജ്ഞതയും, മുനവച്ച ഹാസ്യവും വിവരണാത്മക പാടവവും നിരൂപകരാൽ മുക്തകണ്ഠം പ്രശംസിക്കപ്പെട്ടിരുന്നു.  പലപ്പോഴും സ്റ്റെല്ല ഗിബ്ബൺസിനെ പ്രശസ്ത സാഹിത്യകാരി ജെയിൻ ഓസ്റ്റിനൊപ്പം താരതമ്യം ചെയ്യാറുണ്ട്.  സാഹിത്യകൃതികളേക്കാളുപരി കോൾഡ് കംഫർട്ട് ഫാം എന്ന നോവലാണ് അവർക്ക് ഒരു പ്രശസ്ത സാഹിത്യകാരിയെന്ന ലേബൽ പൊതുസമൂഹത്തിൽ നൽകിയത്.  

കുടുംബപശ്ചാത്തലവും ബാല്യവും[തിരുത്തുക]

ഗിബ്ബൺസ് കുടുംബത്തിൻറെ വേരുകൾ അയർലണ്ടിൽനിന്നാണ്. സ്റ്റെല്ലയുടെ മുത്തശ്ശൻ, ചാൾസ് പ്രെസ്റ്റോണ് ഗിബ്ബൺസ് നീണ്ടകാലം തെക്കേ ആഫ്രിക്കയിൽ പാലങ്ങളുടെ നിർമ്മാണത്തിൽ പങ്കെടുത്തിരുന്ന ഒരു സിവിൽ എഞ്ചിനീയറായിരുന്നു. അദ്ദേഹത്തിനും പത്നി ആലീസിനും 6 കുട്ടികളായിരുന്നു ഉണ്ടായിരുന്നത്. മക്കളിൽ രണ്ടാമനും ആൺകുട്ടികളിലെ മൂത്തയാളുമായിരുന്ന ടെൽഫോർഡ് 1869 ൽ ജനിച്ചു. ഗിബ്ബൺസിൻ കുടുംബം എപ്പോഴും പ്രക്ഷുബ്ധമായിരുന്ന ഒന്നായിരുന്നു. ചാൾസ് ഗിബ്ബൺസിൻറെ അടിക്കടിയുള്ള പരസ്ത്രീഗമനം കുടുബത്തിൽ അസ്വാരസ്യങ്ങൾക്കു കാരണമായിരുന്നു. ടെൽഫോർഡ് ഗിബ്ബൺ പരിശീലനം ലഭിച്ച ഒരു ഭിഷഗ്വരനായിരുന്നു. അദ്ദേഹം ലണ്ടൻ ഹോസ്പിറ്റലിൽനിന്ന് 1897 ൽ ശസ്ത്രക്രിയയിലും യോഗ്യതനേടിയിരുന്നു.  1900 സെപ്റ്റംബർ 29 ന് ടെൽഫോർഡ് ഒരു ഓഹരിദല്ലാളിൻറെ മകളായ മൌഡി വില്ല്യംസിനെ വിവാഹം കഴിച്ചു. അവർ വടക്കൻ ലണ്ടനിലെ ഒരു തൊഴിലാളി ജില്ലയായ കെൻറിഷ് ടൌണിലെ മാൽഡൻ ക്രസൻറിൽ ഒരു വീടുവാങ്ങി താമസമാരംഭിച്ചു. അവിടെ അദ്ദേഹം തൻറെ മെഡിക്കൽ പ്രാക്റ്റീസ് തുടരുകയും തുടർന്നുള്ള കാലം അവിടെത്തിന്നെ ജീവിക്കുകയും ചെയ്തു.  

