സ്റ്റീഫൻ ചൗ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്റ്റീഫൻ ചൗ
സ്റ്റീഫൻ ചൗ, 2008-ൽ.
ജനനം (1962-06-22) ജൂൺ 22, 1962  (61 വയസ്സ്)
ബ്രിട്ടീഷ് ഹോങ്കോങ്ങ്
തൊഴിൽചലച്ചിത്ര അഭിനേതാവ്
ചലച്ചിത്ര നിർമ്മാതാവ്
സംവിധായകൻ
ആയോധന കലാകാരൻ
രാഷ്ട്രീയ ഉപദേഷ്ടാവ്
സജീവ കാലം1980– ഇതുവരെ

ഹോങ്കോങ്ങിൽ നിന്നുള്ള ഒരു ചലച്ചിത്ര സംവിധായകനും[1], നടനും,[2][3] നിർമ്മാതാവുമാണ് സ്റ്റീഫൻ ചൗ. ആയോധന കലയിലും പ്രാവീണ്യം നേടിയിട്ടുള്ള ചൗ, ചൈനീസ് പീപ്പിൾസ് പൊളിറ്റിക്കൽ കൺസൾട്ടേറ്റീവ് കോൺഫറൻസിന്റെ രാഷ്ട്രീയ ഉപദേഷ്ടാവായും പ്രവർത്തിക്കുന്നു.[4][5]

ആദ്യകാലജീവിതവും വിദ്യാഭ്യാസവും[തിരുത്തുക]

1962 ജൂൺ 22 ന് ഹോങ്കോങ്ങിൽ ചൗ ജനിച്ചു. ഗ്വാങ്ഷോവു നോർമൽ യൂണിവേഴ്സിറ്റിയിലെ പൂർവ്വ വിദ്യാർത്ഥിനിയായ ലിംഗ് പോ യി, സെജിയാങ്ങിലെ നിങ്ബോയിൽ നിന്ന് കുടിയേറിയ ചൗ യിക് ഷിയംഗ് എന്നിവരുടെ രണ്ടാമത്തെ പുത്രനാണ്. ഇദ്ദേഹത്തിന് ചൗ മാൻ കീ, ചൗ സിംഗ് ഹാ എന്നിങ്ങനെ രണ്ട് സഹോദരിമാരാണുള്ളത്. ഏഴാമത്തെ വയസ്സിൽ മാതാപിതാക്കൾ വിവാഹമോചനം നേടിയ ശേഷം, ചൗവിനെ വളർത്തിയത് അമ്മയാണ്. കൗലൂൺ പെനിൻസുലയിലെ പ്രിൻസ് എഡ്വേർഡ് റോഡിലുള്ള ഹോങ്കോംഗ് കൗൺസിൽ ഓഫ് ചർച്ച് ഓഫ് ക്രൈസ്റ്റിന്റെ ഉടമസ്ഥതയിലുള്ള സീഹെ എന്ന മിഷനറി സ്കൂളിൽ ചൗ പഠിച്ചു. ഒൻപതാം വയസ്സിൽ ബ്രൂസ് ലീയുടെ ദി ബിഗ് ബോസ് എന്ന ചിത്രം കണ്ടു, ഇത് ആയോധനകലയിലെ താരമാകാൻ അദ്ദേഹത്തിന് പ്രചോദനമായി.[6] തുടർന്ന് സാൻ മറിനോ സെക്കൻഡറി സ്കൂളിൽ ചേർന്നു. പിൽക്കാലത്ത് ചൗവിന്റെ സിനിമകളിലെ സ്ഥിരം സാന്നിധ്യമായി മാറിയ ഹാസ്യ നടൻ ലീ കിൻ-യാൻ ഈ സ്കൂളിൽ സഹപാഠിയായിരുന്നു. ബിരുദാനന്തരം ടിവിബിയുടെ അഭിനയ ക്ലാസുകളിലേക്ക് ചൗവിന് പ്രവേശനം ലഭിച്ചു.[7]

ചലച്ചിത്രരംഗത്ത്[തിരുത്തുക]

