സ്റ്റാനിസ്ലോ ലോറെന്റ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


മുസിയോളജിയിലും കലാ ചരിത്രത്തിലും അതീവ പാണ്ഡിത്യമുള്ള വ്യക്തിയായിരുന്നു പോളണ്ടുകാരനായ സ്റ്റാനിസ്ലോ ലോറെന്റ്സ്(1899 ഏപ്രിൽ 28 - 1991 മാർച്ച് 15). 1936 - 1982 കാലഘട്ടത്തിൽ വാഴ്സയിലെ നാഷ്ണൽ മ്യൂസിയത്തിന്റെ ഡയറക്ടറായിരുന്നു അദ്ദേഹം. കൂടാതെ സെം എന്നു വിളിക്കപ്പെടുന്ന പോളിഷ് പാർലമെന്റിന്റെ ഡെപ്യൂട്ടിയായും, സ്മാരകങ്ങളുടേയും, ചരിത്ര സ്ഥലങ്ങളുടേയും സംരക്ഷണത്തിനായുള്ള ഒരു യുനെസ്കോ വിദഗ്ദ്ധനായും ലോറെന്റ്സ് പ്രവർത്തിച്ചിട്ടുണ്ട്.