അവരുടെ ആദ്യ കുട്ടിയായ സ്റ്റെല്ല 1902 ജനുവരി 5 നു ജനിച്ചു. സഹോദന്മാരായ ജെറാൾഡ്, ലെവിസ് എന്നിവർ യഥാക്രമം 1905 ലും 1909 ലും ജനിച്ചു. ഗിബ്ബൺസിൻറ കുടുബം കെൻറിഷ് ടൌണിൽ അറിയപ്പെട്ടിരുന്നു. പ്രധാനമായി ടെൽഫോർഡിൻറെ ദേഷ്യം, മദ്യപാനം, പരസ്ത്രീഗമനം, പലപ്പോഴുമുള്ള അക്രമവാസന എന്നിവയാൽ അദ്ദേഹം കുടുബത്തിലുള്ളവർക്കു വളരെ ബുദ്ധിമുട്ടുകൾ സമ്മാനിച്ചു. തൻറെ പിതാവ് നല്ല മനുഷ്യനായിരുന്നില്ല, എന്നാൾ നല്ലൊരു ഡോക്ടറായിരുന്നുവെന്നു സ്റ്റെല്ല പിൽക്കാലത്തു കുറിച്ചിട്ടുണ്ട്. അദ്ദേഹം തൻറെ അടുത്തുവരുന്ന നിർധനരായ രോഗികളോടു ദയ കാട്ടിയിരുന്നു. അതുപോലെതന്നെ രോഗങ്ങൾ കണ്ടുപിടിക്കുന്നതിനും രോഗശമനത്തിനുളള മരുന്നുകൾ നിർദ്ദേശിക്കുന്നതിനും അദ്ദേഹത്തിനു പ്രത്യേകമായ     ഒരു കഴിവുതന്നെയുണ്ടായിരുന്നു. എന്നാൽ കുടുംബത്തിനു ദുരിതങ്ങൾ സമ്മാനിക്കുന്നതിൽ പിന്നിലുമായിരുന്നില്ല. കുട്ടിയായിരുന്ന കാലത്ത് സ്റ്റെല്ലയായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും പ്രിയപ്പെട്ടയാൾ. എന്നാൽ അവർ പ്രായപൂർത്തിയെത്തിയശേഷം അദ്ദേഹത്തിൽനിന്ന് ഉപദ്രവകരമായ പ്രവർത്തികളുണ്ടായി. എന്നാൽ അവരുടെ മാതാവിന്റെ ശാന്തമായ സ്വഭാവം അവരിൽ വളരെ സ്വാധീനം ചെലുത്തിയിരുന്നു. 13 വയസുവരെ സ്റ്റെല്ല വീട്ടീലിരുന്ന് സ്വകാര്യ അദ്ധ്യാപകരുടെ സഹായത്തോടെയാണ് വിദ്യാഭ്യാസം ചെയ്തിരുന്നത്. എന്നാൽ സ്വകാരം അദ്ധ്യാപകരുടെ സേവനം അധികനാൾ നീണ്ടുനിന്നില്ല. കുടുംബത്തിന്റെ ബുക്ക് ഷെൽഫുകളിൽ പഠനത്തിനും വായനയ്ക്കുമുള്ള പുസ്തകങ്ങൾ വേണ്ടുവോളമുണ്ടായിരുന്നു. തുടർച്ചയായി വായന കഥ പറയുന്നതിൽ അവർക്ക് പ്രത്യേകപാടവും കൈവരിക്കുന്നതിനു സഹായിക്കുകയും ഇളയകുട്ടികളെ കഥകൾ തനതായ ശൈലിയിൽ പറഞ്ഞു വിസ്മയിപ്പിക്കുകയും ചെയ്തിരുന്നു.