ടെലിവിഷനിൽ ഒരു താൽക്കാലിക നടനായിട്ടാണ് ചൗ തന്റെ കരിയർ ആരംഭിച്ചത്.[8] 1982 ൽ ടിവിബിയുടെ അഭിനയ ക്ലാസുകളിൽ നിന്ന് ബിരുദം നേടി. കുട്ടികളുടെ പരിപാടിയായ 430 സ്പേസ് ഷട്ടിൽ ചൗവിന് ശ്രദ്ധ നേടിക്കൊടുത്തു. 1988 ൽ ചൈൽ ഫൈനൽ ജസ്റ്റിസ് എന്ന ചിത്രത്തിലൂടെ ചലച്ചിത്രമേഖലയിൽ പ്രവേശിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള തായ്വാൻ ഗോൾഡൻ ഹോഴ്സ് അവാർഡ് ചൗ നേടി.[9]

ദി ഫൈനൽ കോംബാറ്റ് (1989) എന്ന ചിത്രത്തിലൂടെ സ്റ്റീഫൻ ചൗ ഒരു താരമായി മാറി.[10] 1991-ൽ ചൗ നായകനായ ഫൈറ്റ് ബാക്ക് ടു സ്കൂൾ (1991) എന്ന സിനിമ ഹോങ്കോങ്ങിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച വരുമാനം നേടിയ ചിത്രമായി മാറി. ഫ്രം ബീജിംഗ് വിത്ത് ലവ് (1994) മുതൽ അദ്ദേഹം സിനിമകൾ സംവിധാനം ചെയ്യുവാനും തുടങ്ങി. 1990 കളുടെ രണ്ടാം പാതിയോടെ, ചൈനയിൽ അദ്ദേഹത്തിന്റെ സിനിമകൾക്ക് ഏറെ പ്രിയമേറുകയും, ‘സ്റ്റീഫൻ ചൗ പ്രതിഭാസം’ എന്ന പ്രയോഗം പരക്കെ അറിയപ്പെടുകയും ചെയ്തു.[11][12][13]

2001 ൽ പുറത്തിറങ്ങിയ ചിത്രം ‘ഷാവോലിൻ സോക്കർ’ ലോകമെമ്പാടും 50 ദശലക്ഷം യുഎസ് ഡോളർ നേടി.[14][15][16][17] 2002 ലെ ഹോങ്കോംഗ് ചലച്ചിത്ര അവാർഡിൽ സ്റ്റീഫൻ ചൗ മികച്ച സംവിധായകനും മികച്ച നടനുമായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ബ്ലൂ റിബൺ അവാർഡും മികച്ച ചിത്രത്തിനും മികച്ച സംവിധായകനുമുള്ള ഗോൾഡൻ ബൊഹീനിയ അവാർഡും ‘ഷാവോലിൻ സോക്കർ’ നേടി.[18] 2004 ൽ അദ്ദേഹത്തിന്റെ ‘കുങ്ഫു ഹസിൽ’ എന്ന ചിത്രം ലോകമെമ്പാടും 106 ദശലക്ഷം യുഎസ് ഡോളർ നേടി. തായ്വാൻ ഗോൾഡൻ ഹോഴ്സ് അവാർഡ്, ഇമാജിൻ ഫിലിം ഫെസ്റ്റിവലിലെ മികച്ച ചിത്രം തുടങ്ങി ഇരുപത് അന്താരാഷ്ട്ര അവാർഡുകൾ ഈ ചിത്രത്തിലൂടെ അദ്ദേഹം നേടി.[19]

ചൈനയുടെ വിജയകരമായ ബഹിരാകാശ ദൗത്യങ്ങളായ ഷെൻഷൗ 5, ഷെൻഷൗ 6 എന്നിവയെ ആധാരമാക്കി ചൗ സംവിധാനം ചെയ്ത Cj7 എന്ന ചിത്രം മലേഷ്യയിൽ എക്കാലത്തേയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി മാറി.[20]

2013-ൽ അദ്ദേഹത്തിന്റെ ചലച്ചിത്രം ജേണി ടു ദി വെസ്റ്റ്: കോൺക്വറിംഗ് ദി ഡെമോൺസ് എക്കാലത്തെയും മികച്ച വരുമാനം നേടിയ ചൈനീസ് ചിത്രമായി മാറി.[21]

2016 ൽ, അദ്ദേഹത്തിന്റെ പുതിയ ചിത്രം ‘ദി മെർമെയ്ഡ്’ ഏറ്റവും വലിയ ഓപ്പണിംഗ് ദിനം, റിലീസ് ചെയ്ത ഏഴാം ദിവസത്തിനുശേഷം ഏറ്റവും വലിയ ഏകദിന വരുമാനം, ചൈനയിലെ എക്കാലത്തെയും വലിയ ഓപ്പണിംഗ് ആഴ്ച, തുടങ്ങി നിരവധി ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്തു.[22] ഫെബ്രുവരി 19 ന് ചൈനയിൽ എക്കാലത്തേയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി ഇത് മാറി.[23]

2016 ഫെബ്രുവരി 10 നാണ് മെർമെയ്ഡ് വിയറ്റ്നാമിൽ റിലീസ് ചെയ്തത്. മാർച്ച് 14 ന് വിയറ്റ്നാമിൽ എക്കാലത്തേയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മൂന്നാമത്തെ ചിത്രമായി ഇത് മാറി. ഈ ചിത്രം ഇപ്പോൾ ലോകമെമ്പാടും 553.81 ദശലക്ഷം യുഎസ് ഡോളർ നേടി. ഏഷ്യയിലെ എക്കാലത്തെയും മികച്ച വരുമാനം നേടിയ സിനിമ എന്ന ബഹുമതി ഈ ചിത്രം നേടുകയുണ്ടായി.[24] 2016-ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഒമ്പതാമത്തെ ഹോളിവുഡ് സംവിധായകനായി സ്റ്റീഫൻ ചൗ.[25]

അവലംബം[തിരുത്തുക]

  1. Stephen Chow the NO.1 star of China Archived 2019-03-12 at the Wayback Machine., PEOPLE; accessed 10 October 2018.
  2. Stephen Chow earn US$420 million, PEOPLE
  3. Stephen Chow earn US$420 million, CCTV
  4. ""跟周星驰不熟"的丑陋娱乐圈". opinion.people.com.cn.
  5. Why Stephen Chow be different to all Hong Kong star
  6. Hua (2016), പുറം. 15-19.
  7. Hua (2016), പുറം. 69-73.
  8. "Stephen Chow — The star of Shaolin Soccer doesn't mind if the joke is on him". TIME. 23 April 2003. Archived from the original on 2011-02-01. Retrieved 2019-11-15.
  9. "Stephen Chow". Time. 28 April 2003. Archived from the original on 2011-07-06. Retrieved 2019-11-15.
  10. Over 2 million people watched The Final Combat and Hong Kong only 5.18 million people in that time
  11. Chinese watched Stephen Chow's films and grew up. So they knew Stephen Chow's words and use them customarily. Archived 2019-01-01 at the Wayback Machine., PEOPLE
  12. "What is Stephen Chow Phenomenon". Archived from the original on 2016-06-03. Retrieved 2019-11-15.
  13. Tencent: WeChat's icon is made of Stephen Chow's action Archived 2020-08-13 at the Wayback Machine., xinhua
  14. "《少林足球》风靡意大利 意甲球星为电影配音_2006德国世界杯". 2006.163.com. Archived from the original on 2018-03-16. Retrieved 2019-11-15.
  15. 2006 FIFA World Cup[പ്രവർത്തിക്കാത്ത കണ്ണി]
  16. "奥地利热播 周星驰粤语小调德语配音-搜狐体育". sports.sohu.com.
  17. "Shaolin soccer kicks an international goal". asiaarts.ucla.edu. 1 ഓഗസ്റ്റ് 2003. Archived from the original on 21 ജൂലൈ 2012.
  18. "Siu lam juk kau awards (2001)". imdb.com. 1 January 2009.
  19. "Kung Fu (2004) - Awards". imdb.com. 1 January 2009.
  20. box office mojo: CJ7 $3,695,033 > Titanic $2,764,733 in Malaysia
  21. The Hollywood Reporter (7 December 2016). "Stephen Chow's last two films set all-time China box-office records at the time of their release". Retrieved 7 December 2016.
  22. "Stephen Chow in China=Star War in American". Archived from the original on 2018-07-30. Retrieved 10 August 2016.
  23. "NO.1 star in China -- Stephen Chow". Archived from the original on 2019-03-12. Retrieved 21 February 2016.
  24. "『少林サッカー』チャウ・シンチー最新作は『人魚姫』! 新春に日本上陸決定". cinemacafe.net.
  25. Forbes (31 December 2016). "Top-Grossing Hollywood Directors". Forbes. Retrieved 31 March 2017.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സ്റ്റീഫൻ_ചൗ&oldid=3971069" എന്ന താളിൽനിന്ന് ശേഖരിച്ചത്