1915 ൽ സ്റ്റെല്ല ഗിബ്ബൺസ്, അക്കാലത്ത് കാംഡെൻ ടൌണിൽ സ്ഥിതി ചെയ്തിരുന്ന നോർത്ത് ലണ്ടൻ കോളജിയറ്റ് സ്കൂളിൽ പഠനത്തിനു ചേർന്നു. 1850 ൽ ഫ്രാൻസെസ് ബസ് സ്ഥാപിച്ച ഈ സ്കൂൾ, പെൺകുട്ടികൾക്ക് അക്കാദമിക് വിദ്യാഭ്യാസം നൽകിയിരുന്ന സ്ഥാപനങ്ങളുടെ കൂട്ടത്തിലെ ആദ്യത്തേതായിരുന്നു. 1915 കളിൽ ഈ വിദ്യാഭ്യാസ സ്ഥാപനം ഒരു മോഡൽ ഗേൾസ് സ്കൂളെന്ന നിലയിൽ പരക്കെ അറിയപ്പെട്ടു. അവരുടെ സ്വകാര്യ അദ്ധ്യാപകരുടെ അടുക്കും ചിട്ടയുമില്ലാത്ത വിദ്യാഭ്യാസരീതികൾ മാത്രം വശമാക്കിയിരുന്ന സ്റ്റെല്ല ഗിബ്ബൺസിന്  ആദ്യകാലത്ത് ഇവിടുത്തെ കടുത്ത അച്ചടക്ക നടപടികളോടു പൊരുത്തപ്പെടാനായില്ലായിരുന്നു. അതുപോലെ തന്നെ ഇവിടുത്തെ പല രീതികളും അടിച്ചമർത്തപ്പെടുന്ന തരത്തിലുള്ളതുമായിരുന്നു. തൻറെ മനസ്സിലുള്ള നിഗമനങ്ങളും മറ്റും അവർ സമകാലികയും പിന്നീട് കവിതകൾക്കുള്ള “ക്യൂൻസ് ഗോൾഡ് മെഡൽ” ജേതാവുമായി സ്റ്റീവ് സ്മിത്തുമായി പങ്കുവച്ചിരുന്നു. 1917 ലാണ് സ്റ്റീവ് സ്മിത്ത് ഈ സ്കൂളിൽ പ്രവേശനം നേടിയത്.  വിദ്യാഭ്യാസ വിഷയങ്ങളിൽ മിതമായ പ്രകടനം മാത്രം കാഴ്ചവച്ചിരുന്ന സ്റ്റെല്ല തൻറെ സാഹിത്യവാസനയെ പരിപോഷിപ്പിക്കുവാൻ സാധിക്കുന്ന മാർഗ്ഗങ്ങൾ സഹപാഠികളുമായി ചേർന്നു കണ്ടുപിടിക്കുകയും അതിനുതകുന്ന തരത്തിൽ സീനിയർ ഡ്രാമാറ്റിക് ക്ലബ്ബിൻറെ വൈസ് പ്രസിഡൻറായി  ചുമതലയേൽക്കുകയും ചെയ്തു.  അതുപോലെ സ്കൂളിലെ ഡിബേറ്റിംഗ് സൊസൈറ്റിയുടെ ഓണററി സെക്രട്ടറിയായി സാഹിത്യ സംവാദങ്ങളിലും മറ്റും സജീവമായി പങ്കെടുക്കുകയും ചെയ്തു.   

അവസാന കാലങ്ങൾ[തിരുത്തുക]

ജീവിതത്തിൻറെ അവസാന രണ്ടു ദശകങ്ങളിൽ സ്റ്റെല്ലയുടെ ജീവിതം സംഭവശൂന്യമായ ഒന്നായിരുന്നു. അവർ പൂർണ്ണമായും പൊതുസമൂഹത്തിൻറെ കാഴ്ചവട്ടത്തിൽ ഏതാണ്ട് പൂർണ്ണമായും അകന്നു കഴിഞ്ഞു.

അവർ  ജീവിതത്തിന്റെ ഏതാണ്ട് അവസാനം വരെ ആരോഗ്യം കാത്തു സംരക്ഷിച്ചിരുന്നു. ഒരു ജീവചരിത്ര രേഖയിൽ ജിൽ നെവില്ലെ കുറിച്ചിരിക്കുന്നു.

1980 കളുടെ മദ്ധ്യത്തിൽ ആവർത്തിച്ചുള്ള ആരോഗ്യപ്രശ്നങ്ങൾ അവരെ അലട്ടിയിരുന്നു. അവസാന കാലങ്ങളിൽ അവർ തൻറെ പൌത്രൻറെയും അയാളുടെ സ്ന്ഹിതയുടെയും സംരക്ഷണിയിലായിരുന്നു. 1989 ഡിസംബർ 19 ന് അവർ അന്തരിക്കുകയും ഹൈഗേറ്റ് സെമിത്തേരിയിൽ അവരുടെ ഭർത്താവിനെ അടക്കം ചെയ്തിരുന്നതിനു തൊട്ടടുത്ത് അടക്കം ചെയ്യപ്പെടുകയും ചെയ്തു. സംസ്കാരസമയത്ത് അവരുടെ അനന്തരവനും ശേഷം ജീവചരിത്രം രചിച്ചയാളുമായ റോഗ്ഗീ ഒലിവർ അവരുടെ രണ്ടു കവിതകൾ പാരായണം ചെയ്തിരുന്നു.

അവലംബം [തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സ്റ്റെല്ല_ഗിബ്ബൺസ്&oldid=3090711" എന്ന താളിൽനിന്ന് ശേഖരിച്ചത്